ചുവന്ന ഗ്രഹമെന്ന് പേരുകേട്ട ചൊവ്വയെ ഇപ്പോള്‍ നമുക്ക് നഗ്നനേത്രങ്ങളാൽ കാണാം. ഒക്ടോബര്‍ ആദ്യം മുതല്‍ മഴ മേഘങ്ങളില്ലെങ്കിൽ രാത്രി 9 മണിയോടെ കിഴക്കന്‍ ആകാശത്തേക്ക് നോക്കിയാല്‍, ചന്ദ്രന്റെ തൊട്ടടുത്ത് നല്ല തിളക്കമുള്ള നക്ഷത്രത്തെപ്പോലൊരു ആകാശഗോളത്തെ കാണാന്‍ കഴിയും. ഇതാണ് ചൊവ്വാ എന്ന ഗ്രഹം.
ആഗ്രഹിക്കുന്ന വിവാഹം നടക്കാത്തതിനാൽ മന:സ്വസ്ഥത നശിച്ചും സങ്കടപ്പെട്ടും കഴിയുന്ന ഒട്ടേറെ യുവതീ യുവാക്കളുണ്ട്. അതിലും കഠിനമാണ് പരസ്പര സ്നേഹവും വിശ്വാസവും ഇല്ലാത്തതിനാൽ
ദമ്പതികൾ തമ്മിലുള്ള കലഹം കാരണം അനുഭവിക്കുന്ന ദാമ്പത്യ ദുഃഖങ്ങൾ. ഈ രണ്ടു കൂട്ടരെയും മാനസികമായ ദുരിത ദുഃഖങ്ങളിൽ
നിന്നും വേട്ടയാടലുകളിൽ നിന്നും മോചിപ്പിക്കുന്ന വശ്യമന്ത്രങ്ങളാണ് ഇവിടെ പറയുന്നത്.
ഒരോരുത്തർക്കും അവരവരുടെ ജനന സമയത്തെ ഗ്രഹനിലയെക്കാൾ ഗുണദോഷങ്ങൾ അനുഭവത്തിൽ വരുന്നത് ചാരവശാലും ദശാപഹാരകാലത്തും സംഭവിക്കുന്ന ഗ്രഹനിലയ്ക്കനുസരിച്ചാണ്.
മുജ്ജന്മ ഫലമാണ് ഓരോരുത്തരുടെടെയും
ജാതകത്തിൽ തെളിയുന്നത്.
ശത്രുസംഹാരത്തിന് ഉഗ്രരൂപമെടുത്ത് അവതരിച്ച ഭഗവാനാണ് ശ്രീ നരസിംഹമൂർത്തി. എല്ലാത്തരം ശത്രുദോഷങ്ങൾക്കും ഉഗ്രശത്രുസംഹാര മൂർത്തിയായ നരസിംഹമൂർത്തിയെ ആരാധിച്ചാൽ മതി എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ ശത്രുസംഹാരത്തിന് മാത്രമല്ല ജീവിത വിജയത്തിനും
പൂർണ്ണ വിശ്വാസം വരാതെ ആരെയും ഗുരുവായി സ്വീകരിക്കരുത്. ഗുരുവായി ഒരാളെ സ്വീകരിച്ചു കഴിഞ്ഞാൽ അവിടെ പരിപൂർണ്ണ സമർപ്പണം ഉണ്ടാകണം – 2020 സെപ്തംബർ 27 ന് അമൃതവർഷം 67 എന്ന പേരിൽ ഭക്തർ ജന്മദിനം ആഘോഷിക്കുന്ന
മാതാ അമൃതാനന്ദമയി ദേവിയുടെ സത് വചനങ്ങളിൽ സുപ്രധാനമായ ഒന്നാണിത്. തന്റെ ഓരോ തിരുവചനങ്ങളും ഭക്തരെ ബോദ്ധ്യപ്പെടുത്താൻ
അമ്മ ഒരോ കഥകൾ പറയാറുണ്ട്
അതി കഠിനമായ നിഷ്ഠകൾ ഇല്ലാതെ ആർക്കും ആരാധിച്ച് പ്രീതിപ്പെടുത്താവുന്ന മൂർത്തിയാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രദ്ധയോടെയും ഭക്തിയോടെയും സമർപ്പണത്തോടെയുമുള്ള ശ്രീകൃഷ്ണ പ്രാർത്ഥനകൾ എല്ലാ ജീവിത ദുരിതങ്ങളും അകറ്റും. ദാമ്പത്യസുഖത്തിനും ഇഷ്ട കാര്യലബ്ധിക്കും പാപശാന്തിക്കും തൊഴിൽ വിജയത്തിനും സന്താനമില്ലായ്മക്കും സന്താനദോഷത്തിനുമെല്ലാം ശ്രീകൃഷ്ണാരാധന നല്ലതാണ്
കടബാധ്യതകൾ മാറി ധനാഭിവൃദ്ധിയുണ്ടാകാൻ
ഉത്തമമാണ് സനല്ക്കുമാര മാലാമന്ത്ര ജപം. ഈ മന്ത്രം നിത്യവും 12 പ്രാവശ്യം വീതം 21 ദിവസം രാവിലെയും വൈകിട്ടും ജപിക്കണം. ജപം വെളുത്ത പഷത്തിൽ ഷഷ്ഠിദിനത്തിൽ ആരംഭിക്കണം.
മന്ത്രോപദേശം നേടി ജപം നടത്തുന്നതാണ് ഉത്തമം.
മംഗല്യസിദ്ധിക്കും ദീർഘ ദാമ്പത്യത്തിനും ജാതകത്തിലെ വൈധവ്യദോഷ പരിഹാരത്തിനും ജാതകത്തിലെ ചന്ദ്രന്റെ ദോഷം അകറ്റുന്നതിനും ഏറ്റവും നല്ലതാണ് തിങ്കളാഴ്ചവ്രതം.
സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പ് ഉണർന്ന് ദേഹശുദ്ധി വരുത്തി നല്ല വസ്ത്രം ധരിച്ച് ഭസ്മക്കൂറിയണിയണം. കടും നിറത്തിലുള്ള വസ്ത്രങ്ങൾ അണിയരുത്. കഴിയുമെങ്കിൽ
മന്ത്രങ്ങളില്‍ വച്ച് സര്‍വശ്രേഷ്ഠമായ മന്ത്രമാണ് ഗായത്രി മന്ത്രം. എല്ലാ പ്രധാന ദേവതാ സങ്കല്‍പ്പങ്ങള്‍ക്കും മൂലമന്ത്രം പോലെ ഗായത്രി
മന്ത്രങ്ങള്‍ അതായത് ഗായത്രി ഛന്ദസിലുള്ള മന്ത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ശാസ്താവിന് ശാസ്തൃഗായത്രി, ഭൂതനാഥ ഗായത്രി
എന്നിങ്ങനെ രണ്ട് മുഖ്യ ഗായത്രി മന്ത്രങ്ങളാണ് ഉള്ളത്.
ജഗത് പിതാവായ ഭഗവാൻ ശ്രീ പരമേശ്വരനെ ജഗത് ജനനിയായ ശക്തിയോടൊപ്പം ആരാധിച്ചാൽ എല്ലാ ദു:ഖദുരിതങ്ങളിൽ നിന്നും മോചനം നേടാം. ലൗകിക കർമ്മങ്ങളിൽ വ്യാപരിച്ച് ജീവിക്കുന്നവർ
നമ: ശിവായ എന്ന പഞ്ചാക്ഷരി ജപിക്കുമ്പോൾ പോലും ശക്തി ബീജമായ ഹ്രീം ചേർത്ത് ജപിക്കണം എന്നാണ് ആചാര്യ കല്പന.