Wednesday, December 10, 2025
Wednesday, December 10, 2025
Home » ഗര്‍ഭിണികള്‍ ആദ്യം ലക്ഷ്മിയെയും വിനായകനെയും പൂജിക്കണം

ഗര്‍ഭിണികള്‍ ആദ്യം ലക്ഷ്മിയെയും വിനായകനെയും പൂജിക്കണം

by NeramAdmin
0 comments

ആലസ്യവും ശാരീരിക ക്ലേശങ്ങളും കഷ്ടതയും നിറഞ്ഞ ദിവസങ്ങളിലൂടെ കടന്നു പോകേണ്ടിവരുമെങ്കിലും  സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും ആഹ്‌ളാദകരമായ ദിനങ്ങളാണ് ഗര്‍ഭകാലം. പോഷകാഹാരങ്ങൾ കഴിച്ച് ഔഷധസേവയും ഈശ്വരനാമ ജപവുമായി സന്തോഷത്തോടെ കഴിയേണ്ട ഈ നാളുകളെക്കുറിച്ച്  ജ്യോതിഷഗ്രന്ഥമായ ഹോരാശാസ്ത്രത്തില്‍ വരാഹമിഹിരാചാര്യന്‍ വിശദീകരിക്കുന്നുണ്ട്. അതിന്റെ അര്‍ത്ഥം ഇങ്ങനെ: 

ഗര്‍ഭധാരണ ദിവസം മുതല്‍ ഒരുമാസം കൊണ്ട് ബീജവും അണ്ഡവും തമ്മില്‍ മിത്രങ്ങളായി ഭവിക്കും. ശുക്രന്‍ ശുക്ല ശോണിത മിശ്രീഭാവത്തിന് കാരകനായിത്തീരും.

രണ്ടാം മാസത്തില്‍ മിശ്രീഭൂതമായിരിക്കുന്ന ശുക്ല ശോണിതങ്ങള്‍ കഠിനമായിഭവിക്കും. അതിന്റെ കാരകത്വം ചൊവ്വയ്ക്ക് ആകുന്നു.

മൂന്നാംമാസത്തില്‍ കുഞ്ഞിന് കൈകാല്‍ തുടങ്ങിയ അവയവങ്ങള്‍ ഉണ്ടാകും. അതിന്റെ കാരകത്വം വ്യാഴത്തിനാണ്.

നാലാം മാസത്തില്‍ അസ്ഥികള്‍ രൂപം കൊള്ളും. അതിന്റെ കാരകത്വം സൂര്യനാണ്.

അഞ്ചാം മാസത്തില്‍ ചര്‍മ്മം ഉണ്ടാകുന്നു. അതിന്റെ  കാരകന്‍ ശനിയാണ്.

ALSO READ

ഏഴാം മാസത്തില്‍ ജ്ഞാനം അഥവാ ബുദ്ധി ഉണ്ടാകുന്നു അതിന്റെ കാരകന്‍ ബുധനാണ്.

എട്ടാംമാസത്തില്‍ ഗര്‍ഭസ്ഥ ശിശുവിന് വിശപ്പും ദാഹവുമുണ്ടാകും,

ഒന്‍പതാം മാസത്തില്‍ ഉദ്വേഗം ജനിക്കും. പത്താംമാസത്തില്‍ പ്രസവം നടക്കും.

അതിനാല്‍ ഒന്നാം മാസത്തില്‍ ലക്ഷ്മീദേവിയെയും, ഗണപതിയെയും, പ്രാര്‍ത്ഥിക്കുകയും ലക്ഷ്മീ വിനായക മന്ത്രത്താല്‍ ഗണപതി ഹവനം നടത്തുകയും ശുക്ര ഗ്രഹശാന്തി പൂജ നടത്തുകയും വെള്ളിയാഴ്ചകളില്‍ മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും ചെറുപയര്‍ മുളപ്പിച്ചോ, അല്ലാതെയോ കഴിക്കുകയും ആ മാസം മുഴുവനും ഒരു വെള്ളിമോതിരമിടുകയും വേണം.
രണ്ടാം മാസത്തില്‍ സുബ്രഹ്മണ്യനെ ഭജിക്കുകയും, ലളിതാസഹസ്രനാമം ജപിക്കുകയും ചൊവ്വാഴ്ചകളില്‍ ഇളം ചുവപ്പോ, ചിത്രത്തുന്നലുകള്‍ ഉള്ള വസ്ത്രമോ ധരിക്കുകയും, ചെമ്പ് മോതിരമിടുകയും കുജഗ്രഹശാന്തിപൂജ നടത്തുകയും, തുവര കഴിക്കുകയും വേണം.

മൂന്നാം മാസത്തില്‍ വിഷ്ണക്ഷേത്രദര്‍ശനവും, ഹരിനാമ കീര്‍ത്തനം, ശ്രീകൃഷ്ണസന്ധ്യാനാമം ഇവ ചൊല്ലുകയും. വ്യാഴാഴ്ചകളില്‍ മഞ്ഞ വസ്ത്രം ധരിക്കുകയും ധാരാളം കടല കഴിക്കുകയും, സ്വര്‍ണ്ണാഭരണങ്ങള്‍ കൂടുതലായി അണിയുകയും ചെയ്യുക. ഭാഗവത സപ്താഹങ്ങളില്‍ പങ്കുകൊള്ളുന്നതും നല്ലത്.

നാലാം മാസത്തില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുകയും ശിവസ്‌തോത്രങ്ങള്‍ ചൊല്ലുകയും ശിവപുരാണം വായിക്കുകയും സൂര്യനെ ഭജിക്കുകയും ഗോതമ്പ് ചേര്‍ത്ത ഭക്ഷണം കഴിക്കുകയും ഞായറാഴ്ചകളില്‍ ചുവപ്പ് ചേര്‍ന്ന വസ്ത്രം ധരിക്കുകയും വേണം.
അഞ്ചാം മാസത്തില്‍ ദുര്‍ഗ്ഗയെ ഭജിക്കുകയും, ചന്ദ്രനെ പ്രാര്‍ത്ഥിക്കുകയും തിങ്കളാഴ്ചകളില്‍ വെള്ളവസ്ത്രമിടുകയും നെല്ലുകുത്തിയ പച്ചരിചേര്‍ത്ത ആഹാരം കൂടുതലായി കഴിക്കുകയും വേണം.

ആറാം മാസത്തില്‍ ശനീശ്വരനെ ഭജിക്കുകയും ശാസ്തൃകീര്‍ത്തനങ്ങള്‍ ചെല്ലുകയും എള്ളുചേര്‍ത്ത ആഹാരം സേവിക്കുകയും നല്ലെണ്ണ (എള്ളെണ്ണ) തേച്ചു കുളിക്കുകയും ശനിയാഴ്ചകളില്‍ കറുപ്പോ, നീലയോ ചേര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുകയും കാക്കയ്ക്ക് തീറ്റകൊടുക്കുകയും വേണം; ക്ഷേത്ര ദര്‍ശനം പാടില്ല.

ഏഴാം മാസത്തില്‍ നിത്യേന ബുധ സ്‌ത്രോത്രം ചൊല്ലുകയും വിഷ്ണു സഹസ്രനാമം ജപിക്കുകയും പച്ച വസ്ത്രങ്ങള്‍ ധരിക്കുകയും ചാമകഞ്ഞി തയ്യാറാക്കി സേവിക്കുകയും വേണം. ക്ഷേത്ര ദര്‍ശനം പാടില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ മുകളിൽ  നിര്‍ദ്ദേശിച്ചതു പോലെ ആവര്‍ത്തിക്കുക.

ആദ്യ നാലു മാസങ്ങളില്‍ ഗര്‍ഭിണിക്ക് കൂടുതല്‍ ശ്രദ്ധ വേണം. അതിനുള്ള കാര്യങ്ങള്‍ മുടക്കം കൂടാതെ അനുഷ്ഠിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍, ഗര്‍ഭസ്ഥശിശുവിന് പൂര്‍ണ്ണ ഈശ്വര രക്ഷയും അതുവഴി ഗര്‍ഭിണി കൂടുതല്‍

പ്രസന്നവതിയുമായിത്തീരും. ഇത് തേജസ്സും  ബുദ്ധിയും ആരോഗ്യവുമുള്ള ഉത്തമസന്താന ഭാഗ്യത്തിന് വഴിതെളിക്കും. 

– ശങ്കര്‍ദാസ് വയലാര്‍:   +91 9847506019, +91 9846492419

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?