Wednesday, December 10, 2025
Wednesday, December 10, 2025
Home » തലവേദന മാറാൻ നാടൻ പൊടിക്കൈകൾ

തലവേദന മാറാൻ നാടൻ പൊടിക്കൈകൾ

by NeramAdmin
0 comments

മിക്കവരും അനുഭവിക്കുന്ന അതി കഠിനമായ പ്രയാസമാണ് തലവേദന.  തലവെട്ടിപ്പിളരുന്നു എന്ന് പറഞ്ഞ് വേദന കൊണ്ട് പുളയുന്നവർ നമ്മുടെ ചുറ്റുമുളള പതിവു കാഴ്ചയാണ്. ഇരുന്നൂറിൽ പരം തലവേദനകൾ ഉള്ളതിൽ കൂടുതൽ കാണപ്പെടുന്നത് മാനസിക സമ്മർദ്ദം, മൈഗ്രെൻ എന്നിവ മൂലം ഉണ്ടാകുന്ന തലവേദനകളാണ്. ചില തലവേദനകൾ മാരകമായ രോഗലക്ഷണമായി കണക്കാക്കുന്നു. അതിനാൽ തലവേദന അവഗണിച്ചു കളയരുന്നത്. കടുത്ത വിഷമങ്ങൾ ഉണ്ടാകുന്നുവെങ്കിൽ വിശദമായ പരിശോധന നടത്തി ചികിത്സ തേടണം. എന്നാൽ ചെറിയ തലവേദനകൾ ചില നാടൻ പൊടിക്കൈകൾ കൊണ്ട് മാറും. അതിൽ ചിലത് പറയാം :

1. ഉണങ്ങിയ നെല്ലിക്ക അരച്ച് നെറ്റിയിലിടുക 

2. കടുകരച്ച് നെറ്റിയിൽ പുരട്ടി തുണികൊണ്ട് കെട്ടുക.

3. നല്ല പൊടിയിട്ട കട്ടൻചായയിൽ  ചെറുനാരങ്ങാ നീരൊഴിച്ച് ചൂടോടെ കഴിക്കുക.

4. മുരിങ്ങയില നീരിൽ കുരുമുളകു ചേർത്തരച്ച് നെറ്റിയിൽ തേച്ചാൽ തലവേദനയ്ക്ക് കുറവു കിട്ടും.

5. ജാതിക്കാ  അരച്ച് പുരട്ടുക.

ALSO READ

6. മല്ലിയില അരച്ച് നെറ്റിയിൽ ഇട്ടാൽ തലവേദന ശമിക്കും.

7. വിനാഗിരി തുണിയിൽ മുക്കി നെറ്റിക്കിടുക.  

8. നെല്ലിത്തൊലി പാലിൽ അരച്ച് നെറ്റിയിൽ പുരട്ടുക.

9. കൊഴുപ്പു നീരും നല്ലെണ്ണയും കൂട്ടിച്ചേർത്ത് മൂന്നു തുള്ളിവീതം നസ്യം ചെയ്യുക.

10. ചുവന്നുള്ളി ചാണകം മെഴുകിയ തറയിൽ ഉരച്ച് നെറ്റിയിലുടുക

11. കറ്റാർവാഴയുടെ ഇലയും വെളുത്തുള്ളിയും ചേർത്തരച്ച്  മുലപ്പാലിൽ ചാലിച്ച് നെറ്റിയിൽപുരട്ടുക.

12. പുതിനയില അരച്ച് നെറ്റിയിൽ പുരട്ടുക.

13. അമൂല്യ സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് മുലപ്പാലിലരച്ച് നസ്യം ചെയ്താൽ തലവേദന ഉടൻ ശമിക്കും.

14. തേറ്റാംപരൽ കോഴിമുട്ടയുടെ വെള്ളയിൽ അരച്ചു നെറ്റിയിൽഇടുക.

15. കടുക് അരച്ച് നെറ്റിയിലും കാൽപ്പാദങ്ങളിലുംപുരട്ടുക.

16. ഒരു സ്പൂൺ കടുകും ഒരല്ലി വെളുത്തുള്ളിയും ചേർത്തരച്ച് നെറ്റിയിൽ പുരട്ടുക.

17. തൊട്ടാവാടി ഇലയും വെളുത്തുള്ളിയും അരച്ച് മുലപ്പാലിൽ ചാലിച്ച് നെറ്റിയിൽപുരട്ടുക.

18. തുമ്പച്ചെടിയുടെ കിളുന്നില്ല അരച്ച് നെറ്റിയിലിടുക

19. തുളസിയില അരച്ചു നെറ്റിയിൽ പുരട്ടിയാൽ തലവേദന കുറയും.

20. മച്ചിങ്ങായുടെ തൊപ്പി കളഞ്ഞതിനുശേഷം മാർദ്ദവമുള്ള ഭാഗം അരച്ച് നെറ്റിയിൽ ഇടുന്നതു തലവേദന കുറയാൻ നല്ല മാർഗ്ഗമാണ്.

21. ഉഴുന്നു പുഴുങ്ങി നെയ്യും പഞ്ചസാരകൂടി ചേർത്തു പതിവായി തിന്നാൽ പഴകിയ തലവേദനയ്ക്ക് ശമനം ഉണ്ടാകും.

22. പുളിയാറിലയുടെ നീരും സമം വെളുത്തുള്ളിയുടെ നീരും കൂടി ഇളക്കി ഒരു തുണിയിൽ മുക്കി നെറ്റിക്കിടുക. കുറേദിവസം ചെയ്യുമ്പോൾ സുഖമാകും.

23. ചെമ്പകത്തിന്റെ പൂവ് ചതച്ചിട്ട് എണ്ണ കാച്ചി ഉപയോഗിച്ചാൽ തലവേദനയ്ക്കും കാലിൽ ഉണ്ടാകുന്ന നീരിനും നല്ലതാണ്.

24. വെളുത്ത മന്ദാരത്തിന്റെ പൂവ് കുരുമുളകു ചേർത്ത് അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും.

25. കരയാമ്പൂച്ചെടിയുടെ തണ്ടും ഇലയും ചതച്ച് തലയ്ക്കു മുകളിൽ വീശുന്നത് തലവേദനമാറും.

26. നന്തിയാർവട്ടം വേരിട്ട് എണ്ണ കാച്ചി തേച്ചാൽ തലവേദന മാറും.

27. ചന്ദനവേര് അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും.

28. മുരിക്കില അരച്ച് നെറ്റിയിൽ തേച്ചാൽ തലവേദന മാറും.

29. തുമ്പച്ചെടിയുടെ നീര് മൂക്കിലിറ്റിച്ചാൽ തലവേദന മാറും.

30. നിലപ്പന വെളിച്ചെണ്ണയിൽ തിളപ്പിച്ച് കഴിച്ചാൽ തലവേദന മാറും. കാഴ്ച തെളിയും.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?