Wednesday, December 10, 2025
Wednesday, December 10, 2025
Home » ഉപ്പ് വഴിപാട് നടത്തിയാൽ ലക്ഷ്മീകടാക്ഷം ലഭിക്കും

ഉപ്പ് വഴിപാട് നടത്തിയാൽ ലക്ഷ്മീകടാക്ഷം ലഭിക്കും

by NeramAdmin
0 comments

ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയായ മഹാലക്ഷ്മി മഹാവിഷ്ണുവിന്റെ ദേവിയാണ്.
പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന മഹാലക്ഷ്മി വിഷ്ണു ഭഗവാനെ പതിയായി വരിച്ചുവെന്ന് പുരാണങ്ങൾ വർണ്ണിക്കുന്നു. എട്ട് ഭാവങ്ങളിൽ രൂപകല്പന ചെയ്ത് ആരാധിക്കുന്ന ലക്ഷ്മീ ഭഗവതി ക്രിയാശക്തിയുടെ പ്രതീകമാണ്. ആദിലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ഗജലക്ഷ്മി, സന്താന ലക്ഷ്മി, വിജയലക്ഷ്മി, ധനലക്ഷ്മി, വിദ്യാലക്ഷ്മി
എന്നിങ്ങനെയാണ് അഷ്ട ലക്ഷ്മിമാർ അറിയപ്പെടുന്നത്. ഭൗതിക സുഖങ്ങൾ നൽകുന്ന
ശുക്രഗ്രഹത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെ
ആരാധിച്ചാൽ സമ്പത്തും ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും സുഖവും ലഭിക്കും. വെള്ളിയാഴ്ചയാണ് ലക്ഷ്മീപൂജയ്ക്ക് പ്രധാനം.

ദേവീകടാക്ഷം ലഭിക്കാനും വിജയകരമായി
ലക്ഷ്യത്തിൽ എത്തിച്ചേരാനും ആഗ്രഹപൂർത്തിക്കും
ലക്ഷ്മീദേവിക്ക് ഉപ്പ് വഴിപാട് നടത്തുന്നത് നല്ലതാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. സമുദ്രത്തിൽ നിന്നും മഹാലക്ഷ്മി അവതാരമെടുത്തതിനാലാണ് ഈ വിശ്വാസം ബലപ്പെട്ടത്. ക്ഷീരസാഗര സമുദ്‌ഭവയെന്ന് കീർത്തി കേട്ട ദേവി ഭഗവാനൊപ്പം പാൽക്കടലിലാണ് പള്ളി കൊള്ളുന്നത്. അതിനാലാണ് കടലിൽ നിന്നെടുക്കുന്ന ഉപ്പിന് ദിവ്യത്വമുണ്ടായത്. ലക്ഷ്മീദേവിയുടെ സാന്നിദ്ധ്യമുള്ളത് കൊണ്ടാണ് ഉപ്പ് കടം കൊടുക്കരുതെന്ന് പഴമക്കാർ പറയുന്നത്.


പ്രാർത്ഥനയ്ക്കായി ഉപ്പ് വേറെയും രീതികളിൽ പ്രയോജനപ്പെടുത്തുന്നു. ഉപ്പ് കൊണ്ട് വിനായക
രൂപമുണ്ടാക്കി പ്രാർത്ഥിച്ചാൽ ശത്രുക്കൾ നിലയ്ക്കു നിൽക്കും. കടലിൽ നിന്നുള്ള കല്ലുപ്പ് തലയിൽ വച്ച് പ്രാർത്ഥിച്ചാൽ രോഗങ്ങളകലും. മുളകും ഉപ്പും ചേർത്ത് പ്രാർത്ഥിച്ച് വെള്ളിയാഴ്ച അടുക്കള വാതിലിനു പുറത്തിടുന്നത് ദൃഷ്ടിദോഷമകലാൻ നല്ലതാണ്. നമ്മുടെ പഴയ പല തറവാടുകളിലെയും ഒരു കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു ഇത്. ഒരു പാത്രത്തിൽ കല്ലുപ്പു നിറച്ച് ശയനമുറിയിൽ സൂക്ഷിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നു.

സൗന്ദര്യലഹരിയിൽ 33-ാമത് ശ്ലോകം സൗഭാഗ്യമന്ത്രമാണ്. 48 ദിവസം തുടർച്ചയായി സൂര്യോദയത്തിന് മുൻപ് ഇരു കൈകളിലും
ഉപ്പെടുത്ത് ഈ മന്ത്രജപത്തോടെ ഒഴുകുന്ന വെള്ളത്തിൽ നിക്ഷേപിച്ചാൽ മനസിൽ ആഗ്രഹിക്കുന്ന കാര്യം സഫലമാകും; ധന സമ്പത്ത് പെരുകും. ശത്രുഭയമില്ലാതാക്കാനും കുടുംബ ബന്ധങ്ങൾ ദൃഢമാകാനും തൊഴിൽ രംഗത്ത് ശോഭിക്കാനും ഭാര്യാഭർത്തൃബന്ധം ശക്തമാകാനും
ഉപ്പ് വഴിപാട് നടത്തി പ്രാർത്ഥിക്കുന്നത് നല്ലതാണ്.
ജപത്തിനും ഉപ്പിനും തമ്മിൽ അടുത്ത ബന്ധമുണ്ട്. ലക്ഷ്യം എന്തായാലും അത് ഉപ്പ് കൊണ്ടുള്ള പ്രാർത്ഥനയാൽ നിറവേറുമെന്നും എല്ലാ പ്രശ്നങ്ങളും അകലുമെന്നും വിശ്വസിക്കപ്പെടുന്നു.

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്,
+91 8848873088

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?