Wednesday, December 10, 2025
Wednesday, December 10, 2025
Home » ദുഃഖവും ഭയവും അകറ്റുന്ന ശ്രീകൃഷ്ണ മന്ത്രങ്ങൾ

ദുഃഖവും ഭയവും അകറ്റുന്ന ശ്രീകൃഷ്ണ മന്ത്രങ്ങൾ

by NeramAdmin
0 comments

ആശ്രിത വത്സലനാണ്  ശ്രീകൃഷ്ണ ഭഗവാൻ.എന്തു സങ്കടവും പറയാവുന്ന, ഭക്തരുടെ മനസ്സിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന മധുരോദാരമായ, ശാന്തസുന്ദരമായ ഈശ്വരഭാവമാണ് ശ്രീകൃഷ്ണൻ. സങ്കടവുമായി സമീപിക്കുന്ന ആരെയും  കൈവിടാത്ത ഈ മൂർത്തി നവഗ്രഹങ്ങളിൽ ബുധനും വ്യാഴവും സൃഷ്ടിക്കുന്ന  ദോഷങ്ങളെല്ലാം തീർത്ത് ഭക്തരെ അനുഗ്രഹിക്കും; ആഗ്രഹസാഫല്യവും സമ്പത്തുമെല്ലാം നൽകും. ബുധൻ, വ്യാഴം ദിവസങ്ങളും ഏകാദശി തിഥിയും രോഹിണി നക്ഷത്രവുമാണ് ശ്രീകൃഷ്ണ പൂജയ്ക്ക് പ്രധാനം. വിദ്യാ വിജയം, ദാമ്പത്യ ഐക്യം, സന്താനലാഭം എന്നിവയ്ക്കാണ് കൂടുതൽ പേരും ശ്രീകൃഷ്ണോപാസന നടത്തുന്നത്. എന്നാൽ ദു:ഖവും ഭയവും അകറ്റി അതി വേഗം അനുഗ്രഹിക്കുന്ന രണ്ട് ശ്രീകൃഷ്ണ മന്ത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്: 

നവനീത ഗോപാല മാലാമന്ത്രം

ഓം ക്ലീം ക്ലീം ക്ലീം ശ്രീം ശ്രീം

ബാലായ ശ്യാമളായ

ക്ലീം ഗോഗോപ പ്രിയായ 

നവനീത പ്രിയായ ശാശ്വതായ

ALSO READ

ക്ലീം ഗോലോക പ്രിയായ

ക്ലീം ശ്രീം ബാലഗോപാലായ

ദേവവന്ദിതായ പരമാത്മനേ 

ക്ലീം ശ്രീം നമോ നമഃ

എന്ന മന്ത്രം 48 ദിവസം രണ്ട് നേരവും 58 തവണ   ജപിക്കണം. മനോദുഃഖങ്ങൾ അകറ്റി സന്തോഷവും ശാന്തിയും നൽകുന്നതിന് ഫലപ്രദമാണിത്. പാപശാന്തിക്കും ശത്രുദോഷശാന്തിക്കും ഗുണകരം. വ്യാഴാഴ്ച, പൗർണ്ണമി ദിവസം , രോഹിണി നക്ഷത്രം, അഷ്ടമിരോഹിണി, ദീപാവലി ദിവസങ്ങളിൽജപം തുടങ്ങാവുന്നതാണ്. ജപവേളയിൽ നെയ്‌വിളക്ക് കൊളുത്തിവയ്ക്കുക. മഞ്ഞനിറത്തിലുള്ള വസ്ത്രം ധരിക്കുക.

ഉഗ്രമന്ത്രം

ഏതൊരു കാര്യത്തിലെയും ഭയം മാറാൻ ഉത്തമമാണ്ഉഗ്രമന്ത്രം. അനാവശ്യമായ മാനസിക സംഘർഷങ്ങൾ മാറും. ആത്മധൈര്യം പ്രകാശിക്കും.

ഓം ക്ലീം കൃഷ്ണായ ഉഗ്രായ

ശത്രുസംഹാരാത്മനേ നമഃ 

എന്നതാണ് മന്ത്രം. 84 വീതം രണ്ട് നേരവും ജപിക്കുകയും നന്നായി പ്രാർത്ഥിക്കുകയും ചെയ്യുക. 28 ദിവസം ചെയ്യണം.  ചുവന്ന വസ്ത്രം ധരിച്ച് നെയ്‌വിളിക്കിന് മുമ്പിലിരുന്ന് ജപിക്കണം.

– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി (സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?