Wednesday, December 10, 2025
Wednesday, December 10, 2025
Home » കുടുംബ ഐശ്വര്യത്തിന് ചെയ്യേണ്ടത്

കുടുംബ ഐശ്വര്യത്തിന് ചെയ്യേണ്ടത്

by NeramAdmin
0 comments

ജാതകവശാൽ വ്യാഴം  അനുകൂലമല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമാണ്  ഏകാദശി വ്രതം. കുടുംബത്തിന്റെ ഐശ്വര്യത്തിന്  സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതവുമാണിത്. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലാണ് ഏകാദശിവ്രതം. ഇഹലോകത്ത് സുഖവും പരലോകത്ത്  വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. 
ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്. ഏകാദശി ദിനം പൂർണ്ണ  ഉപവാസം. അതിനു സാധിക്കാത്തവർക്ക് ഒരു നേരം പഴങ്ങൾ  കഴിക്കാം. അല്ലെങ്കിൽ അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങൾ കഴിക്കാം. കുളിക്കുന്നതിന്എണ്ണ തേയ്ക്കരുത്. പകലുറങ്ങരുത്. രാവിലെ കുളിച്ചിട്ട് വിഷ്ണുവിനെ   ധ്യാനിക്കണം. സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയ അര്‍ച്ചന  ചെയ്യുക.  വിഷ്ണുസഹസ്രനാമ ജപം ഉത്തമം. തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുന്നതും നല്ലത്. പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കാം.തുളസിത്തറയ്ക്കു പ്രദക്ഷിണം ചെയ്യുമ്പോൾ ഇനിപ്പറയുന്ന മന്ത്രം ചൊല്ലുക. 
പ്രസീദ തുളസീദേവി 
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം

ഹരിവാസരസമയം

ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും  ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെയാണ് ഹരിവരാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം 

സിദ്ധമന്ത്രങ്ങൾ

ഗുരുവിന്റെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ് സിദ്ധമന്ത്രങ്ങൾ. ശരീര ശുദ്ധി,മന:ശുദ്ധി,ഏകാഗ്രത എന്നിവയോടെ നിഷ്ഠയോടെ സെ ജപിക്കണം. 

1. മഹാമന്ത്രം

ALSO READ

ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ, 
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

2.വിഷ്ണു ഗായത്രി 

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്
ദിവസവും കുറഞ്ഞത് ഒൻപത് തവണ ഭക്തിയോടെ  വിഷ്ണു ഗായത്രി ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർദ്ധനവും സാമ്പത്തിക ഉന്നമനവുമുണ്ടാകും

3.വിഷ്ണുമൂലമന്ത്രം

ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം, ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.

അഷ്‌ടാക്ഷരമന്ത്രംഓം നമോ നാരായണായ

ദ്വാദശാക്ഷരമന്ത്രംഓം നമോ ഭഗവതേ വാസുദേവായ

  – ജ്യോത്സ്യൻ വേണു മഹാദേവ്
    Mobile:   9847475559

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?