Wednesday, December 10, 2025
Wednesday, December 10, 2025
Home » സമ്പത്ത് ചോരാതിരിക്കാൻ നിത്യവും ചെയ്യേണ്ടത്

സമ്പത്ത് ചോരാതിരിക്കാൻ നിത്യവും ചെയ്യേണ്ടത്

by NeramAdmin
0 comments

ചില വീടുകളിൽ എത്ര സമ്പത്ത്  വന്നാലും നിലനിൽക്കുകയില്ല. എങ്ങനെയെങ്കിലുമെല്ലാം അത്  ചോർന്ന് പൊയ്‌ക്കൊണ്ടിരിക്കും. തീരാത്ത ദാരിദ്ര്യം ഇവർക്ക് അനുഭവപ്പെടും. ഇത് ആവ്യക്തികളുടെ ദോഷം കൊണ്ടോ താമസസ്ഥലത്തെ പ്രതികൂല ഊർജ്ജം കൊണ്ടോ ആകാം. ഇത്തരം  ഘട്ടങ്ങളിൽ രാവിലെയും വൈകിട്ടും  മുടങ്ങാതെ ഇവിടെ ചേർത്തിട്ടുള്ള  36 കുബേരമന്ത്രങ്ങൾ മൂന്നു തവണ വീതം ജപിക്കണം. ശക്തമായ അടിയുറച്ച ഐശ്വര്യമുണ്ടാകും. 

വെളുത്ത വാവ്, വെള്ളിയാഴ്ച, തിങ്കളാഴ്ച, നവമി, പഞ്ചമി  ദിവസങ്ങൾ കുബേരപ്രാർത്ഥനയ്ക്ക് പ്രാധാന്യമുള്ളതാണ്. അതിനാൽ ഇതിൽ ഒരു ദിവസം  ജപാരംഭത്തിന് തിരഞ്ഞെടുക്കുന്നത് ഉത്തമം. ശുദ്ധിയും വൃത്തിയുമുള്ള വസ്ത്രം ധരിച്ച് വളരെ വൃത്തിയുള്ള സ്ഥലത്തിരുന്ന് മാത്രമേ കുബേരമന്ത്രം ജപിക്കാൻ പാടുള്ളൂ. വെളുത്ത വസ്ത്രം ധരിച്ച് ജപിക്കുന്നതാണ് ഏറ്റവും നല്ലത്.  

കുബേരനെ പ്രാർത്ഥിക്കുന്നവർ ശിവനെയും പ്രീതിപ്പെടുത്തണം. കുബേര മന്ത്ര ജപം ഫലിക്കുന്നതിന്  ശിവപ്രീതി അത്യാവശ്യമാണ്. കുബേരമന്ത്രം ജപിക്കുന്നതിനു മുമ്പ് ഓം നമ:ശിവായ എന്ന പഞ്ചാക്ഷരമന്ത്രം 108 പ്രാവശ്യം ജപിക്കണം. നല്ലത്. ശിവദ്വേഷം ചെയ്യുന്നവർക്ക് കുബേരമന്ത്രങ്ങൾ ഫലിക്കില്ല.

ഗൃഹത്തിൽ ഐശ്വര്യസമൃദ്ധിയുണ്ടാകാൻ പ്രയോജനപ്രദമായ  36 മന്ത്രങ്ങൾ ഇതാണ്, നല്ല ദിവസം നോക്കി  രണ്ടുനേരവും മൂന്നുപ്രാവശ്യം വീതം ജപിച്ചോളൂ : 

ഓം ധനദായ നമ:
ഓം കുബേരായ നമ:
ഓം വൈശ്രവണയായ നമ:
ഓം ശിവഭക്തായ നമ:
ഓം സമൃദ്ധയേ നമ:
ഓം ജ്ഞാനദായിനേ നമ:
ഓം പ്രപഞ്ചനാഥായ നമ:
ഓം ആർജ്ജിതായ നമ:
ഓം മോഹനായ നമ:
ഓം ശൈലാരൂഢായ നമ:
ഓം രത്‌നദായിനേ നമ:
ഓം രജതാദ്രിഭസേ നമ:
ഓം കിരീടധാരിണേ നമ:
ഓം പട്ടബന്ധായ നമ:
ഓം ദീപ്‌ത്രേ നമ:
ഓം സാരാത്മനേ നമ:
ഓം ഭാഗ്യദായിനേ നമ:
ഓം യോഗാരൂഢായ നമ:
ഓം ശൈവാഗമപണ്ഡിതായ നമ:
ഓം ജ്യോതിർവിദഗ്ദ്ധായ നമ:
ഓം ലക്ഷ്യയോഗായ നമ:
ഓം രാവണാദിഗമ്യായ നമ:
ഓം രാക്ഷസവന്ദ്യായ നമ:
ഓം ശക്തിപൂർണ്ണായ നമ:
ഓം നരസുഹൃദേ നമ:
ഓം അന്നപതയേ നമ:
ഓം സുവർണ്ണപ്രിയായ നമ:
ഓം രഥമാർഗ്ഗായ നമ:
ഓം കൗശലായ നമ:
ഓം കൈവല്യായ നമ:
ഓം സച്ചിദാനന്ദായ നമ:
ഓം പ്രയോഗവിദേ നമ:
ഓം ധനകലശഹസ്തായ നമ:
ഓം പഞ്ചപ്രാണായ നമ:
ഓം മൂലാധാരസ്ഥിതായ നമ:
ഓം ഭൂതപ്രിയായ നമ:

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

ALSO READ

+91 9447020655

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?