Wednesday, December 10, 2025
Wednesday, December 10, 2025
Home » ആരെയും ഭയക്കാത്ത 4 ദാനശീലർ

ആരെയും ഭയക്കാത്ത 4 ദാനശീലർ

by NeramAdmin
0 comments

ഇംഗ്‌ളീഷ് മാസത്തിലെ ഒന്നു മുതൽ 31 വരെയുള്ള തീയതികൾ നോക്കിയാണ്  സംഖ്യാശാസ്ത്ര പ്രകാരമുള്ള  ഭാഗ്യനിർഭാഗ്യങ്ങൾ പ്രവചിക്കുന്നത്. ഓരോ വ്യക്തിയും ജനിക്കുന്ന തീയതിയനുസരിച്ച് അവരുടെ ജീവിതവും ഭാഗ്യവും തൊഴിലും ദാമ്പത്യ ജീവിതവും വ്യത്യാസപ്പെട്ടിരിക്കും.  ജനനത്തീയതി പ്രകാരം ഓരോ ദിവസവും ജനിക്കുന്നവരുടെ പൊതു സാമാന്യ ഫലങ്ങളാണ് ഇവിടെ പ്രവചിക്കുന്നത്. ഒരു മാസത്തിൽ ഒന്നു മുതൽ 31 വരെ തീയതികൾ ഉണ്ടെങ്കിലും സംഖ്യാ ശാസ്ത്രത്തിൽ  1 മുതൽ 9 വരെയുള്ള സംഖ്യകൾക്കേ ഫല പ്രവചനം വേണ്ടതുള്ളു. 1 മുതൽ 31 വരെയുള്ള സംഖ്യകൾ തമ്മിൽ കൂട്ടി ഒറ്റസംഖ്യയാക്കി മാറ്റിയാണ് ഫലം പറയുന്നത്.  31 ആണ് ജനിച്ച ദിവസമെങ്കിൽ 3+1= 4.

നാല് ജന്മസംഖ്യയായി വരുന്നവരുടെ പൊതു സ്വഭാവങ്ങൾ പറയാം: 4,13,22,31 എന്നീ തീയതികളിൽ ജനിക്കുന്നവർ  നാല് ജന്മസംഖ്യയുള്ളവരാണ്. മറ്റുള്ളവരോട് പതിവായി  എതിർവാക്കു പറയും. എപ്പോഴും എതിരാളികളുടെ പക്ഷത്തായിരിക്കും. ആരെയും പേടിക്കില്ല. അറുത്തു മുറിച്ച് സംസാരിച്ച് ശത്രുക്കളെ നേടും. ക്രമേണ ഇവർതെറ്റ് മനസ്സിലാക്കി തിരുത്തും. വിമർശന സ്വഭാവം കൂടുതലായിരിക്കും. മറ്റുള്ളവർ വന്ദിക്കുന്നവരെ നിന്ദിച്ചു സംസാരിക്കും. എത്ര കഴിവുള്ളവരെയും ഇവർ അഭിനന്ദിക്കില്ല. സാധാരണക്കാരോട് സ്‌നേഹത്തോടെ സംസാരിക്കും. കൈയ്യിലുള്ളത് ആരും ചോദിച്ചാലും നൽകും. എല്ലാവരെയും മിത്രമായി കാണാൻ മടിക്കും. ഉയർന്ന പദവികൾ ലഭിച്ചാൽ ഇവർ അവിടം ഇളക്കിമറിച്ച്  വലിയ മാറ്റം തന്നെ വരുത്തും. വിഭവ സമൃദ്ധമായ ഭക്ഷണം ഇഷ്ടമാണ്. കുഴിഞ്ഞ കണ്ണുകളും വട്ടമുഖവും ഇവരിൽ ചിലരുടെ പ്രത്യേകതകളാണ്. ജീവിതാവസാനം ഇവർ ആത്മീയ ജീവിതം നയിച്ചേക്കാം.

4 ന് ജനിച്ചവർ നല്ല ശരീരബലമുള്ളവരും മനോബലമുള്ളവരും സ്ഫുടമായി സംസാരിക്കുന്നവരുമാണ്. പരാജയം വന്നാൽ ഇവർ പാടെ തളർന്നു പോകും. അതുകൊണ്ട് എന്തും നേരിടാൻ മനസിനെ പാകപ്പെടുത്തണം.

13 ന് ജനിച്ചവരെ വിശ്വസിച്ചാൽ ചതിക്കും. പല ഞെട്ടിക്കുന്ന സംഭവങ്ങളും ഇവരുടെ ജീവിതത്തിൽ ഉണ്ടാകും. ജീവിതം യുദ്ധസമാനമാകും. സ്ത്രീകൾ മൂലം അപമാനമുണ്ടാകും. ഇതൊക്കെ നേരിടാനുള്ള സാമർത്ഥ്യം നേടിയെടുക്കണം.
22-ാം തീയതി ജനിച്ചവർക്ക്‌ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല.

നല്ല സമാർത്ഥ്യമുള്ളവർക്ക് സമ്പാദിച്ചില്ലെങ്കിലും ധനം ധാരാളമായി ലഭിക്കും.ഭാഗ്യക്കുറിയിൽ ഭാഗ്യം തേടിവരും. 
31-ാം തീയതി ജനിച്ചവർ നന്മനിറഞ്ഞ ജീവിതം നയിക്കും. ലോട്ടറി എടുക്കുമ്പോൾ കുട്ടിയാൽ 4 വരത്തക്ക അക്കങ്ങളുള്ള ടിക്കറ്റ്  എടുക്കുക. മൂത്രാശയരോഗം, പ്രമേഹം, ഹൃദ്‌രോഗം, മാനസികരോഗം, ബുദ്ധിമാന്ദ്യം, ദഹനക്കേട് തുടങ്ങിയ രോഗങ്ങൾ വരാതെ നോക്കണം. രാത്രി ഉറക്കമൊഴിഞ്ഞ് ജോലി ചെയ്യരുത്. അധികം മാംസഭക്ഷണം, മസാലഭക്ഷണം എന്നിവ ഒഴിവാക്കുക.
13,22,31,40,49,59 എന്നീ വയസുകളിൽ  പ്രത്യേകം ശ്രദ്ധ വേണം. ഡോക്ടർ, എൻജിനീയർ, ശാസ്ത്രജ്ഞർ, വ്യവസായി, ബാങ്ക് ജീവനക്കാർ എന്നീ നിലകളിൽ ശോഭിക്കും.

1,19,10,28,8,17,26 എന്നീ തീയതികളിൽ ജനിച്ചവരെ വിവാഹം കഴിക്കുക. 6,15,24 എന്നീ തീയതികളിൽ ജനിച്ചവരെ സ്വീകരിച്ചാൽ വലിയ സാമ്പത്തികസ്ഥിതി ഉണ്ടാകും. 4 ജന്മസംഖ്യയുള്ളവർ പേരിടുമ്പോൾ ഇംഗ്‌ളീഷ് അക്ഷരങ്ങൾ തമ്മിൽ കൂട്ടിയാൽ 59,49,85,94,103 എന്നിവ വന്നാൽ വലിയ ഭാഗ്യമുണ്ടാകും. 13,22,67,76 എന്നീ നമ്പരുകൾ ഉള്ള പേരുകളിൽ  ഭാഗ്യം കാണുന്നില്ല. എന്നാൽ 31,40 എന്നിവ വലിയ ദോഷമില്ല.

ALSO READ

4 ജന്മസംഖ്യയുള്ളവർ രാഹുവിനെ പ്രീതിപ്പെടുത്താൻ പ്രാർത്ഥിക്കണം. ശനി, ഞായർ, തിങ്കൾ ഭാഗ്യ ദിവസങ്ങളാണ്. നീലനിറവും ഇളം നീലനിറവും ഭാഗ്യം നൽകും. ഇന്റർവ്യൂവിനും മറ്റും പോകുമ്പോൾ ഈ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.ഇളം നീലക്കല്ലുകളും ഗോമോകവും മോതിരത്തിൽ പതിച്ച് ധരിക്കാം. 

– പി.വി.ഗോപകുമാർ
+91 9495509212

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?