Wednesday, December 10, 2025
Wednesday, December 10, 2025
Home » നവരാത്രി കാലത്ത് ദേവീമാഹാത്മ്യം ജപിച്ചാൽ കുടുംബൈശ്വര്യം

നവരാത്രി കാലത്ത് ദേവീമാഹാത്മ്യം ജപിച്ചാൽ കുടുംബൈശ്വര്യം

by NeramAdmin
0 comments

പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്  മൂലകാരണം ലോകമാതാവായ ആദിപരാശക്തിയാണ്. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങൾ ത്രിപുര സുന്ദരിക്കുണ്ട്. ഈ മൂന്നു ഭാവങ്ങളെയാണ് നവരാത്രികാലത്ത്  മൂന്ന് വീതം ദിനങ്ങളിലായി ആരാധിക്കുന്നത്.

മാതൃസ്വരൂപിണിയും ഭക്തവത്സലയുമാണ് ദേവി. എല്ലാ നാമങ്ങളിലും ശ്രേഷ്‌ഠമാണ് വിഷ്‌ണുനാമം. ആയിരം വിഷ്‌ണുനാമത്തിന്‌ തുല്യമാണ് ഒരു ശിവനാമം. ആയിരം ശിവനാമത്തിന്‌ തുല്യമാണ് ഒരു ദേവിനാമം. ഏതു തെറ്റിനും മാപ്പു നല്‍കുന്നഒരേ ഒരു കോടതിയേയുള്ളു അതാണ്‌ മാതൃഹൃദയം. മക്കൾക്ക് ഒരാപത്തു വരുന്നത് കണ്ടുനിൽക്കാന്‍ അമ്മയ്ക്കാവില്ല. അതുപോലെ ഭക്തരുടെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും ഭഗവതി നീക്കുമെന്നാണ് വിശ്വാസം. 
ദേവിയെ സ്മരിക്കുന്നതിന് നേരമോ കാലമോ നോക്കേണ്ടതില്ല. തെളിഞ്ഞ മനസ്സോടെയുള്ള ഉദാത്തഭക്തിയാണ് ദേവീപ്രീതിക്ക് വേണ്ടത്. നിത്യവും ദേവീ മാഹാത്മ്യം ജപിക്കുന്നത് ശ്രേഷ്ഠമാണ്. ഭക്തിയോടെ നടത്തുന്ന  ദേവീമാഹാത്മ്യജപം കുടുംബൈശ്വര്യം  സമ്മാനിക്കും.ദേവീപ്രീതി ലഭിച്ചാൽ കുടുംബത്തിൽ ശാന്തിയും സമാധാനവും ഐക്യവും നിലനിൽക്കും. 

ദേവീ മാഹാത്മ്യം
യാ ദേവീ സര്‍വ്വ ഭൂതേഷുശക്തിരൂപേണ സംസ്ഥിതാനമസ്തസ്യൈ നമസ്തസ്യൈനമസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷുബുദ്ധി രൂപേണ സംസ്ഥിതാനമസ്തസ്യൈ നമസ്തസ്യൈനമസ്തസ്യൈ നമോ നമഃ
യാദേവീ സര്‍വ്വ ഭൂതേഷുസൃഷ്ടി രൂപേണ സംസ്ഥിതാനമസ്തസ്യൈ നമസ്തസ്യൈനമസ്തസ്യൈ നമോ നമഃ
യാദേവീ സര്‍വ്വ ഭൂതേഷുസ്ഥിതി രൂപേണ സംസ്ഥിതാനമസ്തസ്യൈ നമസ്തസ്യൈനമസ്തസ്യൈ നമോ നമഃ
യാദേവീ സര്‍വ്വ ഭൂതേഷുധൃതി രൂപേണ സംസ്ഥിതാനമസ്തസ്യൈ നമസ്തസ്യൈനമസ്തസ്യൈ നമോ നമഃ
യാദേവീ സര്‍വ്വ ഭൂതേഷുസിദ്ധി രൂപേണ സംസ്ഥിതാനമസ്തസ്യൈ നമസ്തസ്യൈനമസ്തസ്യൈ നമോ നമഃ
യാദേവീ സര്‍വ്വ ഭൂതേഷുദയാ രൂപേണ സംസ്ഥിതാനമസ്തസ്യൈ നമസ്തസ്യൈനമസ്തസ്യൈ നമോ നമഃ
യാദേവീ സര്‍വ്വ ഭൂതേഷുമേധാ രൂപേണ സംസ്ഥിതാനമസ്തസ്യൈ നമസ്തസ്യൈനമസ്തസ്യൈ നമോ നമഃ

– വേണു മഹാദേവ്
+ 91 9847475559

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?