Friday, 4 Apr 2025
AstroG.in
Category: Specials

യോനിപ്പൊരുത്തം ഉണ്ടെങ്കിൽ സുഖം, തൃപ്തി, അഭിവൃദ്ധി

കേരളീയർ വിവാഹപ്പൊരുത്തം നോക്കുമ്പോൾ 10 പൊരുത്തങ്ങളാണ് കണക്കാക്കുന്നത്. ഇതിൽ മിക്കവരും ഗൗരവമായി എടുക്കാത്തതും എന്നാൽ പ്രധാനപ്പെട്ടതുമാണ് യോനിപ്പൊരുത്തം.

ശനി ദുരിതങ്ങള്‍ നീക്കാൻ ശനിയാഴ്ച വ്രതം

ഏഴാരാണ്ടശ്ശനി, കണ്ടകശനി, അഷ്ടമശനി എന്നിവ കാരണം  ദുരിതം ബാധിച്ച് കഷ്ടപ്പെടുന്നവര്‍  ധാരാളമുണ്ട്. നല്ല നിഷ്ഠയോടെയുള്ള പ്രാര്‍ത്ഥനയും വ്രതവും കൊണ്ട് ശനിദുരിതം പൂര്‍ണ്ണമായും അതിജീവിക്കാന്‍ കഴിയും. ഇതിന് ഏറ്റവും പറ്റിയതാണ് ശനിയാഴ്ച വ്രതം. വ്രതമെടുക്കുമ്പോൾ  വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ ത്യജിക്കണം. ശനിയാഴ്ച സാധിക്കുമെങ്കില്‍ ഉപവാസമെടുക്കണം. ഒരിക്കലുണ്  ആകാം. 2 നേരവും അയ്യപ്പക്ഷേത്രദര്‍ശനം നടത്തുക. നീരാജനം

സന്താനഭാഗ്യത്തിനും മംഗല്യതടസ്സം മാറാനും തൈപ്പൂയ വ്രതം

സന്താനഭാഗ്യമില്ലാതെ  വിഷമിക്കുന്നവർക്കും ചൊവ്വാദോഷം കാരണം മംഗല്യഭാഗ്യം വൈകുന്നവർക്കും ശ്രീ മുരുക പൂജയും വ്രതങ്ങളും  ദോഷ പരിഹരമേകും.  ഭഗവാന്റെ സുപ്രധാന വിശേഷ ദിനമായ  മകരത്തിലെ തൈപ്പൂയ നാളിൽ വ്രതമെടുക്കുന്നതും  ഷഷ്ഠിവ്രതാചരണവുമാന്ന്  ശ്രീ മുരുകന്റെ പ്രീതി നേടാൻ ഏറ്റവും നല്ല മാർഗ്ഗങ്ങൾ. സന്തതികളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ ഒരുമിച്ച് സുബ്രഹ്മണ്യ പ്രീതികരമായ  വ്രതങ്ങളെടുത്താൽ  സന്താനഭാഗ്യം പ്രതീക്ഷിക്കാം. ഇതിനു പുറമെ  സന്താനങ്ങളുടെ 

sydarshana yantra

വ്യാഴദോഷം തീരാൻ സുദര്‍ശന മന്ത്ര ജപം

സുദര്‍ശന ചക്രത്തെ ആരാധിച്ച് മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തി ആഗ്രഹസാഫല്യം നേടാന്‍  ചൊല്ലുന്ന മന്ത്രമാണ് സുദര്‍ശന മാലാമന്ത്രം. വ്യാഴദോഷ പരിഹാരത്തിന് ഏറ്റവും നല്ല മാര്‍ഗമാണ് സുദര്‍ശന മന്ത്രജപം. 

നിലവിളക്കിലെ രഹസ്യങ്ങള്‍

ഐശ്വര്യത്തിന്റെയും മംഗളത്തിന്റെയും പ്രതീകമാണ് നിലവിളക്ക്. പൂജകള്‍ക്കും മംഗളകര്‍മ്മങ്ങള്‍ക്കും നിലവിളക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഭഗവതി സേവയില്‍ ദേവതയെ ആവാഹിക്കുന്നത് വിളക്കിലേക്കാണ്. വീട്ടില്‍ തൂക്കുവിളക്ക്, തിരിത്തട്ടുകളുള്ള വിളക്ക് ഇവ ഉപയോഗിക്കാന്‍ പാടില്ല. രണ്ടുതട്ടുള്ള വിളക്ക്, ലക്ഷ്മി വിളക്ക് തുടങ്ങിയവയാണ് ഭവനങ്ങളില്‍ കൊളുത്തേണ്ടത്. കത്തിമ്പോള്‍ എണ്ണ കാലുന്ന നിലവിളക്ക് ഒഴിവാക്കണം: അത് മൃത്യുദോഷമുണ്ടാക്കും. കരിപിടിച്ച വിളക്കും പൊട്ടിയ വിളക്കും ഉപയോഗിക്കുന്നത് ഐശ്വര്യക്ഷയത്തിന് കാരണമാകും. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. അങ്ങനെ ചെയ്താൽ രോഗ ദുരിതമാണ് ഫലം ; കൈതൊഴും പോലെ രണ്ടുതിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്ക് ദീപം തെളിക്കണം. രാവിലെ ഒരു ദീപം കിഴക്കോട്ട്. സന്ധ്യയ്ക്ക് രണ്ടു ദീപങ്ങള്‍- കിഴക്കോട്ടും പടിഞ്ഞാറോട്ടും. ഇതാണ് വീട്ടില്‍ വിളക്ക് കൊളുത്തേണ്ട രീതി.

നല്ല ഭർത്താവിനെ ലഭിക്കാൻ തിരുവാതിര വ്രതം

വിശ്വനാഥനായ ഭഗവാന്‍ ശ്രീ പരമേശ്വരന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര വിധി പ്രകാരം അനുഷ്ഠിച്ചാൽ ദാമ്പത്യവിജയമുണ്ടാകും. ദീര്‍ഘമംഗല്യത്തിനും ഉത്കൃഷ്ട ഭര്‍തൃലാഭത്തിനും സുഖസമൃദ്ധവും ധര്‍മ്മനിരതവുമായ ജീവിതത്തിനും കുടുംബബന്ധങ്ങളിലെ അകല്‍ച്ച ഒഴിവാക്കാനും ഈ ദിവസം ഭക്തിപൂർവ്വം വ്രതമെടുത്തത് പ്രാർത്ഥിച്ചാൽ മതി. തിരുവാതിര വ്രതമെടുത്താൽ ഉമയും മഹേശ്വരനും ഒരു പോലെ സംപ്രീതരാകും. നല്ല മംഗല്യ ഭാഗ്യത്തിനും ഭർതൃസൗഭാഗ്യത്തിനും സ്ത്രീകള്‍ക്ക് വ്രതമനുഷ്ഠിക്കാന്‍ ഏറ്റവും ഉത്തമമായ ദിവസം കൂടിയാണ് ധനുമാസത്തിലെ തിരുവാതിര. വളരെയേറെ ചടങ്ങുകളുള്ള ഒരു അനുഷ്ഠാനമാണിത്. ഈ വ്രതമെടുക്കുന്നവര്‍ വ്രതനിഷ്ഠകള്‍ പൂര്‍ണമായും പാലിക്കണം. വ്രതദിവസങ്ങളില്‍ ശിവ–പാര്‍വ്വതി പ്രതിഷ്ഠകളുള്ള ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടും ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കണം.

കടംതീരാൻ കുചേലദിനത്തിൽ അവൽനിവേദ്യം

ആശ്രിതവത്സലനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്ദങ്ങളില്‍ അഭയം തേടി ജീവിതാഭിവൃദ്ധി കൈവരിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് കുചേല ദിനം. ഈ ദിവസം ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിക്കുകയും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് കഴിക്കുകയും ചെയ്താൽ ഗൃഹദുരിതങ്ങളും സാമ്പത്തിക ക്ളേശങ്ങളും കടവും മാനസിക, ശാരീരിക പീഡകളും അകലും. ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. കുചേല അവല്‍ദിനമെന്നും ഇത് അറിയപ്പെടുന്നു.

ദൃഷ്ടിദോഷം മാറാന്‍ എന്തു ചെയ്യണം?

കണ്ണേറ്, ദൃഷ്ടിബാധ, കരിങ്കണ്ണ്, നോക്കുദോഷം എന്നെല്ലാം പറയുന്ന ദൃഷ്ടിദോഷത്തെ മിക്കവർക്കും പേടിയാണ്. കണ്ണു കിട്ടിയാൽ തുള്ളിച്ചാടി നടക്കുന്ന കുട്ടികളും നല്ല ആരോഗ്യത്തോടിരിക്കുന്ന മനുഷ്യരും അസുഖം പിടിച്ച് കിടപ്പിലാകുകയോ ദുരിതങ്ങൾ അനുഭവിക്കുകയോ ചെയ്യുമെന്നാണ് വിശ്വാസം. കൃഷി, ഗൃഹനിര്‍മ്മാണം, ഫലസമൃദ്ധി തുടങ്ങിയവയെല്ലാം കണ്ണേറു ബാധിച്ചാല്‍ നശിച്ചുപോകുമത്രേ. വിളഞ്ഞുകിടക്കുന്ന പാടത്ത് കരിങ്കണ്ണർ നോക്കിയാൽ വിള നശിക്കും. പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ചിലരുടെ കണ്ണു വീണാൽ അപകടമുണ്ടാകും, പണി പൂർത്തിയാക്കിയ, കെട്ടിടം തകര്‍ന്നുവീഴും എന്നെല്ലാമാണ് വിശ്വാസം. ഇങ്ങനെ കണ്ണേറുമൂലം വസ്തുനാശം വരുത്തുന്നവരെയാണ് കരിങ്കണ്ണന്‍മാരെന്ന് വിളിക്കുന്നത്. ഇതിൽ നിന്നും രക്ഷ നേടാൻ വികൃതരൂപങ്ങളും കോലങ്ങളും സ്ഥാപിക്കുകയും എന്താ കരിങ്കണ്ണാ നോക്കുന്നത് എന്നും മറ്റും പണി തീരുന്ന വീടിനു മുന്നിൽ എഴുതി തൂക്കുന്നതും മറ്റും നാട്ടിൽ പതിവാണ് .

ഐശ്വര്യത്തിനും നേട്ടത്തിനും മന്ത്രങ്ങൾ

പ്രാര്‍ത്ഥനയ്ക്ക് അത്ഭുതകരമായ ശക്തിയുണ്ട്. പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും ദൈവീകമായ കൃപാകടാക്ഷം ലഭിക്കും. നിരന്തരമായ ജപവും പ്രാര്‍ത്ഥനയും അളവറ്റ പുണ്യം നല്‍കും. അതിലൂടെ കാര്യവിജയവും ഐശ്വര്യവും ലഭിക്കും. ഏതു തടസ്സവും നീക്കുന്നതിനും വിജയം സുനിശ്ചിതമാക്കുന്നതിനും ദൈവാനുഗ്രഹം സഹായിക്കും. ഒരു പൂവിന്റെ സുഗന്ധംപോലെ, ഒരു വ്യക്തിക്ക് മറ്റൊരാളോടുള്ള ഇഷ്ടമോ, ശത്രുതയോ പോലെ ദൈവാനുഗ്രഹത്തെ കണക്കാക്കുക. സുഗന്ധം കാണിച്ചുതരാന്‍ സാധിക്കില്ല. പക്ഷേ അനുഭവിച്ചറിയാം. ഇഷ്ടവും ശത്രുതയും എന്താണെന്ന് കാണിച്ചു തരാനാകില്ല.

ക്ലേശമകറ്റാൻ ഹരേ രാമ മന്ത്രജപം

ജീവിതത്തിന്റെ ഭാഗമാണ് സുഖ ദുഃഖങ്ങൾ. ഒരു നാണയത്തിന്റെ രണ്ടു വശം. ഒരു പരിധിവരെ ദുരിതങ്ങള്‍ നീക്കുന്നതിനും നിത്യജീവിതം സന്തോഷകരമാക്കുന്നതിനും ഈശ്വരാരാധന സഹായിക്കും. പൂജാ കര്‍മ്മങ്ങള്‍, ക്ഷേത്രദര്‍ശനം, വ്രതചര്യ എന്നിവ ദുഃഖദുരിതശാന്തിക്ക് ഏറെ ഗുണകരമാണ്. എന്നാൽ സങ്കടങ്ങൾ തീർക്കുന്നതിന് ഇതിനെക്കാളെല്ലാമധികം സഹായിക്കുന്നത് ശുദ്ധിയോടെയും വൃത്തിയോടെയും മനസ് അർപ്പിച്ച് ശ്രദ്ധാപൂര്‍വ്വം നടത്തുന്ന പ്രാര്‍ത്ഥനയാണ്. ഒരോ ദുരിതങ്ങളും അകറ്റാൻ പെട്ടെന്ന് തുണയ്ക്കുന്ന ഒരോ ദേവതകളണ്ട്. ഇത് മനസ്സിലാക്കി ഈശ്വരനെ വിളിച്ചാൽ ഉടൻ ഫലം ലഭിക്കും. ജീവിതത്തിൽ ക്ലേശങ്ങള്‍ ഒഴിയാതെ വരുമ്പോള്‍ അതില്‍ നിന്ന് രക്ഷനേടാന്‍ ഇനി പറയുന്ന മന്ത്രം ജപിച്ചാൽ മതി .

error: Content is protected !!
What would make this website better?

0 / 400