Wednesday, December 10, 2025
Wednesday, December 10, 2025
Home » സര്‍വകാര്യങ്ങളും മംഗളകരമാകാൻ 21 ഗണേശ മന്ത്രങ്ങൾ

സര്‍വകാര്യങ്ങളും മംഗളകരമാകാൻ 21 ഗണേശ മന്ത്രങ്ങൾ

by NeramAdmin
0 comments

ഗണേശഭഗവാനെ പൂജിക്കാതെ ആരംഭിക്കുന്ന കർമ്മങ്ങൾക്ക് പൂർണ്ണ ഫലപ്രാപ്തിയുണ്ടാകില്ല. ഗണപതി ഭഗവാൻ പ്രസാദിച്ചാൽ എല്ലാ മോഹങ്ങളും സഫലമാകും. എന്ത് കാര്യത്തിലെയും തടസം ഒഴിഞ്ഞു പോകും. പഞ്ചഭൂതങ്ങളുടെ നായകത്വം ഗണേശനാണ്. ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയെ നയിക്കുന്നതു കൊണ്ടാണ് ഭഗവാൻ ഗണനായകനായത്. ആനയുടെ മുഖമുള്ളതിനാൽ ഗജാനൻ എന്നും ഗജമുഖനെന്നും വിളിക്കുന്നു. വിഘ്നങ്ങൾ ഇല്ലാതാക്കുന്നതിനാൽ വിഘ്നേശ്വരനായി. വലിയ ഉദരമുള്ളതിനാൽ ലംബോദരനായി.

ഇതു കൂടാതെ അനേകം നാമങ്ങൾ ഗണേശനുണ്ട്. എല്ലാത്തിനും മുൻപേയുള്ള മഹാഗണപതി ഭക്തരെ അനുഗ്രഹിക്കുന്നതിനാണ് പാർവ്വതീ – പരമേശ്വര പുത്രനായി അവതരിച്ചത്. ശിവ പാർവ്വതിമാർ ആനയുടെ രൂപം ധരിച്ച് ലീലയാടിയപ്പോഴാണ് ഗണപതി ഭഗവാൻ ജനിച്ചതെന്ന് ഐതിഹ്യമുണ്ട്. വിഷ്ണു ഭഗവാൻ തന്നെ ഗണപതിയായി അവതരിച്ചു എന്ന് മറ്റൊരു കഥ. ദേവി കാർത്തികേയനെ ലാളിക്കുന്നത് കണ്ടപ്പോൾ പാർവ്വതീ പുത്രനാകാൻ വിഷ്ണു ആശിച്ചത്രേ. പത്മനാഭന്റെ ഈ ആഗ്രഹം സാധിച്ചു കൊടുക്കാൻ മഞ്ഞൾ കുഴച്ച് ദേവി അതിസുന്ദരനായ ഒരു ബാലന് ജീവനേകി. ഈ ബാലനെ കാവൽ നിറുത്തി പാർവ്വതി കുളിക്കാൻ പോയ സമയത്ത് മഹാദേവൻ വന്നു. ആളറിയാതെ ബാലൻ ശിവനെ തടഞ്ഞു നിറുത്തി. ക്ഷിപ്ര കോപിയായ ശിവൻ ത്രിശൂലം കൊണ്ട് ബാലന്റെ ശിരസറുത്തു. സങ്കടപ്പെട്ട് കരഞ്ഞ ദേവിയിൽ നിന്നും കാര്യം ഗ്രഹിച്ച ശ്രീപരമേശ്വരൻ ആനയുടെ ശിരസ് ചേർത്ത് മകന് പുനർജന്മം നൽകി ഗണപതിയെന്ന് പേരിട്ട് തന്റെ ഭൂതഗണങ്ങളുടെ നായകനാക്കി.

വിഷ്ണുവിന്റെ അവതാരമാണ് എന്ന സങ്കല്പമാണ് വൈഷ്ണവ ഗണപതിക്ക് പിന്നിലുള്ളത്. അത്തത്തിനു പുറമെ വൈഷ്ണവ നക്ഷത്രമായ തിരുവോണവും ഗണപതിയുടെ ജന്മനക്ഷത്രമായി കണക്കാക്കുന്നതിന് കാരണം ഇതാണ്. നവഗ്രഹങ്ങളിൽ കേതുവിന്റെ അധിപൻ ഗണപതിയാണ്. കേതു ദോഷങ്ങൾ തീർക്കാൻ ഗണപതിയെ പുജിച്ചാൽ മതി. അത്തം, തിരുവോണം, ചതുർത്ഥി, വെള്ളിയാഴ്ച എന്നീ ദിവസങ്ങളാണ് ഗണേശ പൂജയ്ക്ക് ഉത്തമം. ഈ ദിവസങ്ങളിലും ഭക്തരുടെ ജന്മനക്ഷത്ര ദിവസവും ഗണപതി ഹോമം നടത്തിയാൽ തടസങ്ങളെല്ലാം അകന്നു പോകും. അത്തം, തിരുവോണം നക്ഷത്രങ്ങളിൽ ജനിച്ചവരും കേതു നക്ഷത്രാധിപനായ അശ്വതി, മകം, മൂലം നക്ഷത്രക്കാരും പതിവായി ഓം ഗം ഗണപതയേ നമ: തുടങ്ങിയ ഇഷ്ട മന്ത്രങ്ങൾ കൊണ്ട് പതിവായി ഗണേശനെ ആരാധിച്ചാൽ എല്ലാ ദോഷങ്ങളും തീരും.

ഗണേശനെ പുരാണത്തിലെ 21 നാമങ്ങൾ അടങ്ങിയ
ഗണേശ ഏക വിംശതി നാമാവലി എന്നും പ്രഭാതത്തിൽ ജപിച്ചാൽ എല്ലാ കർമ്മ വിഘ്നങ്ങളും അകലും. ശുഭകാര്യങ്ങള്‍ക്കും യാത്രകള്‍ക്കും ഒരുങ്ങുമ്പോഴും ഈ നാമങ്ങള്‍ ജപിക്കുകയോ സ്മരിക്കുകയോ വേണം. ഗണേശാനുഗ്രഹത്താല്‍ സര്‍വ കാര്യങ്ങളും മംഗളകരമാകും; ആഗ്രഹ സാഫല്യമുണ്ടാകുകയും ചെയ്യും.

ഗണേശ ഏകവിംശതി നാമാവലി

ഓം ഗണം ജയായ നമഃ
ഓം ഗണപതയേ നമഃ
ഓം ഹേരംബായ നമഃ
ഓം ധരണീധരായ നമഃ
ഓം മഹാഗണപതയേ നമഃ
ഓം ലക്ഷ്യപ്രദായ നമഃ
ഓം ക്ഷിപ്രപ്രസാദനായ നമഃ

ALSO READ

ഓം അമോഘ സിദ്ധയേ നമഃ
ഓം അമിതായ നമഃ
ഓം മന്ത്രായ നമഃ
ഓം ചിന്താമണയേ നമഃ:
ഓം നിധയേ നമഃ
ഓം സുമംഗളായ നമഃ
ഓം ബീജായ നമഃ

ഓം ആശാപൂരകായ നമഃ
ഓം വരദായ നമഃ
ഓം ശിവായ നമഃ
ഓം കാശ്യപായ നമഃ
ഓം നന്ദനായ നമഃ
ഓം വാചാ സിദ്ധായ നമഃ
ഓം ഢും ഢി വിനായക നമഃ

ഡോ.രാജേഷ്
+91 90377 48752

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?