Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ വലയ സൂര്യഗ്രഹണം ഒരു അത്ഭുത പ്രതിഭാസം

ഈ വലയ സൂര്യഗ്രഹണം ഒരു അത്ഭുത പ്രതിഭാസം

by NeramAdmin
0 comments

വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി

2020 ജൂൺ 21 പകൽ 10.14 മുതൽ ഉച്ചക്ക് 1.15വരെ മൂന്നു മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന സൂര്യഗ്രഹണത്തിന് ജ്യോതിഷ പരമായി ഒരുപാട് പ്രത്യേകതകൾ ഉണ്ട്. മകയിരം നക്ഷത്രത്തിൽ ഗ്രഹണം തുടങ്ങുന്നു, അവസാനിക്കുന്നത് തിരുവാതിര നക്ഷത്രത്തിലും. രണ്ടു നാളുകളിൽ ഗ്രഹണം
അതിനുപുറമെ പ്രധാന ഗ്രഹങ്ങൾ – വ്യാഴം, ശനി, ബുധൻ, ശുക്രൻ – കൂടാതെ രാഹു കേതുക്കളുടെ സ്ഥിതിയും ഗുണകരമല്ല. എല്ലാംകൊണ്ടും ഒരു പ്രത്യേക ഗ്രഹണം – അനവധി വർഷങ്ങൾക്ക് ശേഷമത്രെ ഇങ്ങനെ ഒരു സ്ഥിതി ! തൊട്ടടുത്ത സമയങ്ങളിൽ ഗ്രഹണം വരുന്നതു തന്നെ സകല ജീവജാലങ്ങളിലും ചില മാറ്റങ്ങൾ ഉണ്ടാക്കാം. പ്രത്യേകിച്ച് മനുഷ്യരുടെ മാനസിക അവസ്ഥയിൽ വലിയ പ്രശ്നങ്ങൾ, ടെൻഷൻ അങ്ങനെ പലതും.

സാധാരണ ഗ്രഹണം ചില രാശിക്കാർക്ക് ഗുണഫലം ചെയ്യും എന്ന് പറയാറുണ്ട്. എന്നാൽ ഈ ഗ്രഹണം 12 കൂറുകാർക്കും നല്ല ഫലങ്ങൾ ചെയ്യില്ല എന്ന
അഭിപ്രായമാണ് എനിക്കുള്ളത്. എല്ലാ ഗ്രഹങ്ങളും വക്രഗതിയിൽ, വ്യാഴം നീചത്തിൽ, ഈശ്വരാധീനം ഇല്ലാത്ത ദുരിതകാലം ! നാമജപത്തിലൂടെ, സത്കർമ്മത്തിലൂടെ മനശ്ശാന്തി നേടുക എന്നെ പറയാൻ കഴിയു. സാധന, ജപം, ഭജന ഇവ ഗ്രഹണ സമയത്ത് ചെയ്യുന്നത് അത്യുത്തമമാണ്

ഗായത്രി, ഹനുമാൻ ചാലീസാ, ആദിത്യഹൃദയം ഇവയുടെ ജപം ഉത്തമമായി ആചാര്യന്മാർ പറയുന്നു

സാധന
സൂര്യഗ്രഹണം നടക്കുന്ന സമയത്ത് നമ്മൾ ചെയ്യുന്ന സത്പ്രവർത്തികൾ ആയിരം മടങ്ങ് ചെയ്യുന്നതിന് തുല്യം ആണെങ്കിൽ ചന്ദ്രഗ്രഹണം നടക്കുന്ന സമയത്ത് അത് നൂറു തവണ ചെയ്യുന്നതിന് തുല്യമാണ്.

ആത്മീയ യാത്ര
ക്രിയ, ജപം, ധ്യാനം, ഭജന, മനസ്സ് ഏകാഗ്രമാക്കിയുള്ള പ്രാർത്ഥന – ഇവയെല്ലാം നമുക്ക് ഈ അവസരത്തിൽ ചെയ്യാൻ പറ്റുന്നതാണ്.

ALSO READ

മന്ത്ര ജപം
മന്ത്ര സിദ്ധി കൈവരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. നമ്മളോട് അടുത്ത് നിൽക്കുന്ന ഏതു മന്ത്രവും ജപിക്കാം. നിങ്ങളുടെ ഗുരുവോ ആചര്യനോ നൽകിയ മന്ത്രം ജപിക്കാം. സ്ഥിരമായി നിങ്ങൾ അനുവർത്തിച്ചു പോരുന്ന മന്ത്രങ്ങളും ആവാം.

നിങ്ങളുടെ വിശ്വാസ പ്രകാരമുള്ള ഗുരുവിന്റെ അല്ലെങ്കിൽ ഏതു മൂർത്തിയുടെയും ചിത്രം ഒരു സ്ഥലത്ത് വയ്ക്കുക. അതിനു മുന്നിലായി ഒരു ദീപം കത്തിച്ചു വയ്ക്കുക.

ഈ ചിത്രത്തിൽ നോക്കി ജപിച്ച് തുടങ്ങുക. ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ അംഗങ്ങൾ ഉണ്ടെകിൽ വിവിധ സ്ഥലങ്ങളിൽ ആയി ഇരിക്കുക. പരസ്പരം ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ ജപിക്കുക.

കുലദേവത
കുടുംബദേവത അല്ലെങ്കിൽ വർഷങ്ങളായി പൂജിച്ച് പോരുന്ന ഈശ്വരന്‍, പരമശിവൻ, മഹാവിഷ്ണു, ഹനുമാൻ സ്വാമി, ദേവി എന്നിങ്ങനെ നിങ്ങളുടെ മനസ്സിന് അടുത്ത് നിൽക്കുന്ന ഇത് ശക്തിയെയും ആരാധിക്കാം. സൂര്യ ഗ്രഹണ സമയത്ത് സൂര്യ ഭഗവാനെയും, ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രഭഗവാനെയും ജപിക്കുന്നത് അത്യുത്തമം.
ചിലർ ഈ സമയത്ത് നവഗ്രഹ പൂജ നടത്താറുണ്ട്.

ചന്ദ്രൻ നമ്മുടെ മനസ്സും വികാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ചന്ദ്രഗ്രഹണം നടക്കുന്ന സമയത്ത് ജപിക്കുന്നത് മനോമയ കോശത്തിൽ പ്രകടമായ മാറ്റം ഉണ്ടാക്കുന്നു. ഗ്രഹണം കഴിഞ്ഞു ശരീരശുദ്ധി വരുത്തുന്നതും കുളിക്കുന്നതും അഭികാമ്യം.

ഭക്ഷണം
ഗ്രഹണ സമയത്ത് ഭക്ഷണം മോശമാകാൻ 18 തവണയിൽ കൂടുതൽ ആണ് സാധ്യത. ഭക്ഷണത്തിൽ വളരെ കുറച്ചു മാത്രമേ അപ്പോൾ പ്രാണന്റെ അംശം ഉണ്ടാവുക ഉള്ളൂ. ഭക്ഷണം വളരെ പെട്ടെന്ന് മോശമായി പോകാനും ഇത് കാരണമാകാം.
ഇത് അന്നമയ കോശത്തെ മോശമായ രീതിയിൽ ബാധിക്കാം.

കഴിവതും ഗ്രഹണ സമയത്ത് ഉണ്ടാക്കിയ
ഭക്ഷണം കഴിക്കാതെ ഇരിക്കുക.

ഭക്ഷണമോ വെള്ളമോ കഴിവതും ഗ്രഹണം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപേ എങ്കിലും സേവിക്കുക. അല്ലെങ്കിൽ അതിന് മുൻപേ തന്നെ എല്ലാം ദഹിക്കാൻ ഉള്ള സമയം കൊടുക്കുക.

ഗ്രഹണം നടക്കുന്ന സമയത്ത് വീട്ടിൽ ഭക്ഷണം ഉണ്ടാക്കുകയോ, സൂക്ഷിച്ചു വെക്കുകയോ ചെയ്യരുത്.

വികാര വിചാരങ്ങൾ മുൻ നിർത്തി അപ്പോൾ ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാതെ ഇരിക്കുക.

ഇവയെല്ലാം ഗ്രഹണം കാണാവുന്ന പ്രദേശങ്ങളിൽ ചെയ്തു പോകാവുന്നതാണ്. അല്ലാത്ത പക്ഷവും നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകാവുന്നതാണ്.

സേവ
സഹജീവികൾക്കും മാനവികതയുടെ പരമോന്നതയിൽ വിശക്കുന്നവർക്ക് ഭക്ഷണം നൽകാം. ഒരിക്കലും ഗ്രഹണം നടക്കുമ്പോൾ ഭക്ഷണം നൽകരുത്. അത് പാപമാണ്. ഒന്നുകിൽ ഗ്രഹണം കഴിഞ്ഞ ശേഷം അല്ലെങ്കിൽ അതിനു മുൻപ്.

മറ്റ് നിർദ്ദേശങ്ങൾ
സ്വതവേ പണമിടപാടുകൾ, മർമ്മ പ്രധാനമായ തീരുമാനങ്ങൾ എന്നിവ ഈ സമയത്ത് ഒഴിവാക്കുന്നത് നന്നായിരിക്കും.

കഴിവതും യാത്രകൾ ഒഴിവാക്കുക.

ഇവയെല്ലാം പണ്ട് കാലങ്ങളിൽ അനുഷ്ഠിച്ചു പോന്നിരുന്നവയാണ്.

എവിടെയൊക്കെ ദൃശ്യമാകും ?
ആഫ്രിക്കയിലെ ഇൻഫോൺടോ എന്ന സ്ഥലത്തുനിന്നാണ് ഈ വലയ സൂര്യഗ്രഹണം ആരംഭിക്കുക. 2020 ജൂൺ 21 രാവിലെ 5 :47 നാണ് അവിടെ സൂര്യൻ ഉദിക്കുക. 5 :49 നു അവിടെ വലയ സൂര്യഗ്രഹണം ദൃശ്യമാവും.

പിന്നീട് ആഫ്രിക്കയിലെതന്നെ ഒബോ, വാട്ട്, അമാറ പട്ടണങ്ങളിലൂടെ കടന്നു, യമനിലെ സനാ യിൽ എത്തും. അവിടെ സമയം രാവിലെ 8 :08
പിനീട് ഒമാനിലെ നിസ്വ, മസ്ക്കറ്റിനു 10 -20 കിലോമീറ്റർ തെക്കുമാറി വലയഗ്രഹണം ദൃശ്യമാകും.

ശേഷം പാകിസ്ഥാനിലെ ഗ്വാഡർ, ഷുക്കൂർ കടന്നു ഇന്ത്യയിൽ എത്തും. ഇന്ത്യയിൽ സിർസ, റാറ്റിയ,
ഡെറാഡൂൺ എന്നിവിടങ്ങളിൽ വലയഗ്രഹണം ദൃശ്യമാകും. ഏകദേശം 50 കിലോമീറ്റർ വീതിയിലൂടെ ആണ് ഭൂമിയിൽ ഗ്രഹണപാത കടന്നുപോവുക. അതിനു അകത്തുള്ളവർക്ക് സൂര്യനെ വലയം ആയി കാണാം. 50 കിലോമീറ്ററിന് മധ്യത്തിലുള്ളവർക്കാണ് കൃത്യമായ സൂര്യ വലയം കാണുവാൻ സാധിക്കുക.

മുകളിൽ പറഞ്ഞ ഗ്രഹണപാതയ്ക്കും അടുത്തുള്ളവര്ക്ക് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും.
കേരളത്തിൽ ഉള്ളവർക്ക് വലയഗ്രഹണം കാണില്ല. പക്ഷെ ഭാഗികമായി കാണാം. സമയം 11:39

യമൻ, മസ്‌ക്കറ്റ്, ഉത്തരാഖണ്ഡ് ഉള്ളവർക്ക് വലയഗ്രഹണം ദൃശ്യമാകും.

ജ്യോതിശാസ്ത്ര മണ്ഡലത്തിന് വേണ്ടി
വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി
+91 960 5002 047

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?