Wednesday, December 10, 2025
Wednesday, December 10, 2025
Home » ആത്മവിശ്വാസമുള്ള 3 സ്വാർത്ഥർ

ആത്മവിശ്വാസമുള്ള 3 സ്വാർത്ഥർ

by NeramAdmin
0 comments

ഇംഗ്‌ളീഷ് മാസത്തിലെ ഒന്നു മുതൽ 31 വരെയുള്ള തീയതികൾ നോക്കിയാണ്  സംഖ്യാശാസ്ത്ര പ്രകാരമുള്ള  ഭാഗ്യനിർഭാഗ്യങ്ങൾപ്രവചിക്കുന്നത്. ഓരോ വ്യക്തിയും ജനിക്കുന്ന തീയതിയനുസരിച്ച് അവരുടെ ജീവിതവും ഭാഗ്യവും തൊഴിലും ദാമ്പത്യ ജീവിതവും വ്യത്യാസപ്പെട്ടിരിക്കും.  ജനനത്തീയതി പ്രകാരം ഓരോ ദിവസവും ജനിക്കുന്നവരുടെ പൊതു സാമാന്യ ഫലങ്ങളാണ് ഇവിടെ പ്രവചിക്കുന്നത്. ഒരു മാസത്തിൽ ഒന്നു മുതൽ 31 വരെ തീയതികൾ ഉണ്ടെങ്കിലും സംഖ്യാ ശാസ്ത്രത്തിൽ  1 മുതൽ 9 വരെയുള്ള സംഖ്യകൾക്കേ ഫല പ്രവചനം വേണ്ടതുള്ളു. 1 മുതൽ 31 വരെയുള്ള സംഖ്യകൾ തമ്മിൽ കൂട്ടി ഒറ്റസംഖ്യയാക്കി മാറ്റിയാണ് ഫലം പറയുന്നത്.  21 ആണ് ജനിച്ച ദിവസമെങ്കിൽ 2+1= 3.

മൂന്ന് ജന്മസംഖ്യയായി വരുന്നവരുടെ പൊതു സ്വഭാവങ്ങൾ പറയാം:
3,12,21,30 തീയതികളിൽ ജനിച്ചവരെല്ലാം മൂന്ന് ജന്മസംഖ്യയുള്ളവരാണ്;  ഇവർ തികഞ്ഞ അറിവുള്ളവരാണ്. പക്ഷെ മറ്റുളളവർ അതു മനസിലാക്കാൻ വൈകും.  പ്രശംസയും ആദരവും ജനപ്രീതി നേടും. ആത്മവിശ്വസമുള്ളവരും അടുക്കും ചിട്ടയുമുള്ളവരും ആയിരിക്കും. പണം ഉണ്ടെങ്കിൽ സ്വന്തം ആവശ്യത്തിന് അടിച്ചുപൊളിച്ച് ജീവിക്കും . ശത്രുക്കളെ മുഖം നോക്കാതെ വിമർശിക്കും. അഭിമാനത്തിന് ജീവനുതുല്യം വില കല്പിക്കും. അറിവ് പകർന്നു നൽകുമെങ്കിലും ആർക്കും ധനസഹായം നൽകില്ല. സ്വന്തം വിഷമങ്ങൾ മറ്റുള്ളവരെ അറിയിക്കില്ല. തന്റെ പ്രവൃത്തികൾ നല്ലതാണെന്നും അത് മറ്റുള്ളവർ അനുസരിക്കണമെന്നും വിചാരിക്കുന്നവരാണ്.  സ്വാർത്ഥത  ഇവർക്ക് ദോഷം ചെയ്യും; ഇത് ശത്രുക്കളെ സൃഷ്ടിക്കും. ആത്മപ്രശംസ ഇഷ്ടപ്പെടും. അറിയാതെ കുറ്റവാസന പ്രകടിപ്പിക്കും. ധൂർത്തും കടബാധ്യതയും  അഭിമുഖീകരിക്കേണ്ടി വരും.  അതി മോഹം കാരണം  കാരുണ്യം ഇവരുടെ മനസിൽ നിന്ന് മാഞ്ഞുപോകും.

ഒരു കാരണവശാലും ചീത്തകൂട്ടുകെട്ടിൽ പെടരുത്. ചില ബന്ധങ്ങൾ അപമാനത്തിന് ഇട നൽകും. വ്യാഴ ഗ്രഹത്തെയും വിഷ്ണുവിനെയും  പ്രീതിപ്പെടുത്തണം. വ്യാഴവും വെള്ളിയും ശുഭ ദിവസങ്ങളാണ്. ഭാഗ്യക്കുറിയിലൂടെ ഭാഗ്യമുണ്ടാകാൻ ടിക്കറ്റിലെ സംഖ്യകൾ  കൂട്ടുമ്പോൾ  3  വരുന്ന ടിക്കറ്റ് എടുത്ത് നോക്കണം. 3 ജന്മ സംഖ്യയുള്ള സ്ത്രീകൾക്ക് ഉയർന്ന ഉദ്യോഗം ലഭിച്ചേക്കും.  രാഷ്ട്രീയ പ്രവർത്തകർ ഉയർന്ന കലാപ്രവർത്തകർ, വലിയ വ്യവസായി, നിയമ നിർമ്മാണ സഭാംഗങ്ങൾ,  മന്ത്രി എന്നീ നിലകളിൽ പ്രശ്‌സ്തി നേടും. ഞരമ്പുരോഗം ഹെർണിയ, പ്രമേഹം ത്വക്‌രോഗം ഇവയിൽ ചിലത് വരാനിടയുണ്ട്.

ഡോക്ടർ, എൻജിനീയർ തുടങ്ങിയ തൊഴിൽ രംഗത്ത് ശോഭിക്കും. പേരിടുമ്പോൾ 66,75 എന്നീ നമ്പർ വരുന്ന നീണ്ട പേരിട്ട് ഭാഗ്യം നേടാം. മറ്റു ജന്മസംഖ്യകളിലെ ഭാഗ്യമുള്ള പേരുകൾ സ്വീകരിക്കുന്നതിൽ തെറ്റില്ല. 93,3,12,84,30 എന്നീ നമ്പറുകളിലെ പേരുകൾ ദോഷമില്ലെങ്കിലും വലിയ ഭാഗ്യം തരില്ല.
21,39,57,102 എന്നീ നമ്പറുള്ള പേരുകൾ 3  കാർക്ക് പല ഘട്ടത്തിലും നിർഭാഗ്യമായിരിക്കും. ‘ഉ’ കാരത്തിൽ അവസാനിക്കുന്ന പേരുകൾ ഇടരുത്. 3-ാം തീയതി ജനിച്ചവർക്ക് മധ്യപ്രായം കഴിഞ്ഞേ സമ്പാദ്യം ഉണ്ടാവൂ. അതിനുശേഷം സുഖസമൃദ്ധമായ ജീവിതമാണ്. 12-ാം തീയതി ജനിച്ചവർ പ്രശസ്തരാകും. രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് മന്ത്രി സ്ഥാനങ്ങൾ വരെ ലഭിക്കും. ആണായാലും പെണ്ണായാലും
തൊഴിലിൽ കേമന്മാരാകും. ചിലർക്ക് മാതൃദു:ഖവും ചിലർക്ക് പിതൃദു:ഖവും ലഭിക്കുന്നതായി കാണുന്നു. 

21-ാം തീയതി ജനിച്ചവർ സ്‌നേഹവും സന്തോഷവും അനുഭവിക്കുമെങ്കിലും  സ്വാർത്ഥരും സ്വന്തം കാര്യത്തിന് എന്തും ചെയ്ത് ഉന്നത നിലയിലെത്തുന്നവരുമാണ്. വിദേശജോലിക്ക് ശ്രമിക്കുന്നത് നല്ലതാണ്. നല്ല അറിവുണ്ടായിരിക്കും.
30-ാം തീയതി ജനിച്ചവർ പ്രശസ്തരാകും. പ്രൗഢമായ ജീവിതവും ലഭിക്കും. പൊലീസിൽ ഉയർന്ന സ്ഥാനത്തെത്തും. സത്യസന്ധത, സ്ഥിരോത്സാഹം അല്പം വക്രബുദ്ധി എന്നിവ ഉണ്ടാകും.
പേരിനൊപ്പം സി, ജി, എൽ, എസ് എന്നീ അക്ഷരങ്ങൾ ആദ്യം വരുന്നത് നല്ലതാണ്.  നീല, ചുവപ്പ്, റോസ്, ഊതനിറം, എന്നിവ നല്ലതാണ്. പുഷ്യരാഗം, നീലക്കല്ല്, വൈരം എന്നിവ മോതിരമായി ധരിക്കാം. ഇവർക്ക് നല്ല ആരോഗ്യം, ഗാംഭീര്യമുള്ള രൂപം, കരുണ ചൊരിയുന്ന കണ്ണുകൾ, പെട്ടെന്ന് വിയർക്കുന്ന രീതി, നല്ല പുരികം, നല്ല പല്ലുകൾ ഇവയുണ്ടാകും.

3 ജന്മസംഖ്യയുള്ളവർ 9,18,27,2,11,29,20 എന്നീ തീയതികളിൽ ജനിച്ചവരെ വിവാഹം കഴിച്ചാൽ ദാമ്പത്യം വിജയമാകും. നല്ല സന്താനങ്ങളെ ലഭിക്കുവാനുള്ള യോഗവും ലഭിക്കും.

ALSO READ

– പി.വി.ഗോപകുമാർ
Mob: +91 9495509212

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?