Wednesday, December 10, 2025
Wednesday, December 10, 2025
Home » കാര്യസാദ്ധ്യത്തിന് വിഷ്ണുഗായത്രി

കാര്യസാദ്ധ്യത്തിന് വിഷ്ണുഗായത്രി

by NeramAdmin
0 comments

ഈ പ്രപഞ്ചമാകെ, അതായത് തൂണിലും തുരുമ്പിലും വരെ നിറഞ്ഞു നിൽക്കുന്ന ഭഗവാനാണ് മഹാവിഷ്ണു. എല്ലാത്തിനും കാരണഭൂതനായ ദൈവമായതിനാൽ ആദി എന്നും  മഹാവിഷ്ണുവിനെ വിളിക്കുന്നു. എല്ലാം അറിയുന്നവൻ എന്നാണ് മഹാവിഷ്‌ണു എന്ന പദത്തിന്റെ അർത്ഥം. 

സകല ചരാചരങ്ങളെയും പരിപാലിക്കുന്ന ഭഗവാനാണ് ശ്രീഹരി. മോക്ഷദായകനായതിനാൽ ഭഗവാൻ പരമാത്മാവുമാകുന്നു. എന്ത് കാര്യത്തിനും  ആശ്രയിക്കാവുന്ന ദേവനായതിനാലാണ്  മഹാവിഷ്‌ണു നാരായണനാകുന്നത്. ഭഗവാന്റെ കൈയ്യിലെ സുദർശനം ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. അതു കൊണ്ടു തന്നെ ആദി നാരായണനെ ആശ്രയിച്ചാൽ എന്ത് കാര്യവും സാധിക്കും; എല്ലാ ഐശ്വര്യവും ലഭിക്കും. അതിന് പറ്റിയ വിഷ്ണു ഗായത്രി മന്ത്രം തികഞ്ഞ ഭക്തിയോടെയും ശുദ്ധിയോടെയും വിഷ്ണുഭഗവാനെ സ്മരിച്ച് എന്നും രാവിലെ 108 തവണ ജപിക്കുക. സകല സൗഭാഗ്യവും കരഗതമാകും: 


ഓം നാരായണായ വിദ്മഹേ 

വാസുദേവായ ധീമഹേ

തന്നോ വിഷ്ണു: പ്രചോദയാത്

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?