ഓം ഗം ഗണപതയേ നമ: ഗണേശമന്ത്രത്തിന് അത്ഭുതഫലം
എന്ത് കാര്യത്തിനിറങ്ങിത്തിരിച്ചാലും തടസ്സം നേരിടുന്നവര്‍ ഓം ഗം ഗണപതയേ നമ: എന്ന ഗണേശ മന്ത്രജപം ശീലമാക്കിയാല്‍ അത്ഭുതകരമായ മാറ്റം അനുഭവപ്പെടും. ജപം ആരംഭിക്കുന്നതിന് മുന്‍പ് ക്ഷേ ത്രത്തില്‍ ഒരു കൂട്ടുഗണപതി ഹോമം നടത്തണം. അല്ലെങ്കില്‍ പേരും നാളും പറഞ്ഞ് പുഷ്പാഞ്ജലി കഴിപ്പിക്കണം.
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ ചൊല്ലുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനം നമ്മുടെ പ്രാണന് ബലം നല്കുവാന് പാകത്തിലുള്ളതാണ്. ഇതു ദിവസവും സാഹചര്യവും സൗകര്യവും അനുവദിക്കുന്നതനുസരിച്ച് 108 തവണയോ 1008 തവണയോ ജപിക്കാം. കുറഞ്ഞത് ഒരു തവണയെങ്കിലും ജപിക്കുന്നത് ആയുസ്സിന് നല്ലതാണ്. ഇതു വളരെ ശക്തിയുള്ള മന്ത്രമാണ്. അതിനാല്‍ ഇത് ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധിയുണ്ടാകണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ മൃത്യുഞ്ജയ മന്ത്രം സഹായിക്കുന്നു
മൂലമന്ത്രം ആറിഞ്ഞ് ഒരോ ദേവതയെയും ഉപാസിച്ചാൽ പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും. വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോഴും ക്ഷേത്രദർശന വേളയിലും ജപിക്കാൻ ഇത് ഉപകരിക്കും. ചില ക്ഷേത്രങ്ങളിൽ ദേവതയുടെ പ്രത്യേകതയും ഭാവവും അനുസരിച്ച് മൂലമന്ത്രം വ്യത്യാസപ്പെടാറുണ്ട്. തന്ത്രി മേൽശാന്തിക്ക് മാത്രം അത് പകർന്ന് കൊടുക്കും.
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 ) തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി തപോധനനും ക്ഷിപ്രകോപിയുമായ ദുർവാസാവ്മഹർഷി ഒരിക്കൽ സ്വർഗ്ഗലോകം സന്ദർശിച്ചപ്പോൾ
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിതിരുവനന്തപുരം: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി. മീനത്തിലെ തിരുവോണം ആറാട്ടായി എട്ട് ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. 2025 മാർച്ച് 25 ചൊവ്വാഴ്ച രാത്രി കുഴയ്ക്കാട് ദേവീക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളി ഉത്സവം സമാപിക്കും. 18
പൂമുഖത്തും വീട്ടിനുള്ളിലും അക്വേറിയം അഥവാ ഫിഷ് ടാങ്കുകൾ സ്ഥാപിക്കുന്നവർ ധാരാളമാണ്. ഇതിൻ്റെ
പ്രാധാന്യം ഫെങ്ഷൂയിൽ വ്യക്തമായി പറയുന്നുണ്ട്. അക്വേറിയം വയ്ക്കേണ്ട സ്ഥാനം, വടക്ക്, വടക്ക് കിഴക്ക്
ദിക്കുകളാണ്. പൂമുഖത്തും വീട്ടിനുള്ളിലും ഇതാണ് നല്ല സ്ഥാനം. വീട്ടിനകത്താണെങ്കിൽ 21 ഇഞ്ചിൽ കൂടുതൽ