Wednesday, December 10, 2025
Wednesday, December 10, 2025
Home » തടസ്സം മാറ്റാൻ ഒരേ ഒരു വഴി

തടസ്സം മാറ്റാൻ ഒരേ ഒരു വഴി

by NeramAdmin
0 comments
ഓം ഗം ഗണപതയേ നമ: ഗണേശമന്ത്രത്തിന് അത്ഭുതഫലം

എന്ത് കാര്യത്തിനിറങ്ങിത്തിരിച്ചാലും തടസ്സം നേരിടുന്നവര്‍ ഓം ഗം ഗണപതയേ നമ: എന്ന ഗണേശ മന്ത്രജപം ശീലമാക്കിയാല്‍ അത്ഭുതകരമായ മാറ്റം അനുഭവപ്പെടും. ജപം ആരംഭിക്കുന്നതിന് മുന്‍പ് ക്ഷേ ത്രത്തില്‍ ഒരു കൂട്ടുഗണപതി ഹോമം നടത്തണം. അല്ലെങ്കില്‍ പേരും നാളും പറഞ്ഞ് പുഷ്പാഞ്ജലി കഴിപ്പിക്കണം.  നിത്യേന കാലത്തോ വൈകിട്ടോ നിശ്ചിത സമയം ജപം നടത്തണം. ഗണപതി ഭഗവാനെ മനസ്സിലുറപ്പിച്ച് രൂപം സങ്കല്പിച്ച് തികഞ്ഞ ഭകതിയോടെ മന്ത്രം ജപിക്കണം. ദുര്‍ചിന്തകള്‍ മനസ്സിലുണ്ടാകരുത്. 108 തവണയെങ്കിലും ദിവസവും മന്ത്രം ജപിക്കണം. എണ്ണം കൂടുന്നത് നല്ലതാണ്. 1008 തവണ വീതം  ദിവസവും ജപിക്കാന്‍ പറ്റിയാല്‍ പെട്ടെന്ന് ഫലം സിദ്ധിക്കും. 41 ദിവസം പിന്നിടുമ്പോള്‍ ഫലം കണ്ടു തുടങ്ങും. അനുഭവപ്പെട്ടു വരുന്ന തടസ്സങ്ങള്‍ മാറിത്തുടങ്ങും.  ചെയ്യുന്ന പ്രവര്‍ത്തികള്‍ വിജയത്തിലേക്ക് നീങ്ങും. ഫലം കിട്ടിത്തുടങ്ങിയാലും ഇല്ലെങ്കിലും ജപം നിറുത്തരുത്. തുടര്‍ന്നും നിത്യേനയുള്ള ജപം ശീലമാക്കിയാല്‍ എന്നും ജീവിതം സുരഭിലമാകും.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?