സർവചരാചരങ്ങളെയും ആരാധിക്കുന്നതാണ് ഭാരത സംസ്ക്കാരത്തിന്റെ മഹിമ. അതിൽ നിന്നാകണം മുപ്പത്തിമുക്കോടി ദേവതകൾ എന്ന പ്രയോഗം പോലും വന്നത്. ഗജമുഖനായ ഗണേശ ഭഗവാൻ ഇവിടെ പ്രഥമ പൂജ്യനായിത്തീർന്നത് അതിനാലാണ്. ഗണേശനെ പരക്കെ ആരാധിക്കുമ്പോൾ മറ്റ് ചില ജീവികൾക്കുള്ള ആരാധനാലയങ്ങൾ അപൂർവ്വമാണ്.
മുപ്പത്തിമുക്കോടി ദേവതകളും ഭജിക്കുന്ന ഉഗ്രരൂപിണിയായ മലയാലപ്പുഴ അമ്മയ്ക്ക് ഭക്തർ വർഷത്തിൽ ഒരു ദിവസം സ്വയം നിവേദ്യം തയ്യാറാക്കി സമര്‍പ്പിക്കുന്ന പുണ്യദിനമാണ് കുംഭത്തിലെ തിരുവാതിര ദിനം. എല്ലാ വര്‍ഷവും മകരം ഒന്നിനായിരുന്നു മലയാലപ്പുഴ പൊങ്കാല. എന്നാല്‍ 2018 സെപ്റ്റംബറില്‍ ക്ഷേത്രസന്നിധിയിൽ നടന്ന ദേവപ്രശ്‌നത്തില്‍ കുംഭമാസത്തിലെ തിരുവാതിര നാളില്‍ പൊങ്കാല നടത്തുന്നതാണ് അമ്മക്ക് കൂടുതൽ ഇഷ്ടമെന്ന് കണ്ടു. അതിനാലാണ്
ശത്രുസംഹാര രൂപിണിയും അഷൈ്ടശ്വര്യ പ്രദായിനിയുമാണ് മലയാലപ്പുഴ അമ്മ. ദാരുക നിഗ്രഹം കഴിഞ്ഞ് അസുരന്റ ശിരോമാല ധരിച്ച രൂപത്തിൽ അനുഗ്രഹദായിയായാണ് ഭദ്രകാളി ദേവി മലയാലപ്പുഴയില്‍ കുടികൊള്ളുന്നത്. മലയാലപ്പുഴ അമ്മയുടെ അനുഗ്രഹം നേടാനാകുന്നത് മുന്‍ ജന്മഭാഗ്യമായി കരുതുന്നു. സകല ചികിത്സകളും നടത്തിയിട്ട് കുഞ്ഞിക്കാല്‍ കാണാത്ത ദമ്പതിമാര്‍ മലയാലപ്പുഴ അമ്മയെ ദര്‍ശിച്ച് ചെമ്പട്ട് നടയ്ക്കുവച്ച് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹസാഫല്യമുണ്ടാകുമെന്ന് അനുഭവിച്ചറിഞ്ഞവർ സാക്ഷ്യപ്പെടുത്തുന്നു.
തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ ചെട്ടികുളങ്ങരയിലെ ഒരു പ്രധാന വിശേഷമാണ് മകരമാസത്തിലെ കാർത്തിക പൊങ്കാല. സര്‍വ്വമംഗള കാരണിയായ അമ്മക്ക് മകരമാസത്തില്‍ പൊങ്കാലയിട്ട് പ്രാര്‍ത്ഥിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല എന്നാണ് വിശ്വാസം. ഉദ്ദിഷ്ടകാര്യസിദ്ധി,കുടുംബസുഖം,രോഗശമനം, കര്‍മ്മരംഗത്ത് അഭിവൃദ്ധി,ശത്രുദോഷശാന്തി, ദീര്‍ഘായുസ്‌സ്,വിദ്യാവിജയം, മംഗല്യഭാഗ്യം തുടങ്ങിയ ഗുണാനുഭവങ്ങള്‍പൊങ്കാല സമര്‍പ്പണത്തിലൂടെ കൈവരും. 18 പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും സന്ദേശങ്ങൾ അനുഷ്ഠാനങ്ങളാക്കി പരിണമിപ്പിച്ച് ഭക്തരുടെ ഹൃദയങ്ങളില്‍ എത്തിച്ച
മഹാക്ഷേത്രങ്ങളിലെ മുഖ്യദേവത തന്റെ ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് നേരില്‍ കാണാന്‍ എഴുന്നള്ളുന്ന ചടങ്ങാണ് ശീവേലി. ശ്രീബലി എന്ന പദത്തിന്റെ കാലാന്തരമാണ് ശീവേലി. ഈ എഴുന്നെള്ളിപ്പിന് പ്രത്യേക ശീവേലി വിഗ്രഹമുണ്ട്. അര അടിമുതല്‍ ഒന്നര അടിവരെയാണ് ഇതിന്റെ ഉയരം. ആ വിഗ്രഹത്തിന് യഥാര്‍ത്ഥ പ്രതിഷ്ഠയുടെ ഭാവമായിരിക്കും.ശിവ ക്ഷേത്രങ്ങളില്‍ ശ്രീകോവിലില്‍ ലിംഗ പ്രതിഷ്ഠയാകും ഉണ്ടാകുക. പൊതുവെ ശിവ ക്ഷേത്രം
ക്ഷേത്ര ദര്‍ശനത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത ആചാരമാണ് പ്രദക്ഷിണം. ഓരോ ദേവതയ്ക്കും നിശ്ചിതസംഖ്യ പ്രദക്ഷിണം വേണം. പ്രദക്ഷിണവേളയില്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കരുത്. ദേവതയുടെ ഭൂതഗണങ്ങളാണ് ബലിക്കല്ലുകൾ. അതിൽ സ്പർശിക്കുന്നത് ദോഷമാണ്. ചില ക്ഷേത്രങ്ങളിൽ ഭക്തർ ബലിക്കല്ലിൽ തൊട്ട് കുമ്പിട്ടു തൊഴുന്നത് കാണാം. അങ്ങനെ ചെയ്യുന്നത് ആചാരവിരുദ്ധമാണ്.
തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് ചൊവ്വരയില്‍ അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്: ചൊവ്വര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. അറബിക്കട ലോരം നെഞ്ചിലേറ്റുന്ന മനോഹരമായ ഒരു കുന്നിന്‍ പ്രദേശത്താണ് ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ പഴക്കം നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. എങ്കിലും അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലഘട്ടം തൊട്ടുള്ള ചരിത്രപരമായ വസ്തുതകള്‍ ഇവിടെ അവശേഷിക്കുന്നു.
ഭഗവാൻ ശ്രീ ഹനുമാന്റെ പ്രീതിക്കായി വാനരയൂട്ട് നടത്തുന്ന ഒരു കാവ് പത്തനംതിട്ടയ്ക്ക് സമീപം കോന്നിയിലുണ്ട്.
999 മലകള്‍ക്ക് അധിപനെന്ന് വിശ്വസിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലാണ് ഈ വിശേഷം. ഈ കാവിൽ ദിവസവും രാവിലെ വാനരന്‍മാര്‍ സദ്യയുണ്ണാൻ എത്താറുണ്ട്. പ്രകൃതിയാണ് ദൈവം എന്നതാണ് കാവിലെ സങ്കല്‍പം. ജീവജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്. എല്ലാ വിഷമങ്ങളും പ്രത്യേകിച്ച് രോഗ ദുരിതങ്ങളും ശത്രുദോഷവും ശനിദോഷവും അകറ്റാൻ ഇവിടെ വാനരയൂട്ട് നടത്തി ഹനുമാനെ പ്രീതിപ്പെടുത്തിയാൽ മതി. ഫലം ഉറപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു. ദിവസവും വാനരന്മാര്‍ക്കും, മീനുകള്‍ക്കും കല്ലേലി കാവിൽ സദ്യയുണ്ട്.