Monday, 31 Mar 2025
AstroG.in
Category: Specials

ശനി ദോഷ ലക്ഷണം കടവും ദുരിതവും

ശനിദോഷം ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാക്കും. ജാതകവശാല്‍ ശനിയുടെ ദശാപഹാരങ്ങളാണ് ശനിദോഷം കഠിനമാകുന്ന ഒരു കാലഘട്ടം. മറ്റൊന്ന് ഗോചരാലുള്ള ഏഴരശനി, കണ്ടകശനി, അഷ്ടമശനി കാലമാണ്. ഏഴരശനി കാലമെന്ന് പറയുന്നത് ജനിച്ച കൂറിലും അതിന്‌  മുന്‍പും പിന്‍പുമുള്ള രാശികളിലും ശനി സഞ്ചരിക്കുന്ന കാലം. കണ്ടകശനി 4,7,10 രാശികളില്‍ ശനിയെത്തുന്ന സമയം. അഷ്ടമ ശനി എട്ടില്‍ സഞ്ചരിക്കുന്ന നാളുകള്‍. ഇക്കാലത്ത് ശനീശ്വരനെയോ അയ്യപ്പസ്വാമിയേയോ ഭജിക്കുക വഴി ശനിദോഷങ്ങള്‍ അകലും. ശനിദോഷകാലത്ത് കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം, മനപ്രയാസം എന്നിവയെല്ലാം സംഭവിച്ചേക്കാം.

തടസ്സം മാറ്റാൻ ഒരേ ഒരു വഴി

ഓം ഗം ഗണപതയേ നമ: ഗണേശമന്ത്രത്തിന് അത്ഭുതഫലം
എന്ത് കാര്യത്തിനിറങ്ങിത്തിരിച്ചാലും തടസ്സം നേരിടുന്നവര്‍ ഓം ഗം ഗണപതയേ നമ: എന്ന ഗണേശ മന്ത്രജപം ശീലമാക്കിയാല്‍ അത്ഭുതകരമായ മാറ്റം അനുഭവപ്പെടും. ജപം ആരംഭിക്കുന്നതിന് മുന്‍പ് ക്ഷേ ത്രത്തില്‍ ഒരു കൂട്ടുഗണപതി ഹോമം നടത്തണം. അല്ലെങ്കില്‍ പേരും നാളും പറഞ്ഞ് പുഷ്പാഞ്ജലി കഴിപ്പിക്കണം.

ആയുസ് കൂടാൻ മൃത്യുഞ്ജയ മന്ത്രം

മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ ചൊല്ലുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനം നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും സാഹചര്യവും സൗകര്യവും അനുവദിക്കുന്നതനുസരിച്ച് 108 തവണയോ 1008 തവണയോ ജപിക്കാം. കുറഞ്ഞത്‌ ഒരു തവണയെങ്കിലും ജപിക്കുന്നത്‌ ആയുസ്സിന് നല്ലതാണ്. ഇതു വളരെ ശക്തിയുള്ള മന്ത്രമാണ്. അതിനാല്‍ ഇത് ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധിയുണ്ടാകണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ മൃത്യുഞ്ജയ മന്ത്രം സഹായിക്കുന്നു

മൂലമന്ത്രം ജപിച്ചാൽ പെട്ടെന്ന് രക്ഷപ്പെടാം

മൂലമന്ത്രം ആറിഞ്ഞ് ഒരോ ദേവതയെയും ഉപാസിച്ചാൽ പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും.  വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോഴും ക്ഷേത്രദർശന വേളയിലും ജപിക്കാൻ ഇത് ഉപകരിക്കും. ചില ക്ഷേത്രങ്ങളിൽ ദേവതയുടെ പ്രത്യേകതയും ഭാവവും അനുസരിച്ച് മൂലമന്ത്രം വ്യത്യാസപ്പെടാറുണ്ട്. തന്ത്രി മേൽശാന്തിക്ക് മാത്രം അത് പകർന്ന് കൊടുക്കും.

error: Content is protected !!