Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ 4 നക്ഷത്രത്തിൽ ജനിച്ചവർ ദിവസവും നവനാഗസ്‌തോത്രം ജപിച്ചാൽ വിജയം

ഈ 4 നക്ഷത്രത്തിൽ ജനിച്ചവർ ദിവസവും നവനാഗസ്‌തോത്രം ജപിച്ചാൽ വിജയം

by NeramAdmin
0 comments

ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി
എല്ലാ ദിവസവും രാവിലെ നവനാഗങ്ങളെ നവനാഗസ്‌തോത്രം ചൊല്ലി സ്തുതിക്കുന്നവർക്കും അവരുടെ കുടുംബത്തിനും വിഷഭയം ഉണ്ടാകില്ല. മാത്രമല്ല അവർക്ക് സകലകാര്യങ്ങളിലും മംഗളം ഭവിക്കുകയും ചെയ്യും. അവരുടെ എല്ലാ അനുഗ്രഹങ്ങളും സഫലമാകും. അവർക്ക് സമൃദ്ധിയും ഐശ്വര്യവും ഈ നാഗാരാധനയിലൂടെ കരഗതമാകുമെന്നും ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്.

ആരാധനയിലും ഈശ്വരസങ്കല്പത്തിലും വളരെയേറെ പ്രാധാന്യമുള്ളതാണ് നാഗദേവതകൾ. വിഷ്ണുഭഗവാൻ ശയിക്കുന്നത് അനന്തനെന്ന നാഗത്തെ മെത്തയാക്കിയാണെങ്കിൽ ശ്രീപരമേശ്വരന്റെ മാലയായി കിടക്കുന്നത് വാസുകി എന്ന സർപ്പമാണ്. ഗണപതി ഭഗവാന്റെ അരഞ്ഞാണമായി ശംഖപാലനും വർത്തിക്കുന്നു. സൂര്യഭഗവാന്റെ രഥത്തിന്റെ കടിഞ്ഞാൺ ഏഴു നാഗങ്ങളത്രെ. ദേവിമാർക്ക് അലങ്കാരമാകുന്നതും നാഗശ്രേഷ്ഠന്മരാണ്. ഭൂമിയിൽ നിധികുംഭങ്ങൾക്ക് കാവലായി നാഗങ്ങളുണ്ടെന്നാണ് വിശ്വാസം. ഭാരതയുദ്ധത്തിലും രാമരാവണയുദ്ധത്തിലും ഏറെനാശം വിതച്ച ആയുധമാണ് നാഗാസ്ത്രം. നാഗകുലത്തിന്റെ ഈ ശ്രേഷ്ഠത മന‌സിലാക്കിയാൽ മാത്രം മതി നാഗാരാധനയുടെ പ്രാധാന്യം ബോദ്ധ്യമാകും. സർപ്പശാപത്തെക്കുറിച്ചും നാഗദോഷത്തെക്കുറിച്ചും ശാസ്ത്രഗ്രന്ഥങ്ങളിൽ പലയിടത്തായി പറഞ്ഞിട്ടുണ്ട്. ഈ ദോഷങ്ങൾ ലളിതമായ ചില ആരാധനയിലൂടെ പരിഹരിക്കാമെന്നും പറഞ്ഞിട്ടുണ്ട്. നാഗാരാധനയിലൂടെ ലഭിക്കുന്നത് അഷ്‌ടൈശ്വര്യങ്ങളാണ്. നാഗദോഷത്താൽ സംഭവിക്കുന്നതാകട്ടെ സർവ്വനാശവും. ജാതകം പരിശോധിച്ചാൽ ഓരോരുത്തർക്കുമുള്ള നാഗദോഷം കണ്ടെത്താനാകും. രാഹുവിന്റെ കേതുവിന്റെയും സ്ഥാനം നിർണ്ണയിച്ചാണ് ഇത് സാധിക്കുന്നത്. ജാതകത്തിൽ രാഹു മൂന്നിലോ പതിനൊന്നിലോ നിന്നാൽ ഏതൊരാൾക്കും ഗുണകരമാണ്. എന്നാൽ രാഹു ലഗ്‌നം, രണ്ട്, അഞ്ച്, ഏഴ്, എട്ട് ഭാവത്തിൽ നിൽക്കുക, രാഹു എട്ടിൽ ശനിയുമായി ചേർന്നോ അതിന്റെ ദൃഷ്ടിയിലോ നിൽക്കുക,
രാഹുവും ഗുളികനും എട്ടിൽ നിൽക്കുക, രാഹു ബാധക രാശിയിൽ നിൽക്കുക, രാഹുവും ഗുളികനും ബാധകരാശിയിൽ നിൽക്കുക. കേതു രണ്ടിൽ നിൽക്കുക – ഇങ്ങനെയുള്ള ഗ്രഹസ്ഥിതിയുള്ളവർക്ക് നാഗദോഷമുണ്ട്. ഏഴാം ഭാവത്തിൽ ശനിയും സൂര്യനും രാഹുവും ഒന്നിച്ചുവന്നാൽ എത്ര സൂക്ഷിച്ച് ജീവിച്ചാലും സർപ്പദംശം സംഭവിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്.

രാഹുദശാകാലത്തും കേതുദശാകാലത്തും സർപ്പഭജനം നടത്തിയാൽ ദോഷമകലും. ദിവസവും രാഹുകാലത്ത് വിളക്ക് കൊളുത്തി സർപ്പഭജനം നടത്തുന്നതും നല്ലത്. നാഗരാജസ്‌തോത്രങ്ങളോ നാഗരാജമന്ത്രങ്ങളോ ഈ സമയത്ത് ജപിക്കുക. ശരീരശുദ്ധിയും അന്തരീക്ഷശുദ്ധിയും മന:ശുദ്ധിയും നാഗരാജപൂജയ്ക്ക് അത്യാവശ്യമാണ്. ശുദ്ധം പാലിക്കുന്ന ആർക്കും മന്ത്രം ജപിക്കാം.

തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർക്ക് സർപ്പപൂജ ഐശ്വര്യകരമാണ്. അതുപോലെ ആയില്യം നക്ഷത്രക്കാർ ഏതൊരു പ്രവൃത്തി ചെയ്യും മുൻപും നവനാഗങ്ങളെ ഭജിക്കണം. ഇവർ എല്ലാ ദിവസവും നവനാഗ സ്‌തോത്രം ജപിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കും. അഹിതങ്ങൾ ഒഴിഞ്ഞു പോകും. ഭരണി, രോഹിണി, ആയില്യം, അത്തം, പൂരം, പൂരാടം, കേട്ട, തിരുവോണം, രേവതി നക്ഷത്രജാതർ രാഹുർദശയുടെ കാലത്തും അല്ലാതെയും നാഗാരാധന നടത്തണം. ജന്മനക്ഷത്രദിവസമോ ഞായറാഴ്ചകളോ ആണ് നാഗാരാധനയും നാഗക്ഷേത്രദർശനവും നടത്താൻ ഉത്തമം.

കാളസർപ്പയോഗം ഒരു പ്രധാന സർപ്പദോഷമാണ്. രാഹുകേതുക്കളുടെ ബന്ധനത്തിൽ മറ്റു ഗ്രഹങ്ങൾ നിൽക്കുന്നതാണ് കാളസർപ്പയോഗം. 12 തരം കാളസർപ്പയോഗമുണ്ട്. ഇതിൽ ഒരോന്നിനും ഒരോ ഫലമാണ്. പലതരം ജീവിത പ്രതിസന്ധികൾ കാളസർപ്പയോഗത്താൽ ഉണ്ടാകാം. ഈ യോഗത്തിൽ നിന്നും മുക്തിനേടാൻ ചില പ്രത്യേക പൂജകളുണ്ട്. വിധി പ്രകാരമുള്ള കാളഹസ്തി ദർശനമാണ് മറ്റൊരു പരിഹാരം. കാളസർപ്പദോഷ പരിഹാരത്തിന് നവനാഗങ്ങളെ ധ്യാനിക്കുകയും ആവാഹിക്കുകയും പൂജിക്കുകയും ചെയ്യണമെന്ന് ബ്രഹത് സംഹിതയിൽ പറയുന്നുണ്ട്.

ശ്രീ നാഗരാജ ഗായത്രി

ALSO READ

ഓം സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്

ശ്രീ നാഗരാജ ധ്യാനം

യോ ജരത് കരുണാ ജോതാ
ജരത് കാരോ മഹാശയ:
ആസ്തിക സർപ്പ സത്രേവ
പന്നഗാൻ യോ അദ്യരക്ഷത:
തം സ്മരന്തം മഹാഭാഗാ
നമാം ഹിസ്തുർ മായത:

നാഗരാജാ മന്ത്രം

ഓം നമ:കാമരൂപിണേ മഹാബലായ –
നാഗാധിപതയേ നമോ നമ:

നാഗയക്ഷി മന്ത്രം

ഓം വിനയാ തനയേ വിശ്വനാഗേശ്വരീ ക്ലീം
നാഗയക്ഷീ യക്ഷിണി സ്വാഹ നമ:

ശ്രീ നാഗരാജ സ്തോത്രം

ഓം ശ്രീ നാഗരാജായ നമ:
ഓം ശ്രീ നാഗകന്യായ നമ:
ഓം ശ്രീ നാഗയക്ഷ്യൈ നമ:

നവനാഗ സ്തുതി

അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവ നാമാനി
നാഗാനി ച മഹാത്മാനം
തസ്യ വിഷഭയം നാസ്തി
സർവ്വത്രേ വിജയീ ഭവേത്

ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി,
+916282434247

(തിരുവനന്തപുരം അനന്തൻകാട് നാഗരാജ ക്ഷേത്രത്തിലെ മേൽശാന്തി)

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?