സകല കലാ ദേവതയായ, വെള്ളത്താമരയിൽ വിരാജിക്കുന്ന, ബ്രഹ്മാവിന്റെ പത്നിയായസരസ്വതി ദേവിയുടെ അനുഗ്രഹമുണ്ടെങ്കിൽ ഏത് കലയിലും ഏത് വിദ്യയിലും തിളങ്ങാൻ കഴിയും. കലയിലാണെങ്കിൽ പ്രത്യേകിച്ച് സംഗീതത്തിലും നാട്യത്തിലും ഉയരങ്ങളിലെത്താനാകും. നന്നായി പാടി സംഗീതത്തിലൂടെ പ്രശസ്തതരാകാനും നൃത്തത്തിൽ തിളങ്ങാനും കൊതിക്കുന്നവർ സരസ്വതീ ഉപാസനയും മൂകാംബിക, പനച്ചിക്കാട് തുടങ്ങിയ സരസ്വതീ സന്നിധികളിലെ ദർശനവും വഴിപാടും പതിവാക്കണം. ത്രിമധുരമാണ് പ്രധാന വഴിപാട്. നവരാത്രി പൂജ മുടക്കരുത്. ഇതിനൊപ്പം സൗന്ദര്യലഹരിയിലെ 66-ാം ശ്ലോകവും 69-ാം ശ്ലോകവും ഭക്തിപൂർവ്വം നിത്യവും ചൊല്ലണം. ഈ രണ്ടു ശ്ളോകങ്ങളും സംഗീതവാസന പരിപോഷിപ്പിക്കും. ഇതുകൂടാതെ സാത്വികനായ ഒരു പൂജാരിയെയോ ഗുരുവിനെയോ കണ്ടെത്തി സരസ്വതീ മന്ത്രങ്ങൾ ഉപദേശമായി സ്വീകരിച്ച് നിത്യേന 41 തവണ വീതം ജപിച്ചാൽ സ്വര സിദ്ധിയുണ്ടാകും. നൃത്തം,ചിത്രകല, അഭിനയം എന്നിവയിലും തിളങ്ങും.സൂര്യോദയത്തിന് മുൻപ് വേണം ജപം. അതിലൂടെ സംഗീത സാഹിത്യാദികളിൽ താത്പര്യവും തുടർന്ന് പ്രശസ്തിയും ലഭിക്കും. ഇതിനു പുറമെ വാക്ചാതുരി, ബുദ്ധിശക്തി, ഓർമ്മ, കാര്യഗ്രഹണശേഷി എന്നിവ വർദ്ധിക്കും.
66-ാം ശേ്‌ളാകം
വിപഞ്ച്യാഗായന്തീ
വിവിധമപദാനം പശുപതേ
സ്ത്വയാരബ്‌ധേ വക്തും ചലിതശിരസാ
സാധുവചനേ!
ALSO READ
തദീയൈർ മാധുര്യൈര പലപിതതന്ത്രീ
കലരവാം
നിജാം വീണാം വാണീ നി ചൂളയതി ചോലേന നിഭൃതം
69-ാം ശേ്‌ളാകം
ഗലേ രേഖാസ്തിസ്രോ
ഗതിഗമകഗീതൈക നിപുണേ!
വിവാഹവ്യാനദ്ധപ്രഗുണഗുണ
സംഖ്യാപ്രതിഭൂവാം
വിരാജന്തേ നാനാവിധ
മധുരരാഗാകര ഭുവാം
ത്രയാണാം ഗ്രാമാണാം
സ്ഥിതിനിയമ സീമാനഇവ തേ