ചില സന്ദർഭങ്ങളിൽ ജീവിതത്തിൽ വളരെയേറെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ശത്രുദോഷം. എല്ലാവർക്കും പല തരത്തിലുള്ള ശത്രുക്കൾ കാണും. നേരിട്ടു പോരിനു വരുന്ന ശത്രുക്കളെക്കാൾ കൂടുതൽ കാണും രഹസ്യ ശത്രുക്കളും സ്നേഹത്തോടെ അടുത്തുകൂടി ദ്രോഹിക്കുന്ന ശത്രുക്കളും. ഇവരെ നേരിടുന്നതിന് ഈശ്വര കടാക്ഷം കൂടിയേ തീരൂ. അതിനുള്ള മാർഗ്ഗങ്ങളാണ് നിഷ്ഠയോടെയുള്ള മന്ത്രജപം, ക്ഷേത്രത്തിൽ നടത്തുന്ന വഴിപാടുകൾ, ഹോമങ്ങൾ തുടങ്ങിയവ. സർപ്പങ്ങൾക്ക് ഉപ്പും മഞ്ഞളും സമർപ്പിക്കുക, മുരുകന് പഞ്ചഗവ്യം അഭിഷേകം, എണ്ണ അഭിഷേകം, നാരങ്ങാമാല ചാർത്തൽ, ശിവന് തേൻ അഭിഷേകം, ഭദ്രകാളിക്ക് ചുവന്ന പട്ട് സമർപ്പണം, ചുവന്ന ഹാരം ചാർത്തൽ അയ്യപ്പന് ഭസ്മാഭിഷേകം, ഹനുമാന് വെറ്റിലഹാരം ചാർത്തുക തുടങ്ങിയവയാണ് ശത്രുദോഷ പരിഹാരത്തിനുള്ള പ്രധാന വഴിപാടുകൾ. കടുത്ത ദോഷങ്ങൾക്ക് ശത്രുസംഹാര ഹോമം നടത്തണം. എന്നാൽ ആർക്കും ഏറ്റവും എളുപ്പം ചെയ്യാവുന്ന പരിഹാരം ദിവസവും രാവിലെയും വൈകിട്ടും ഇനി പറയുന്ന മന്ത്രങ്ങളിൽ ഏതെങ്കിലും ഒന്ന് അതിന്റെ ദേവതയെ സങ്കല്പിച്ച് 108 തവണ വീതം ജപിക്കുകയാണ്. മന്ത്രജപത്തിനൊപ്പം വഴിപാടുകൾ കൂടി നടത്തിയാൽ അതിവേഗം ഫലം ലഭിക്കും.
1 ഓം നാരസിംഹായ നമ: (നരസിംഹമന്ത്രം)
2 ഓം ഛിന്നമസ്തായൈ നമ: (ദേവീ മന്ത്രം)
3 ഓം ഭദ്രകാള്യൈ നമ: (കാളീമന്ത്രം)
4 ഓം അഘോരായ നമ: (ശിവമന്ത്രം)
5 ഓം ചക്രരാജായ നമ: (വിഷ്ണുമന്ത്രം)
ALSO READ
6 ഓം ഗരുഡായ നമ: (ഗരുഡ മന്ത്രം)
7 ഓം ക്രീം ക്രീം ക്രീം നമ: (കാളീ മന്ത്രം)
8 ഓം ക്ഷുരികാപാണയേ നമ: (അയ്യപ്പ മന്ത്രം)
9 ഓം ശ്രീം ലക്ഷ്മീനാരസിംഹായ നമ: (വിഷ്ണു മന്ത്രം)
10 ഓം വീരഭദ്രായ നമ: (ശിവമന്ത്രം)
– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി+ 91 9447020655