Wednesday, December 10, 2025
Wednesday, December 10, 2025
Home » ശനി ദുരിതങ്ങള്‍ നീക്കാൻ ശനിയാഴ്ച വ്രതം

ശനി ദുരിതങ്ങള്‍ നീക്കാൻ ശനിയാഴ്ച വ്രതം

by NeramAdmin
0 comments

ഏഴാരാണ്ടശ്ശനി, കണ്ടകശനി, അഷ്ടമശനി എന്നിവ കാരണം  ദുരിതം ബാധിച്ച് കഷ്ടപ്പെടുന്നവര്‍  ധാരാളമുണ്ട്. നല്ല നിഷ്ഠയോടെയുള്ള പ്രാര്‍ത്ഥനയും വ്രതവും കൊണ്ട് ശനിദുരിതം പൂര്‍ണ്ണമായും അതിജീവിക്കാന്‍ കഴിയും. ഇതിന് ഏറ്റവും പറ്റിയതാണ് ശനിയാഴ്ച വ്രതം. വ്രതമെടുക്കുമ്പോൾ  വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ ത്യജിക്കണം. ശനിയാഴ്ച സാധിക്കുമെങ്കില്‍ ഉപവാസമെടുക്കണം. ഒരിക്കലുണ്  ആകാം. 2 നേരവും അയ്യപ്പക്ഷേത്രദര്‍ശനം നടത്തുക. നീരാജനം നടത്തുക. 

നീലശംഖുപുഷ്പം കൊണ്ട് ശാസ്താക്ഷേത്രത്തില്‍ അര്‍ച്ചന ചെയ്യുന്നതും അനുഗ്രഹദായകമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, കാക്കയ്ക്ക് ഭക്ഷണം കൊടുക്കുക, ശനീശ്വരശേ്‌ളാകം ചൊല്ലുക, കറുത്തവസ്ത്രം ധരിക്കുക എന്നിവയും നല്ലതാണ്. 12 ശനിയാഴ്ച ചിട്ടയോടെ വ്രതമെടുത്താല്‍ ശനിസംബന്ധമായ എല്ലാ ദുരിതവും അകലും. കേസുകള്‍, അലച്ചില്‍, മനോവ്യഥ എന്നിവ കാരണമുള്ള ബുദ്ധിമുട്ടുകൾ തീരുന്നതിനും  ശനിയാഴ്ച വ്രതം ഉത്തമമാണ്. വ്രതകാലത്ത് എപ്പോഴെങ്കിലും ശനീശ്വരപൂജയും, ശനീശ്വരഹോമവും ചെയ്യുന്നത് നല്ലതാണ്.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?