Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ 12 മന്ത്രങ്ങൾ 28 ദിവസം ജപിച്ചാൽ കാര്യസാദ്ധ്യം

ഈ 12 മന്ത്രങ്ങൾ 28 ദിവസം ജപിച്ചാൽ കാര്യസാദ്ധ്യം

by NeramAdmin
0 comments

വിനായക ചതുർത്ഥി ദിവസം നടത്തുന്ന ഗണേശപൂജ  ദു:ഖങ്ങളെല്ലാം  അകറ്റി  ആഗ്രഹസാഫല്യത്തിന് ഉപകരിക്കും. ഈ ദിവസം ക്ഷേത്ര ദർശനം നടത്തി തൊഴുത് പ്രാർത്ഥിച്ചും വ്രതം നോറ്റും ഗണപതി ഹോമത്തിലൂടെയും മറ്റ് വഴിപാടുകളിലൂടെയും വിഘ്‌നനിവാരകനായ ഗണേശനെ  പ്രീതിപ്പെടുത്തിയാൽ ദുരിതങ്ങളെല്ലാം പരിഹരിക്കപ്പെടും. 

മംഗല്യതടസം അകറ്റാനും ദാമ്പത്യ ക്‌ളേശങ്ങൾ നീക്കാനും സത്‌സന്താനഭാഗ്യം  ഉണ്ടാകാനും നല്ലതാണ് വിനായക ചതുർത്ഥി നാളിലെ ഗണപതി പൂജ. സെപ്തംബർ 2 തിങ്കളാഴ്ചയാണ്  വിനായക ചതുർത്ഥി. അന്ന് വ്രതമെടുക്കുന്നവർ  തലേന്ന് മുതൽ വ്രതനിഷ്ഠ പാലിക്കണം. മത്സ്യവും  മാംസവും കഴിക്കരുത്. ശാരീരിക ബന്ധം പാടില്ല. ചതുർത്ഥിദിവസം രാവിലെ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കണം. അന്ന് ക്ഷേത്രത്തിൽ നടക്കുന്ന  ഗണപതിഹോമത്തിൽ പങ്കെടുക്കണം. കഴിയുന്നത്ര തവണ  ഗണപതിയുടെ മൂലമന്ത്രം, ഗണേശ അഷ്‌ടോത്തരം, മറ്റ് ഗണപതി മന്ത്രങ്ങൾ എന്നിവ ജപിക്കണം. 

ചതുര്‍ത്ഥിവ്രതം അനുഷ്ഠിക്കുന്നതിനൊപ്പം മന:ശാന്തിക്കും കാര്യവിജയത്തിനും ആര്‍ക്കും ചൊല്ലാവുന്ന 12  മന്ത്രങ്ങളുണ്ട്. ഇത്  ജപിക്കുന്നതിന്  വ്രതം നിര്‍ബന്ധമില്ല. ഈ 12 മന്ത്രങ്ങള്‍ വിനായക ചതുര്‍ത്ഥി ദിവസം തുടങ്ങി 28 ദിവസം ജപിക്കണം. പൂർണ്ണ ശ്രദ്ധയോടും ഭക്തിയോടുമാണ് ജപമെങ്കിൽ ഫലം ഉറപ്പ്.

ഓം വക്രതുണ്ഡായ നമ:
ഓം ഏകദന്തായ നമ:
ഓം കൃഷ്ണപിംഗാക്ഷായ നമ:
ഓം ഗജവക്ത്രായ നമ:
ഓം ലംബോദരായ നമ:
ഓം വികടായ നമ:
ഓം വിഘ്‌നരാജായ നമ:
ഓം ധൂമ്രവര്‍ണ്ണായ നമ:
ഓം ഫാലചന്ദ്രായ നമ:
ഓം വിനായകായ നമ:
ഓം ഗണപതയേ നമ:
ഓം ഗജാനനായനമ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?