Wednesday, December 10, 2025
Wednesday, December 10, 2025
Home » 4 സന്യാസി ശ്രേഷ്ഠൻമാർ അയ്യപ്പ ദർശനം നടത്തി

4 സന്യാസി ശ്രേഷ്ഠൻമാർ അയ്യപ്പ ദർശനം നടത്തി

by NeramAdmin
1 comment

ശങ്കരാചാര്യ പരമ്പരയിൽപ്പെട്ട  സന്യാസി ശ്രേഷ്ഠൻമാരായ മൂപ്പിൽ സ്വാമിമാർ കന്നി ഒന്ന്,  ചൊവ്വാഴ്ച ശബരിമലയിൽ ദർശനം നടത്തി. തൃക്കൈക്കാട്ട് മഠം, തെക്കേമഠം, മുഞ്ചിറ മഠം, നെടൂർമഠം എന്നിവിടങ്ങളിലെ മൂന്ന് മൂപ്പിൽ സ്വാമിയാരും ഒരു ഇളമുറ സ്വാമിയാരുമാണ് ശബരിമല അയ്യപ്പദർശനം നടത്തിയത്. തൃക്കേക്കാട്ട് മoത്തിൽ വാസുദേവ ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർ, തെക്കേമഠത്തിൽ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി, മുഞ്ചിറ മഠത്തിൽ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ, നടുവിൽ മഠം ഇളമുറ സ്വാമി അച്യുത ഭാരതികൾ എന്നിവരെ തന്ത്രിയും മേൽശാന്തിയും ചേർന്നു് ആചാരപൂർവ്വം സ്വീകരിച്ചു. തന്ത്രിയുടെ മുറിയിൽ പ്രത്യേക പൂജകളും തേവാരവും നടത്തിയ ശേഷമായിരുന്നു അയ്യപ്പദർശനം. ശേഷം മൂപ്പിൽ സ്വാമിയാർ മാരുടെ പാദങ്ങൾ കഴുകി വെച്ചൂട്ടൽ ചടങ്ങ് നടന്നു. മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് കാലുകൾ കഴുകിയത്.തന്ത്രി കണ്ഠരര് മഹേഷ് മോഹനര് സ്വാമിയാർ മാരെ വെച്ചൂട്ടി. തുടർന്ന് പാപ,ദോഷപരിഹാരത്തിനായി സ്വാമിയാർ മാർക്ക് എല്ലാപേരും  ഭിക്ഷയും ദക്ഷിണയും നൽകി അനുഗ്രഹം വാങ്ങി. 
   

– സുനിൽ അരുമാനൂർ     (തിരുവിതാംകൂർ ദേവസ്വം ബോർഡ്     പബ്ലിക് റിലേഷൻസ് ഓഫീസർ)

ALSO READ

You may also like

1 comment

Geetha September 24, 2019 - 12:10 pm

V. Good informations.

Reply

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?