Wednesday, December 10, 2025
Wednesday, December 10, 2025
Home » പുലയുള്ളപ്പോൾ വീട്ടിൽ വിളക്ക് കൊളുത്തരുത്

പുലയുള്ളപ്പോൾ വീട്ടിൽ വിളക്ക് കൊളുത്തരുത്

by NeramAdmin
0 comments

പലരും ചോദിക്കാറുണ്ട് :പുലയുള്ളപ്പോൾ വീട്ടിൽ  വിളക്ക് കൊളുത്താേമോ എന്ന് ?

പാടില്ല.  പുലയും വാലായ്മയും ഉള്ളേപ്പോൾനിത്യ ജപവും ക്ഷേത്രദർശനവും മറ്റ് ആചാരാനുഷ്ഠാനങ്ങളും പാടില്ല. മരണം നടന്ന് 16 ദിവസമാണ് മിക്കവരും  പുല ആചരിക്കുന്നത്. എന്നാൽ ഇതിന് സമുദായ ആചാരവും ദേശഭേദവുമനുസരിച്ച് മാറ്റം വരാറുണ്ട്.  ബ്രാഹ്മണർക്ക് 12 ദിവസമാണ് പുല. ഉപനയനം നടത്തി പൂണൂലിട്ട് ബ്രാഹ്മണ്യം സ്വീകരിച്ചവർക്ക് 12 ദിവസമായാൽ പുണ്യാഹശുദ്ധി വരുത്തി പൂജയും ജപവും ഉൾപ്പെടെയുള്ള വൈദിക കർമ്മങ്ങൾ അനുഷ്ഠിക്കാം. നായർ സമുദായത്തിൽ  കൂടിയാലോചനയ്ക്ക് ശേഷം പുല 12 ദിവസമായി ഇപ്പോൾ  ക്രമീകരിച്ചിട്ടുണ്ടെന്ന് തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി പറഞ്ഞു.  മറ്റ് സമുദായക്കാരെല്ലാം മിക്ക സ്ഥലങ്ങളിലും മരണാനന്തരം 16 ദിവസം പുലയെടുത്ത് ക്ഷേത്ര ദർശനവും നിത്യാനുഷ്ഠാനങ്ങളും ഒഴിവാക്കുന്നു. പ്രസവം മുതലായ കാര്യങ്ങൾക്ക് വാലായ്മ ബ്രാഹ്മണർക്ക് 10 ദിവസവും മറ്റ് സമുദായക്കാർക്ക് 12 ദിവസവുമാണ്. ഈ സമയത്ത്  ക്ഷേത്ര ദർശനം പാടില്ല. മരണാനന്തര കർമ്മങ്ങൾക്കല്ലാതെ വിളക്ക് കത്തിക്കലും പാടില്ല. 

(ഈശ്വര കഥകൾ, ആരാധനാ രീതികൾ, ആചാരങ്ങൾ, അപൂർവ്വ  മന്ത്രങ്ങൾ, ജ്യോതിഷ വിഷയങ്ങൾ, ഗ്രഹസ്ഥിതി പഠനങ്ങൾ, പ്രവചനങ്ങൾ, നിരീക്ഷണങ്ങൾ, അഭിപ്രായങ്ങൾ തുടങ്ങിയവ  നേരം ഓൺലൈനിൽ സൗജന്യമായി നിങ്ങൾക്ക് പങ്കിടാം. ചെയ്യേണ്ടത് ഇത്രമാത്രം: neramtoday@gmail.com എന്ന ഇ മെയിലിലേക്ക് മലയാളത്തിൽ എഴുതി അയക്കുക. ആക്ഷേപകരവും സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കുന്നതും മറ്റ് ഗൂഢതാല്പര്യങ്ങൾ ഉള്ളതുമായ അറിവുകളും വിവരങ്ങളും   വ്യാജപ്രചരണങ്ങളും നേരം ഓൺലൈൻ പങ്കിടില്ല.പുതുമയുള്ളതും അന്ധവിശ്വാസ  പ്രേരിതമല്ലാത്തതുമായ വിവരങ്ങൾ പങ്കിടും. നേരം ഓൺലൈൻ മുൻപ് പോസ്റ്റ് ചെയ്തതിനോട് സാമ്യമുള്ള വിവരങ്ങളും ഒഴിവാക്കും.മറ്റ് എവിടെയെങ്കിലും മുൻപ് പ്രസിദ്ധീകരിച്ച വിവരങ്ങൾ പകർത്തി അയയ്ക്കരുത്. പകർത്തിയതാണെന്ന്അത് ആരെങ്കിലും വസ്തുതാപരമായി ശ്രദ്ധയിൽപ്പെടുത്തിയാൽ കഴിയുന്നതും വേഗം നീക്കം ചെയ്യും. എഴുന്നത് ലേഖകരുടെ അഭിപ്രായവും നിരീക്ഷണവും വിശകലനവും മാത്രമാണ്. അതിന്റെ ഉത്തരവാദിത്തവും അവർക്ക് മാത്രമാണ്. അത് പിൻതുടരുന്നതിന് മുൻപ്  ഏതൊരാളും സ്വയം അന്വേഷിച്ച് അതിന്റെ ആധികാരികത ഉറപ്പാക്കണം.)

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?