Wednesday, December 10, 2025
Wednesday, December 10, 2025
Home » രോഗദുരിതശാന്തിക്ക് ഇപ്പോൾ എന്തൊക്കെ ചെയ്യാം ?

രോഗദുരിതശാന്തിക്ക് ഇപ്പോൾ എന്തൊക്കെ ചെയ്യാം ?

by NeramAdmin
0 comments

ഭൗതികമായ രോഗങ്ങൾ മരുന്നുകൊണ്ടും, ചികിത്സ കൊണ്ടും മാറ്റാം. എന്നാൽ അസുഖങ്ങൾ എപ്പോഴും ശരീരത്തിന് മാത്രം ആകണമെന്നില്ല. മനസിനെയും ബാധിക്കാം. അതാണ് പലപ്പോഴും കൂടുതൽ അപകടകരം.  ഭയം, ഉത്കണ്ഠ, നിരാശ, ആധി എന്നിവയാൽ മനോബലം നഷ്ടപ്പെട്ട് രോഗികളാകുന്നവർ ധാരാളമാണ്. ചിലർക്ക് ചിലപ്പോൾ രോഗ ലക്ഷണങ്ങൾ കാണുമെങ്കിലും ദോഷദുരിതങ്ങൾ നിമിത്തം ശരിയായ ചികിത്സ ലഭിക്കാതെ വരാം. എന്തായാലും ആധുനിക വൈദ്യശാസ്ത്രത്തിന് പരിഹരിക്കാനാകാത്ത ചില രോഗങ്ങളും ദുരിതങ്ങളും അത്ഭുതകരമായി മാറിയ അനുഭവങ്ങൾ പലർക്കുമുണ്ട്. ഡോക്ടർമാർ കൈയൊഴിഞ്ഞിട്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നവരുമുണ്ട്. എല്ലാ വിദഗ്ദ  ചികിത്സകൾ നൽകിയിട്ടും രക്ഷപ്പെടാത്തവരുമുണ്ട്. 

മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾക്കും കഴിവിനുമെല്ലാം അപ്പുറം എന്തോ ഒന്ന് ഉണ്ട് എന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. ഏത് വ്യക്തിയെയും ചിന്തിപ്പിക്കുന്നതാണ് ഇത്തരം അനുഭവങ്ങൾ. ചികിത്സിച്ചിട്ടും നേരെയാകാത്ത രോഗങ്ങൾ ഒരു പക്ഷേ എന്തെങ്കിലും ശക്തമായ ദോഷദുരിതങ്ങളുടെ ഫലമാകാം എന്ന് അവർ ചിന്തിച്ചു പോകുന്നത് ഈ സാഹചര്യത്തിലാണ്. ജ്യോതിഷ, താന്ത്രിക മാർഗ്ഗങ്ങളിലൂടെ ഇതിനെ വിശകലനം ചെയ്ത് ഭഗവാന്റെ സഹായം കൂടെ ലഭിക്കുമ്പോൾ ഡോക്ടർമാർ നൽകുന്ന നിസാര മരുന്നുകൾ പോലും അത്ഭുതങ്ങൾ സൃഷ്ടിക്കും. 

എന്തായാലും മനസിന്റെയും ശരീരത്തിന്റെയുംരോഗദുരിതങ്ങൾ നീങ്ങുന്നതിന് ധന്വന്തരിഭജനവും, സൂര്യപ്രാർത്ഥനയും, മൃത്യുഞ്ജയ പ്രാർത്ഥനയും ഒരു പോലെ ഗുണകരമാണ്. നിത്യേന ഓം ഘൃണി സൂര്യാദിത്യ എന്ന മന്ത്രം ചൊല്ലുന്ന വ്യക്തിക്ക് രോഗദുരിത ശാന്തിയും ആരോഗ്യവും ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. ഓം ജുംസ: സ്വാഹാ എന്ന മന്ത്രം എന്നും രാവിലെയും വൈകിട്ടും 18 വീതം ജപിക്കുന്നതും രോഗശാന്തിയുണ്ടാക്കും. വ്യാഴാഴ്ച ദിവസങ്ങളിൽ വ്രതമെടുത്ത്  ഓം ധന്വന്തര മൂർത്തയേ നമ: എന്ന് 36 പ്രാവശ്യം ചൊല്ലുന്നതും രോഗദുരിതമകറ്റും. അതുപോലെ നിത്യവും നവഗ്രഹസ്‌തോത്രത്തിലെ ഓരോ ശ്ലോകവും ചൊല്ലി  ഓരോ ഗ്രഹത്തെയും സങ്കല്പിച്ച് ഓരോ നമസ്കാരം ചെയ്യുക. ദിവസവും ആകെ 9 നമസ്കാരം ചെയ്യണം. ഇങ്ങനെ 27 ദിവസം ചെയ്യുന്നത് നവഗ്രഹപ്രീതിക്കും രോഗദുരിതശാന്തിക്കും ഗുണകരമാണ്. 

നവഗ്രഹസ്‌തോത്രം

സൂര്യൻ

ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരിം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം

ALSO READ

ചന്ദ്രൻ

ദധിശംഖ തുഷാരാഭം
ക്ഷീരോദാർണവസംഭവം
നമാമി ശശിനം സോമം
ശംഭോർ മകുടഭൂഷണം

ചൊവ്വ

ധരണീഗർഭസംഭൂതം
വിദ്യുത്കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

ബുധൻ

പ്രിയംഗു കലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തംബുധം പ്രണമാമ്യഹം

ഗുരു

ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

ശുക്രൻ
ഹിമകുന്ദമൃണാളാഭം
ദൈത്യാനാം പരമം ഗുരും
സർവ്വശാസ്ത്രപ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം

ശനി
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്വരം

രാഹു
അർദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം
തം രാഹും പ്രണമാമ്യഹം

കേതു
പലാശപുഷ്പസംങ്കാശം
താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം

– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി (സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?