Wednesday, December 10, 2025
Wednesday, December 10, 2025
Home » സ്വപ്ന ഫലങ്ങളും ദു:സ്വപ്ന പരിഹാരവും

സ്വപ്ന ഫലങ്ങളും ദു:സ്വപ്ന പരിഹാരവും

by NeramAdmin
1 comment

സ്വപ്നം പല തരമുണ്ട് – ദിവാസ്വപ്നവും ഉറക്കത്തിൽ കാണുന്ന സ്വപ്നവുമാണ് ഇതിൽ പ്രധാനം. സ്വപ്നങ്ങൾ കൂട്ടിനില്ലെങ്കിൽ ജീവിതം മുന്നോട്ടു പോകില്ല. അതു കൊണ്ടാണ് സ്വപ്നങ്ങൾ സ്വർഗ്ഗകുമാരിമാരാണെന്നും അവർ ഇല്ലാത്ത ലോകം മൂകമായിരിക്കും എന്നും കവി പാടിയത്.

ഒരു ആഗ്രഹം സഫലമാക്കാൻ അല്ലെങ്കിൽ ഒരു ലക്ഷ്യത്തിലെത്താന്‍ സ്വപ്‌നം കാണുന്നത് നല്ലതാണ്‌. നന്നായി പഠിച്ച് ഇഷ്ടപ്പെട്ട ഉദ്യോഗം നേടണം, നന്നായി ജീവിക്കാൻ ഒരു നല്ല തൊഴിൽ വേണം, കുറച്ച് സ്ഥലം വാങ്ങി ഒരു വീട്‌ വയ്ക്കണം, സ്വന്തമായി ഒരു വാഹനം വാങ്ങണം, പ്രേമം പൂവണിയണം എന്നിങ്ങനെയുള്ള സ്വപ്‌നങ്ങളുണ്ടെങ്കില്‍ മനസ്സ് നിരന്തരം അവയുടെ പിന്നാലെ സഞ്ചരിക്കണം. ഇടയ്‌ക്കിടെ ആ ആഗ്രഹം സങ്കല്‍പ്പിച്ച് ബലപ്പെടുത്തുണം. മലയോളം സ്വപ്നം കണ്ടാലെ കുന്നോളമെങ്കിലും കിട്ടൂ എന്നാണ് പ്രമാണം. എന്തായാലും സ്വപ്നം കണ്ടാൽ ഇന്നല്ലെങ്കിൽ നാളെ അത് സാധിക്കും. ഇത്തരം സ്വപ്നങ്ങൾ ഒരു തരത്തിൽ ഒരു പ്രാർത്ഥനയാണ്. രോഗമുക്തി നേടുന്നതായി സ്വപ്നം കണ്ടാൽ മനോബലത്തെ ആസ്പദമാക്കി അതു പോലും സാധിക്കുമത്രേ. പ്രാര്‍ത്ഥനയിലുടെ രോഗം മാറുന്നത് പോസിറ്റീവ് സ്വപ്നങ്ങളുടെ ഫലമാണ്. അത്ര ശക്തമാണ് മനസ്സിന്റെ വീര്യം.

എന്നാൽ അധികമായാൽ അമൃതും വിഷം എന്ന് പറയും പോലെയാണ് ദിവസ്വപ്നങ്ങളുടെ കാര്യം. ഒന്നും പ്രവർത്തിക്കാതെ വെറുതെ സ്വപ്നം കണ്ടിരുന്നാൽ അങ്ങനെ തന്നെ ഇരിക്കുകയേ ഉള്ളൂ. ഉറക്കത്തിൽ കാണുന്ന സ്വപ്നത്തിന് ഈ കുഴപ്പമില്ല. അത് ചിലപ്പോൾ സന്തോഷിപ്പിക്കും, രസിപ്പിക്കും അല്ലെങ്കിൽ ഭയപ്പെടുത്തും. അതിനാൽ ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളെ ശുഭ സ്വപ്നങ്ങളെന്നും ദു:സ്വപ്നങ്ങളെന്നും വേർതിരിച്ചിരിക്കുന്നു. ശുഭ സ്വപ്നങ്ങൾ കണ്ടാൽ പിന്നെ ഉറങ്ങുവാൻ പാടില്ല. പൂച്ചയും പട്ടിയും കടിക്കുന്നതായി സ്വപ്നം കാണുക, . അടുത്ത ബന്ധുക്കൾ മരിച്ചതായി കാണുക, കിണറ്റിൽ വീഴുന്നത് സ്വപ്നം കാണുക – ഇതെല്ലാം ദുഃസ്വപ്നങ്ങളുടെ പട്ടികയിൽവരും. അങ്ങനെ കണ്ടാൽ എഴുന്നേറ്റിരുന്ന് ഈശ്വരനാമം ജപിച്ച ശേഷം വീണ്ടും ഉറങ്ങുക. പ്രഭാതത്തിൽ എണീറ്റ്‌ കുളിച്ച് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക.

അഗ്‌നിപുരാണത്തിൽ പറയുന്നത് രാത്രിയുടെ ഒന്നാം യാമത്തിൽ കാണുന്ന സ്വപ്നം ഒരു വർഷമാകുമ്പോൾ ഫലിക്കുമെന്നും രണ്ടാം യാമത്തിൽ കാണുന്ന സ്വപ്നം ആറുമാസത്തിനുള്ളിൽ ഫലിക്കുമെന്നും മൂന്നാം യാമത്തിൽ കണ്ട സ്വപ്നം 15 ദിവസത്തിനുള്ളിൽ ഫലിക്കുമെന്നും അരുണോദയത്തിൽ കാണുന്ന സ്വപ്നം പത്തുദിവസത്തിനുള്ളിൽ ഫലിക്കുമെന്നുമാണ്. മൂന്ന് മണിക്കൂറാണ് ഒരു യാമം. ഒരു രാത്രിയിൽ ശുഭസ്വപ്നവും ദുഃസ്വപ്നവും കണ്ടാൽ രണ്ടാമത്തെ സ്വപ്നം ഫലിക്കുമത്രെ. ഏതു മൂർത്തിയെയാണോ ഇഷ്ടം ആ മൂർത്തിയുടെ നാമങ്ങളും മന്ത്രങ്ങളും ദിവസവും ചൊല്ലിയാൽ ദുസ്വപ്ന ഭയം മാറും.

ദൃഷ്ടം, ശ്രുതം തുടങ്ങി സ്വപ്നങ്ങളെ പലതായി തിരിച്ചിട്ടുണ്ട്. അവ ഇങ്ങനെ:

ഉണർന്നിരിക്കുമ്പോൾ കാണുന്ന വസ്തു സ്വപ്നം കാണുന്നത് ദൃഷ്ടം. ഉണർന്നിരിക്കുമ്പോൾ ചെവികൊണ്ട് കേട്ടത് സ്വപ്നത്തിൽ കാണുന്നത് ശ്രുതം. ഉണർന്നിരിക്കുമ്പോൾ മനസിൽ വിചാരിച്ച കാര്യം സ്വപ്നത്തിൽ കാണുന്നത് പ്രാർത്ഥിതം. ഭാവിയിൽ ലഭിക്കുന്നത് ഭാവിതം. ഉണർന്നിരിക്കുമ്പോൾ ഭക്ഷിച്ചതോ മണത്തതോ ആയ വസ്തു സ്വപ്നത്തിൽ കാണുന്നത് അനുഭവം. ഉണർന്നിരിക്കുമ്പോൾ ആഗ്രഹിച്ചതോ അറിവില്ലായ്മയാൽ സങ്കൽപ്പിച്ചതോ  സ്വപ്നത്തിൽ കാണുന്നത് കൽപിതം. ശരീരത്തിലെ ത്രിദോഷ പ്രകൃതി അനുസരിച്ചുണ്ടാകുന്നത് ഭാവിജം.

ALSO READ

രാത്രി കാണുന്ന സ്വപ്‌നങ്ങളെ ആധുനിക മന:ശാസ്ത്രം മാത്രമല്ല പൗരാണികാചാര്യന്മാർ തന്നെപലതരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഒരു രാത്രി പല സ്വപ്‌നങ്ങളും കാണും. എന്നാൽ മിക്കതും മറന്നുപോകും. ചിലത്‌ ഓര്‍മ്മിക്കും. സ്വപ്‌നങ്ങള്‍ ചില സന്ദേശങ്ങള്‍ തരുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. എല്ലാ മത വിഭാഗത്തിലുള്ളവരും സ്വപ്‌ന ഫലങ്ങളില്‍  വിശ്വസിക്കുന്നു. അതിശക്തമായ ആഗ്രഹങ്ങളും ഓര്‍മ്മകളും സ്വപ്‌നമായി വരാറുണ്ട്. പലരും പൊതുവേ കാണാറുള്ള ചില സ്വപ്നങ്ങൾ:

  • ആനയെ സ്വപ്നം കാണുന്നത്‌ ഗണപതിക്ക് നേര്‍ച്ചയുള്ളത്‌ ഓര്‍മ്മിപ്പിക്കാന്‍; ദൈവങ്ങളെ സ്വപ്നം കാണുന്നതെല്ലാം നേര്‍ച്ചകൾ ഓര്‍മ്മിപ്പിക്കാൻ. ആനയെ കാണുന്നത് വിജയം, സമ്പത്ത്, പുരോഗതി, വാഹനഭാഗ്യം എന്നിവയുടെയും സൂചനയത്രേ.
  • പാമ്പിനെ സ്വപ്‌നം കാണുന്നത് സര്‍പ്പകോപം ആണെന്നാന്ന് വിശ്വാസികളുടെ പക്ഷം. എന്നാല്‍ അതൃപ്തരായ, അകന്നുകഴിയുന്ന ദമ്പതികളും കമിതാക്കളുമാണ് ഇത്‌ കൂടുതലും കാണുന്നതെന്നും ലൈംഗികതയുമായി അതിന് ബന്ധമുണ്ടെന്നും ആധുനിക മനഃശാസ്‌ത്രം പറയുന്നു. ബൈബിളിലും സെക്‌സുമായി ബന്ധപ്പെട്ടാണ്‌ പാമ്പിനെ കാണുന്നത്‌.
  • മത്സ്യത്തെ കാണുന്നത്‌ ധാരാളം പണം കൈവശം വരുമെന്നും ആത്മീയമായി കൂടുതല്‍ അടുക്കുമെന്നുമൊക്കെ വ്യാഖ്യാനിക്കുന്നു.
  • മരണം സ്വപ്‌നം കാണുന്നത്‌ ദുസ്വപ്നമല്ലത്രേ; ജീവിതത്തിൽ നവീനമായതെന്തോ സംഭവിക്കാൻ പോകുന്നതിന്റെയും ദീർഘായുസിന്റെയും സൂചനയാണിത് എന്ന് പറയുന്നു. എന്നാൽ കരിഞ്ഞ ഭക്ഷണം കണ്ടാൽ മരണാനന്തര കർമ്മ സൂചന.
  • സൂര്യനെ സ്വപ്‌നം കാണുന്നത്‌ നേട്ടമുണ്ടാകുന്നതിന്റെ സൂചനയാണ്‌. സൂര്യോദയം ഉയര്‍ച്ചയും അസ്‌തമയം താഴ്ചയും ഫലം പറയുന്നു.
  • കുതിരയെ സ്വപ്‌നം കാണുന്നത്‌ നല്ലതാണ്‌. കുതിരയെപ്പോലെയുള്ള ശക്തി നമുക്ക് കൈവരും എന്ന് ഇത് സൂചിപ്പിക്കുന്നു. യാത്രയുമായി ബന്ധപ്പെട്ടും കുതിരയെ സ്വപ്‌നം കാണുന്നത്‌ വ്യാഖ്യാനിക്കുന്നു.
  • സ്വപ്നത്തിൽ സിംഹത്തെ ദർശിച്ചാൽ പ്രശസ്തിയും അംഗീകാരവും ഫലം. സിംഹവുമായി ഏറ്റുമുട്ടുന്നതും പരിക്കില്ലാതെ രക്ഷപ്പെടുന്നതും കണ്ടാല്‍ പ്രതിസന്ധിയില്‍നിന്നും കരകയറും.
  • പക്ഷികൾ ചിലയ്ക്കുന്നത് കണ്ടാൽ സാമ്പത്തിക ലാഭം. പക്ഷികൾ പറക്കുന്നതായി കണ്ടാൽ ദൗർഭാഗ്യമുണ്ടാകും.
  • അന്ധരെ സ്വപ്നം കണ്ടാൽ ആത്മാർത്ഥ സുഹൃത്തുക്കളില്ലെന്ന് കരുതണം.
  • സുഗമമായി ജല യാത്ര കാണുന്നത് ഭാഗ്യസൂചന.
    കാറ്റിലും കോളിലും പെട്ട് വള്ളം മറിയുന്നത് വിപത്തു വരുന്ന സൂചന.
  • പുസ്തകങ്ങൾ കണ്ടാൽ ഭാവി സുരക്ഷിതം.
  • ഭക്ഷണം സ്വപ്നം കണ്ടാൽ ബിസിനസ് വിജയം.
  • വരനെയോ വധുവിനെയോ സ്വപ്നം കാണുന്നത് ദൗർഭാഗ്യം, ദുഖം, നിരാശ, ഉറ്റ ബന്ധുക്കളുടെ എന്നിവയുടെ സൂചന.
  • വളർത്തുമൃഗങ്ങളെ കണ്ടാൽ പണവും ഭാഗ്യവും വരും. കറുത്ത കന്നുകാലികൾ പതിയിരിക്കുന്ന ശത്രുക്കളുടെ സൂചന.
  • കുട്ടികളെ സ്വപ്നം കാണുന്നത് സന്താനഭാഗ്യ സൂചന.
  • മരുഭൂമിയിലൂടെ നടക്കുന്നതായി കണ്ടാൽ ദീർഘയാത്ര, ബിസിനസ് തകർച്ച, കുടുംബതകർച്ച.
  • പിതാവിനെ കണ്ടാൽ പിതൃസ്നേഹം.
  • നെൽപാടത്തിലൂടെ നടക്കുന്നത് കണ്ടാൽ ധനവരവ്, സന്തോഷം.
  • തീ കത്തുന്നതായി കണ്ടാൽ ആരോഗ്യം, സന്തോഷം.
  • വഴക്കിടുന്നതായി കണ്ടാൽ കുടുംബാംഗങ്ങളുടെ സ്വരചേർച്ചയില്ലായ്മ, പ്രണയതകർച്ച.
  • ബിസിനസുകാർ വെള്ളപ്പൊക്കം കണ്ടാൽ വ്യവസായ പുരോഗതി. മറ്റുള്ളവർ കണ്ടാൽ ആരോഗ്യം മോശമാകും.
  • പൂക്കൾ സ്വപ്നം കാണുന്നത് സൗഭാഗ്യം, സമ്പത്ത്.
  • പെൺകുട്ടിയെ സ്പനം കണ്ടാൽ ഭാഗ്യം നിങ്ങളെ തേടി വരും.
  • വിളക്ക് കണ്ടാൽ സന്തോഷകരമായ കുടുംബജീവിതം.
  • പണം കണ്ടാൽ സാമ്പത്തികാഭിവൃദ്ധി നിശ്ചയം.
  • മൂങ്ങയെ കണ്ടാൽ ദൗർഭാഗ്യവും സങ്കടവും രോഗദുരിതവും ദാരിദ്ര്യവും
  • നല്ല തെളിഞ്ഞ വെള്ളമുള്ള കിണർ കണ്ടാൽ ധനലാഭം.
  • ആരാധനാലയങ്ങളുടെ രൂപം കണ്ടാൽ തീർഥാടനയോഗം.
  • വീട്ടിൽ മലിനജലം കണ്ടാൽ ദുരിതങ്ങൾ, രോഗങ്ങൾ ആസന്നം.
  • ഗുഹയിൽ ഒറ്റയ്ക്ക് അകപ്പെട്ടത് കണ്ടാൽ കാരാഗൃഹവാസം, അപമാനം, ധനനഷ്ടം, കാര്യനാശം
  • മുകളിൽ നിന്നു താഴേക്ക് വീഴുന്നത് കണ്ടാൽ സാമ്പത്തികമായി നിലംപരിശാകം.
  • മല കയറുന്നത് കണ്ടാൽ പ്രതിസന്ധി തരണം ചെയ്ത് സന്തോഷിക്കും.
  • മല കയറുന്നതാനിടെ കാൽവഴുതി വീണാൽ പരാജയവും ആരോഗ്യ ക്ഷയം
  • അഗ്നി കണ്ടാൽ അഗ്നി ദോഷം
  • കത്തുന്ന നിലവിളക്കുകണ്ടാൽ തീർഥാടന യോഗം.
  • സമുദ്രം യാത്ര കണ്ടാൽ വിദേശയാത്ര കണ്ടാൽ.
  • കുളിക്കുന്നതായി കണ്ടാൽ ഉറ്റവരുടെ മരണം.
  • ജലയാത്ര കണ്ടാൽ ജോലി ലഭിക്കും.
  • മലിന ജനത്തിലൂടെയാണെങ്കിൽ രോഗങ്ങളും ആപത്തുകളുമുണ്ടാകാം.
  • ജലപ്രവാഹം കണ്ടാൽ അന്നത്തിന് ബുദ്ധിമുട്ടും, ധനക്ലേശവും നേരിടും
  • ജലത്തിൽ മുങ്ങിപ്പോകുന്നതായി കണ്ടാൽ ധനനഷ്ടം വിപത്ത്, ചീത്തപ്പേര്.
  • പർവതം പിളരുന്നതു കാണുന്നത് മരണസൂചന.
  • കൃഷിയിറക്കാത്ത നിലം ധനനഷ്ടം
  • വീടു പണിയുന്നതു കണ്ടാൽ ഗൃഹഭാഗ്യമുണ്ടാകും
  • നായെ കണ്ടാൽ മരണമോ മഹാദേവക്ഷേത്ര ദർശനമോ ഫലം
  • സർപ്പത്തെ ദർശിക്കുന്നത് വിഷം അകത്തു ചെല്ലുന്നതിനും രോഗങ്ങൾക്കും കുടുംബാംഗങ്ങളുടെ വിയോഗത്തിനും സാദ്ധ്യത.
  • ക്ഷേത്ര ദർശനം കണ്ടാൽ പരിശ്രമം ജയിക്കും.
  • ക്ഷേത്രം അടഞ്ഞു കിടക്കുന്നത് കണ്ടാൽ തടസം. ഇതിന് പരിഹാരം നവഗ്രഹ പൂജ.
  • പൂന്തോട്ടം നനയ്ക്കുന്നതോ അവിടെ നിൽക്കുന്നതോ സ്വപ്നം കണ്ടാൽ സന്താന ലാഭം.
  • ആഭരണങ്ങളണിഞ്ഞ സുന്ദരി വരുന്നതായി കണ്ടാൽ വീട്ടിൽ ഐശ്വര്യമുണ്ടാകും.
  • ചന്ദ്രനെയോ, സൂര്യനെയോ കണ്ടാൽ ഉമാമഹേശ്വര അനുഗ്രഹത്താൽ പ്രേമസാഫല്യം.
  • ആയുധം കൊണ്ടുള്ള മുറിവുകണ്ടാൽ വിപത്ത്.
  • വാഹനാപകടം കണ്ടാൽ ആഗ്രഹം പൊലിഞ്ഞു എന്ന് കരുതണം.
  • അവിവാഹിതർ ഭൂമി സ്വന്തമായതായി കണ്ടാൽ നല്ല പങ്കാളി വന്നു ചേരും.
  • നെല്ലു കണ്ടാൽ അന്നത്തിന് മുട്ടില്ല.
  • കാട്ടിലകപ്പെട്ടതായി കണ്ടാൽ കഷ്ട നഷ്ടങ്ങൾ ഉണ്ടാകും.
  • ഭൂമി കുലുക്കമോ, കറുപ്പുനിറത്തിലെ ഭൂമി ദർശനമോ കണ്ടാൽ കാര്യവിഘ്നവും കടുത്ത ദോഷവുമുണ്ടാകും
  • നമ്മൾ അന്നദാനം നടത്തുന്നതായി കണ്ടാൽ സന്താനാഭിവൃദ്ധി.
  • ധാന്യം കത്തുന്നതായി കണ്ടാൽ വിള നാശം.
  • ദേഹത്ത് തീപിടിക്കുന്നതു കണ്ടാൽ മനഃക്ലേശംരോഗം ശത്രുക്കളുടെ ഉപദ്രവം.
  • പച്ചനെല്ലിക്ക തിന്നുന്നതു കണ്ടാൽ ശുഭഫലമുണ്ടാകും.
  • പെറുക്കിയെടുക്കുന്നതു കണ്ടാൽ ധനവരവുണ്ടാകും
  • പരുന്തിനെ കണ്ടാൽ ശത്രുക്കളിൽ നിന്നു രക്ഷപെടും, ചത്ത പരുന്തിനെകണ്ടാൽ മരണം സംഭവിക്കാം.
  • പല്ലികളെ കണ്ടാൽ ശത്രുക്കളുടെ ഉപദ്രവമുണ്ടാകും.
  • ഞണ്ടിനെ സ്വപ്നം കണ്ടാൽ ധാരാളം സഹായം ലഭിക്കും.
  • കീരിയെ കണ്ടാൽ ശത്രുനാശം.
  • ചീങ്കണ്ണിയെ കണ്ടാൽ പൊതുജനത്തിൽ നിന്നും ചതിയുണ്ടാകും.
  • ചിലന്തി വല കെട്ടുന്നതുകൊണ്ടാൽ ശത്രുക്കളുടെ ചതിക്കുഴിയിലകപ്പെടും.
  • ചൂരൽ വളരുന്നതു കണ്ടാൽ തൊഴിൽ നേട്ടം.
  • മത്സ്യം കണ്ടാൽ സാമ്പത്തിക നേട്ടം.
  • ചുവന്ന വസ്ത്രം കണ്ടാൽ അപകടം.
  • തലമുടി കണ്ടാൽ മറവി, തലയിലെന്തെങ്കിലും രോഗം വരാം.
  • തേങ്ങ കണ്ടാൽ ശത്രുശല്യം ഫലം.
  • തുളസിയില കണ്ടാൽ കാര്യസിദ്ധിയും സന്താന ലാഭവുമുണ്ടാകും.
  • നീല വസ്ത്രം കണ്ടാൽ ശത്രുനാശത്തെ ചിന്തിക്കണം.
  • പഞ്ചസാര കണ്ടാൽ വീട്ടിൽ സന്തോഷം.
  • പുതിയ ചൂല് കണ്ടാൽ ദുരിതമൊഴിവാകും.
  • പൂവിരിഞ്ഞത് കണ്ടാൽ സമാധാനം സന്തോഷം.
  • വെള്ളവസ്ത്രം കണ്ടാൽ മാറ്റം ഉണ്ടാകുന്നതിന്റെ ലക്ഷണം.
  • എലിയെ കാണുന്നത്‌ വേണ്ടപ്പെട്ടവരുമായി കലഹമോ ഭിന്നതയോ സൂചിപ്പിക്കുന്നു.

ജ്യോത്സ്യൻ വേണു മഹാദേവ്

91 9847475559


You may also like

1 comment

ajay thundathil September 24, 2019 - 12:44 pm

simply superb

Reply

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?