Wednesday, December 10, 2025
Wednesday, December 10, 2025
Home » ലളിതാസഹസ്രനാമം രോഗമകറ്റുന്ന മന്ത്രം

ലളിതാസഹസ്രനാമം രോഗമകറ്റുന്ന മന്ത്രം

by NeramAdmin
0 comments

പറഞ്ഞാൽ തീരാത്ത പുണ്യമാണ്  ശ്രീ ലളിതാസഹസ്രനാമം പാരായണത്തിലൂടെ നമുക്ക്  ലഭിക്കുന്നത് .

പ്രധാനപ്പെട്ട ചില ഗുണങ്ങൾ    ഇവിടെ  സൂചിപ്പിക്കാം,  സർവത്ര ജ്ഞാനലാഭം, പഞ്ചമുക്തി ലാഭം,  മനഃശുചിത്വം, ശത്രു സംഹാരം, ദുഷ്ടഗ്രഹ ദോഷ നിവാരണം, സർവ്വ ജന്മ മഹാപാപ നാശം, ഒരിക്കലും നശിക്കാത്ത ഭക്തി, കീർത്തി, അഭിവൃദ്ധി, മനോധൈര്യം, ദൈവ – പിതൃ – കുലദൈവ – അനുഗ്രഹം,  ചതുർ വേദങ്ങളും പഠനം ചെയ്ത പുണ്യം, ദേവിക്ക് ക്ഷേത്രം പണിയിച്ച പുണ്യം,  പിതൃതർപ്പണ  പുണ്യം, അന്നദാന പുണ്യം, എല്ലാ വ്രതങ്ങളും  നോറ്റ പുണ്യം, കന്യകദാന പുണ്യം,  അശ്വമേധയാഗ പുണ്യം,  ഓർമ്മശക്തി അങ്ങനെ പറഞ്ഞാൽ തീരാത്ത പുണ്യം  ലഭിക്കുവാൻ ഒരേ ഒരു കാര്യം ചെയ്താൽ മതി – നിത്യേന ഭക്തിയോടെയും ശ്രദ്ധയോടെയും   ശ്രീ ലളിതാസഹസ്രനാമം   വായിക്കുക.

അർഥം അറിയാതെ വായിച്ചാൽ പോലും ഇത്രയേറെ  ഗുണങ്ങൾ ഉണ്ടെങ്കിൽ അമ്മയുടെ ഓരോ നാമത്തിന്റെയും അർഥം അറിഞ്ഞ് വായിക്കുകയാണെങ്കിൽ പുനർജ്ജന്മം ഇല്ലാത്ത മോക്ഷം  നിശ്ചയം ലഭിക്കും  താന്ത്രിക സങ്കല്‍പ്പങ്ങളുടെ വര്‍ണ്ണോജ്വല ഭൂമിയില്‍ നിന്നാണ് ലളിതയുടെ അപദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലളിതാസഹസ്രനാമം  രൂപപ്പെടുന്നത്.

ആയൂര്‍വേദവുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍, ശരിയായ തലത്തില്‍ ഈ സഹസ്രനാമം അതിന്റെ ആഴം ഉള്‍ക്കൊണ്ട് നമ്മൾ കുടുംബത്തില്‍ ഉപാസിക്കുമെങ്കില്‍,  ഒരു പൈസയുടെ മരുന്നുപോലും   വീട്ടിലേക്ക് വാങ്ങേണ്ടി വരില്ല. കോശങ്ങളുടെ സമൂഹമാണ് ധാതു ( ടിഷ്യു) എന്നറിയപ്പെടുന്നത്. ആ കോശസമൂഹങ്ങളില്‍ വരുന്ന വ്യതിയാനം, ധാതുസാമ്യമില്ലായ്മ –  ഇതാണ് രോഗങ്ങള്‍ക്ക് കാരണം. ധാതുസാമ്യം നഷ്ടപ്പെടുന്നത്, വാക്ക്, മനസ്സ്, പ്രവര്‍ത്തി ഈ മൂന്നെണ്ണത്തിന്റെ ദോഷം കൊണ്ടാണ്. 

അച്ഛന്റെ കോശത്തില്‍ നിന്നാണ് ഞാന്‍ ഉണ്ടായത്. അച്ഛന്റെ അറിവിന്റെ തുടര്‍ച്ചയാണ് ഞാന്‍. ഭാരതീയ വിജ്ഞാനപ്രകാരം നമ്മുടെ എല്ലാ കോശവും പൂര്‍ണ്ണമാണ്. ധാതുക്കള്‍ എന്ന് അറിയപ്പെടുന്ന ആ കോശങ്ങളെ, എങ്ങനെ അതിന്റെ ദേവതകളെ സമ്മേളിപ്പിച്ച്, എങ്ങനെ ഒരുപിടി ചെറുപയര്‍ ഉപയോഗിച്ച്, ഒരു കഷണം ശര്‍ക്കര അല്ലെങ്കിൽ  അല്‍പ്പം പാൽ കൊണ്ട്, അല്‍പ്പം വരട്ടു മഞ്ഞള്‍ പൊടിച്ചതുകൊണ്ട്, കുറച്ചു തൈര് കൊണ്ട്, അല്പം തേന്‍ ഉപയോഗിച്ച്  എങ്ങനെ രക്ഷിക്കാം എന്ന് പണ്ട് പണ്ട് അമ്മമാര്‍ പഠിച്ചത് ലളിതയില്‍ നിന്നാണ്.

തന്റെ കുഞ്ഞിന്റെ ശരീരത്തിലെ ധാത്വധിഷ്ടിതമായ  ദേവതയെ ഒരു അച്ഛന്, ഒരു അമ്മയ്ക്ക്  അറിയുമെങ്കില്‍, ആ ദേവതയെ ഉപാസനയിലൂടെ വിളിച്ചുണര്‍ത്തി നിര്‍ത്താന്‍ കഴിയുമെങ്കിൽ , ഒരു ഔഷധം പോലും ഇല്ലാതെ ആ ദേവത അനുഗ്രഹിച്ച് നമുക്ക് സുഖം തരും.

ALSO READ


പി.എം ബിനുകുമാർ, 9447694053

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?