Wednesday, December 10, 2025
Wednesday, December 10, 2025
Home » നവരാത്രി പൂജ എല്ലാ തടസവും നീക്കി ഭാഗ്യം വർദ്ധിപ്പിക്കും

നവരാത്രി പൂജ എല്ലാ തടസവും നീക്കി ഭാഗ്യം വർദ്ധിപ്പിക്കും

by NeramAdmin
1 comment

സൃഷ്ടിയുടെയും സ്ഥിതിയുടെയും സംഹാരത്തിന്റെയും
മൂർത്തികളായ ബ്രഹ്മ വിഷ്ണു
മഹേശ്വരന്മാരെ വരെ സ്വന്തം ശക്തി നൽകി കർമ്മനിരതരാക്കുന്ന ആദിപരാശക്തിയുടെ,
ത്രിപുര സുന്ദരിയുടെ വ്യത്യസ്ത ഭാവങ്ങളെ
പൂജിച്ച് തൃപ്തിപ്പെടുത്തുന്ന നവരാത്രി
മഹോത്സവത്തിന് 2020 ഒക്ടോബർ 17 ശനിയാഴ്ച ആരംഭമാകും. നവരാത്രിയുടെ
ആദ്യ മൂന്നു ദിവസം ശക്തി സ്വരൂപിണിയായ
മഹാകാളിയെയും അടുത്ത മൂന്ന് ദിവസം
ഐശ്വര്യ സ്വരൂപിണിയായ മഹാലക്ഷ്മിയെയും ഒടുവിലത്തെ മൂന്നു ദിവസം
അക്ഷരസ്വരൂപിണിയായ
മഹാസര്വസതിയെയും ഉപാസിക്കുന്നു.

ദേവിയുടെ ഏറ്റവും പ്രധാന സങ്കല്പങ്ങളാണ്
ഇത് മൂന്നും. ശത്രുദോഷത്തിനും
ദൃഷ്ടിദോഷത്തിനും എതിരെയുള്ള കവചമാണ് രൗദ്രശക്തിയായ മഹാകാളി. മഹാലക്ഷ്മി ഐശ്വര്യവും സമൃദ്ധിയും സൗന്ദര്യവും നല്കുന്നു.
വിദ്യ, വിനയം എന്നീ ഗുണങ്ങളുടെ
അധിദേവതയാണ് സരസ്വതി.

കന്നിയിലെ കറുത്തവാവ് കഴിഞ്ഞുള്ള ഒൻപത് ദിവസങ്ങളാണ് നവരാത്രി. ശ്രീമഹാദേവീ ഭാഗവതത്തിൽ പറയുന്നത് വസന്ത, ശരത് കാലാരംഭങ്ങളിലെ നവരാത്രി സമയത്ത് രോഗപീഡ
വർദ്ധിക്കുമെന്നാണ്. അതുകൊണ്ട് തന്നെ ഈ
രണ്ടു ഋതുക്കളുടെയും ആരംഭത്തിൽ ദേവിയെ ഉപാസിക്കണം. ഇങ്ങനെ ആരാധിച്ചാൽ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും ആദിപരാശക്തി നമ്മെ രക്ഷിക്കും. എങ്കിലും കാര്യവിജയമാണ് അനുഭവത്തിൽ നവരാത്രി ആരാധനയുടെ പ്രധാന ഫലം. ഒരിക്കലും പൂർത്തിയാകില്ലെന്ന് വിചാരിക്കുന്ന കാര്യങ്ങൾ പോലും നടക്കാൻ നവരാത്രി വ്രതം അനുഷ്ഠിച്ചാൽ മതി.
ഭാഗ്യവർദ്ധനവിനും, ശത്രുദോഷം,
ദൃഷ്ടിദോഷം എന്നിവ നീങ്ങുന്നതിനും വിദ്യാ വിജയത്തിനും കലാപരമായ നേട്ടങ്ങൾക്കും കീർത്തി വർദ്ധിക്കുന്നതിനും നവരാത്രി ആചരണം ഗുണകരമാണ്.

നവരാത്രി ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തി പൂജകളിലും ഹോമങ്ങളിലും പങ്കെടുത്തും മന്ത്രങ്ങൾ ജപിച്ചും വഴിപാടുകൾ നടത്തിയും ദേവിയെ പ്രീതിപ്പെടുത്തിയാൽ രോഗമുക്തി, ദാമ്പത്യസുഖം, ധനാഭിവൃദ്ധി, എന്നിവ ലഭിക്കും; സർവ്വാഭീഷ്ട സിദ്ധിയുണ്ടാകും. എല്ലാ ദിവസവും ഇതിന് കഴിയാത്തവർ സപ്തമി, അഷ്ടമി, നവമി ദിനങ്ങളിൽ ഉപവസിച്ച് പൂജിച്ചാലും പൂർണ്ണഫലം കിട്ടും. അതിനും കഴിയാത്തവർ ദുർഗ്ഗാഷ്ടമി ദിവസം മാത്രം പൂജിച്ചാലും ഫലപ്രാപ്തി ഉണ്ടാകും. നവരാത്രി കാലത്ത് ക്ഷേത്രങ്ങളിൽ സാരസ്വത മന്ത്ര പുഷ്പാഞ്ജലി, നെയ്‌വിളക്ക്, പാൽപായസം, കരിക്ക് നിവേദ്യം, മുല്ലമാല ചാർത്തൽ , ത്രിമധുരം എന്നിവ വഴിപാടായി നടത്താം.

ചുവന്ന പൂക്കൾ ദേവിക്ക് ഏറ്റവും പ്രിയങ്കരമാണ്. ഭദ്രകാളിക്ക് ചുവപ്പും, ലക്ഷ്മിക്ക് മഞ്ഞയും, സരസ്വതിക്ക് വെള്ളയുമാണ് വേണ്ടത്. 9 ദിവസവും ദേവീ പൂജയ്ക്ക് ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, തുളസി, അരളി, താമര തുടങ്ങിയവ സമർപ്പിക്കാം.

ദേവീ ഭാഗവതം, ദേവീ മാഹാത്മ്യം, സൗന്ദര്യലഹരി, ലളിതാസഹസ്രനാമം, എന്നിവയാണ് നവരാത്രി കാലത്ത് ജപിക്കേണ്ടത്. ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളുടെ അഷേ്ടാത്തര മന്ത്രങ്ങളും ഉത്തമമാണ്.

ALSO READ

ഓം ഹ്രീം നമ:,
ഓം ശ്രീം നമ:,
ഓം സം സരസ്വത്യൈ നമ:

എന്നീ 3 മന്ത്രങ്ങളും നവരാത്രി വേളയിൽ എല്ലാ ദിവസവും ജപിക്കണം – ഏറ്റവും കുറഞ്ഞത് 36 തവണ.

സർവ്വമംഗള മംഗല്യേ
ശിവേ സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ദേവീ
നാരായണീ നമോസ്തുതേ

എന്ന് ഒൻപത് ദിവസവും ദേവീ ക്ഷേത്ര ദർശനം നടത്തിയോ പൂജാമുറിയിൽ വിളക്ക് തെളിച്ചോ ചൊല്ലിയാൽ തടസങ്ങൾ നീങ്ങി ഭാഗ്യം വർദ്ധിക്കും.

ഇത്തവണ നവരാത്രി ആഘോഷം ആരംഭിക്കുന്നത് തുലാം 1, ഒക്ടോബർ 17-ാം തീയതി ആണ്. തുലാം മാസം 10-ാം തീയതി തിങ്കളാഴ്ച ഒക്ടോബർ 26 നാണ് വിജയദശമി. ഈ ദിവസം രാവിലെ 7 മണി
42 മിനിട്ടിന് മുൻപ് പൂജയെടുപ്പും വിദ്യാരംഭവും പൂർത്തിയാക്കണം.

സരസ്വതി ജെ. കുറുപ്പ്
+91 90745 80476

You may also like

1 comment

AJAY THUNDATHIL September 25, 2019 - 5:09 pm

thanku

Reply

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?