ജ്യോതിഷരത്നം വേണു മഹാദേവ്
തുലാം ഒന്ന്, ഒക്ടോബർ 17 രാവിലെ 7 മണി 6 മിനിറ്റിന് സൂര്യദേവൻ കന്നിരാശിയിൽനിന്ന് തുലാം രാശിയിലേക്ക് മാറുന്നു.
ഈ സംക്രമ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് ഉത്തമം. സംക്രമദീപം തെളിയിച്ചാൽ മാസം മുഴുവൻ നല്ലതാവും
ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളാണ് നവദുർഗ്ഗ. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവരാണ് നവദുർഗ്ഗകൾ. ദുർഗതികൾ ശമിപ്പിച്ച് ദുഖങ്ങൾ അകറ്റുന്ന ദുർഗ്ഗയുടെ അതിപാവനമായ രൂപങ്ങളാണ് ഇത്. വിശേഷ
ചന്ദ്രന്റെ സഹോദരിയും പാലാഴിയുടെ മകളുമാണ് കമലാത്മിക എന്ന ലക്ഷ്മീദേവി. ഐശ്വര്യത്തിന്റെയുംസമാധാനത്തിന്റെയും ദേവത. പരിശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും ദേവി. ധൂമാവതിയുടെ നേരെ വിപരീതമാണ് ഭാവം. പരോപകാരം ചെയ്താൽ കമല പ്രസാദിക്കുന്നു. ആരാധനയിൽ പവിത്രത വേണമെന്ന്
അറിവിന്റെയും അഭിരുചിയുടെയും ശക്തിയുടെയും നൈപുണ്യത്തിന്റെയും ഭാവമാണ് രാജമാതംഗീദേവി. മാതംഗമഹർഷിയുടെ മകളായാണ് ദേവി അവതരിച്ചത്. കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടത് എന്ന് വാദിച്ച മഹർഷിയാണ് മാതംഗമുനി, രാജമാതംഗി സരസ്വതി തന്നെയാണ്.
കാക്ക കൊടിയടയാളമുള്ള, മുറം ആയുധമാക്കിയ, വൃത്തിഹീനയും വിധവയും വൃദ്ധയുമായ ധൂമാവതി ദശമഹാവിദ്യകളിൽ ഏഴാമത്തേതാണ്. സർവാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതി ദേവിക്ക് യാതൊരു ആഭരണങ്ങളും ഇല്ല. രൂക്ഷ
ശിവഭഗവാന്റെ ബഗളാമുഖൻ എന്ന ഭാവത്തിന്റെ ശക്തിയാണ് ബഗളാമുഖി. ചലനാത്മകമായ ഭാവമാണ് ലളിതാംബികയുടെ, ആദി പരാശക്തിയുടെ ദശമഹാവിദ്യകളിൽ ഏഴാമത്തേതായ ഈ ശക്തിയുടെ പ്രത്യേകത. എതിർപ്പുകളെ, അനുകൂലമാക്കി മാറ്റുന്ന ശക്തിസ്വരൂപമാണിത്. ശത്രുവിനെ മിത്രമാക്കുകയും തിന്മയെ
സൂര്യമണ്ഡലമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നവളും സ്വയം വെട്ടിയെടുത്ത സ്വന്തം തല കൈയിൽ പിടിച്ച് ശരീരത്തിൽ നിന്നുതിരുന്ന ചോരകുടിക്കുന്നവളുമായ ഛിന്നമസ്താദേവി ശിവതാണ്ഡവ സമാനമായ നൃത്തരൂപത്തിൽ ഭവിക്കുന്നു. ഛിന്നമസ്തകനെന്ന ശിവഭാവത്തിന്റെ ശക്തിയായി
രോഗം ഇല്ലാതാക്കുകയും അന്ധകാരം അകറ്റുകയും മരണഭയം ഹനിക്കുകയും ചെയ്യുന്ന ശക്തി സ്വരൂപമാണ് ത്രിപുരഭൈരവി. ജാതകത്തില്‍ ലഗ്നം പിഴച്ചാലുള്ള ദോഷങ്ങള്‍ക്ക് ഭജിക്കേണ്ടത് ദശ മഹാവിദ്യകളില്‍ അഞ്ചാമത്തേതായ ത്രിപുരഭൈരവിയെയാണ്. കോപസൗന്ദര്യമാണ് ഈ ദേവതയുടെ ഭാവം. ആന്തരികമായ
ഭൗതിക ലോകത്തിന്റെ ഈശ്വരി എന്നർത്ഥം വരുന്ന ഭുവനേശ്വരി ആദിപരാശക്തിയുടെ ദശമഹാവിദ്യകളിലെ നാലാമത്തെ ഭാവമാണ്. സർവ്വശക്തി സ്വരൂപിണിയാണ് ഹ്രീം എന്ന ബീജാക്ഷരത്താൽ സ്തുതിക്കപ്പെടുന്ന ഭുവനേശ്വരി ദേവി. പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നത് ഭുവനേശ്വരിയാണ്. ഈ