Wednesday, December 10, 2025
Wednesday, December 10, 2025
Home » ആരുടെ മുന്നിലും തലകുനിക്കാത്ത 1

ആരുടെ മുന്നിലും തലകുനിക്കാത്ത 1

by NeramAdmin
0 comments

ഇംഗ്‌ളീഷ് മാസത്തിലെ ഒന്നു മുതൽ 31 വരെയുള്ള തീയതികൾ നോക്കിയാണ് ഒരാളുടെ ഭാഗ്യനിർഭാഗ്യങ്ങൾ സംഖ്യാശാസ്ത്ര പ്രകാരം പ്രവചിക്കുന്നത്. ഓരോ വ്യക്തിയും ജനിക്കുന്ന തീയതിയനുസരിച്ച് അവരുടെ ജീവിതവും ഭാഗ്യവും തൊഴിലും ദാമ്പത്യജീവിതവും വ്യത്യാസപ്പെട്ടിരിക്കും.ഒരു മാസത്തിൽ ഒന്നു മുതൽ 31 വരെ തീയതികൾ ഉണ്ടെങ്കിലും സംഖ്യാ ശാസ്ത്രത്തിൽ  1 മുതൽ 9 വരെയുള്ള സംഖ്യകൾക്കേ ഫല പ്രവചനം വേണ്ടതുള്ളു. 1 മുതൽ 31 വരെയുള്ള സംഖ്യകൾ തമ്മിൽ കൂട്ടി ഒറ്റസംഖ്യയാക്കി മാറ്റിയാണ് ഫലം പറയുന്നത്.  28 ആണ് ജനിച്ച ദിവസമെങ്കിൽ 2+8= 1+0=1.

ഒന്ന് ജന്മസംഖ്യയായി വരുന്നവരുടെ പൊതു സ്വഭാവങ്ങൾ പറയാം:
1, 10, 28, 19 തീയതികളിൽ ജനിക്കുന്നവരുടെയെല്ലാം ജന്മസംഖ്യയാണ് ഒന്ന്. സുഖസൗകര്യത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണിവർ. നേതൃസ്ഥാനത്തേക്ക് വരാനാകും ഇവരുടെ മുഴുവൻ ശ്രദ്ധയും. അത് ഇവർ നേടിയെടുക്കും. ഏതു പ്രവൃത്തിയിലും സ്വാർത്ഥത ഉണ്ടായിരിക്കും. ആരുടെ മുന്നിലും തലകുനിക്കില്ല. എന്തും തുറന്നു പറയുന്ന സ്വഭാവക്കാരാണ്. എന്തും കാര്യവും ആലോചിച്ചേ ചെയ്യൂ. അതിരുകവിഞ്ഞ വിനയവും ആത്മാർത്ഥതയും ശത്രുക്കളെ പുറമെ ആദരിക്കുന്നവരും ആയിരിക്കും. കലാകാരന്മാരും ശാസ്ത്രാഭിരുചിയുള്ളവരും ആയിരിക്കും. എന്നാൽ ഒന്ന് ജന്മസംഖ്യയുള്ള സ്ത്രീകൾ പുരുഷൻമാരെപ്പോലെ പൗരുഷമുള്ളവരും സ്‌ത്രൈണഭാവം കുറഞ്ഞവരും ആയിരിക്കും.

സൗന്ദര്യമുള്ള എന്തും ഇവർക്കിഷ്ടമാണ്.അനീതി കണ്ടാൽ പൊട്ടിത്തെറിക്കും.ഗൃഹഭരണത്തിൽ കഴിവുള്ളവരും ഭർത്താവിനെ ചൊല്പടിക്ക് നിർത്തുന്നവരുമായിരിക്കും. കുട്ടികളെ അച്ചടക്കത്തോടെ വളർത്തുന്നതിൽ ഇവർ ശ്രദ്ധിക്കും. സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുൻകൈ എടുക്കും. ഒന്ന് ജന്മസംഖ്യയുള്ളവർ ഞായറും തിങ്കളും നല്ല കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നത് നല്ലതാണ്.

10-ാം തീയതി ജനിച്ചവർ മറ്റുള്ളവരോട് ഇടപെടാൻ മിടുക്കരും ശത്രുക്കളെപ്പോലും വശീകരിക്കാൻ കഴിവുള്ളവരുമായിരിക്കും. ഇവർ പ്രശസ്തരാകും.

19-ാം തീയതി ജനിച്ചവർ രഹസ്യം സൂക്ഷിക്കുന്നവരും കാഴ്ചയിൽ സാധുക്കളും ആയിരിക്കും. ആരുടെയും കാലുവാരാൻ മടികാണില്ല. ആരേയും അങ്ങോട്ട് ആക്രമിക്കില്ല. ഇങ്ങോട്ടുവന്നാൽ എതിരാളി തകരും.

28-ാം തീയതി ജനിച്ചവർ സൗന്ദര്യമുള്ളവരും മറ്റുള്ളവരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കാത്തവരുമാണ് സംതൃപ്ത കുടുംബജീവിതം ലഭിക്കും. പക്ഷെ  ആപത്തിനെ ഹൃദയപൂർവ്വം ഏറ്റുവാങ്ങും. സ്വന്തം വിധിയെ പഴിക്കില്ല. 28-ാം തീയതി മാത്രം ഒരു നല്ല കാര്യവും ചെയ്യരുത്.  നിർഭാഗ്യമുണ്ടാകും.
ഒന്ന് ജന്മസംഖ്യകാർക്ക് മഞ്ഞനിറം ഭാഗ്യം നൽകും. കൂടുതൽ ഭാഗ്യം വരാൻ മഞ്ഞ പുഷ്യരാഗം, ഗോമേദകം എന്നിവ മോതിരമാക്കി ധരിക്കാം.

ALSO READ

– പി.വി.ഗോപകുമാർ
+91 9495509212

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?