Wednesday, December 10, 2025
Wednesday, December 10, 2025
Home » തുലാത്തിലെ പൗർണ്ണമി വ്യാധി അകറ്റും; ഒരോ മാസവും ഫലം വ്യത്യസ്തം

തുലാത്തിലെ പൗർണ്ണമി വ്യാധി അകറ്റും; ഒരോ മാസവും ഫലം വ്യത്യസ്തം

by NeramAdmin
0 comments

ജോതിഷി പ്രഭാ സീന സി.പി
വളരെയേറെ പ്രാധാന്യമുള്ള ദിവസമാണ് പൗര്‍ണമി അഥവാ വെളുത്തവാവ്. എല്ലാ പൗര്‍ണമി ദിവസവും വിളക്ക് തെളിയിച്ച് ദേവിയെ പ്രാര്‍ത്ഥിച്ചാൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഓരോ മാസത്തിലെയും പൗര്‍ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. തുലാ മാസത്തിലെ പൗര്‍ണമി വ്രതം അനുഷ്ഠിച്ചാൽ വ്യാധിനാശമാണ് ഫലം. പൗര്‍ണമി ദിനം വ്രതം അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയിൽ ഉയര്‍ച്ച ഉണ്ടാകും.

എങ്ങനെ അനുഷ്ഠിക്കാം ?
ഈ ദിവസം പുലര്‍ച്ചെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. രാവിലെയും വൈകുന്നേരവും ലളിതാസഹസ്രനാമം ജപിക്കാൻ ശ്രമിക്കുക. ഈ ദിവസം ഒരു നേരം അരിയാരം കഴിക്കുന്നതാണ് ഉത്തമം. മംഗല്യവതികളായ സ്ത്രീകള്‍ ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റി പൗര്‍ണമി ദിവസം ചൂടുന്നത് ഭര്‍ത്തൃസുഖത്തിനും പുത്രഭാഗ്യത്തിനും അനുകൂലമാണ്. മനശാന്തിക്കും. കറുത്തവാവിന് ജനിച്ചതിന്റെ ദോഷം നീങ്ങാനും പൗർണ്ണമി വ്രതമെടുക്കുന്നത് ഗുണപ്രകരമാണ്. ഓരോ മാസത്തെയും പൗര്‍ണമി വ്രതത്തിന് ഒരോ ഫലമാണ്.

ഓരോ മാസത്തെയും വ്രത ഫലം

ചിങ്ങം ……………….കുടുംബഐക്യം
കന്നി ……………….. സമ്പത്ത് വർധന
തുലാം ………………വ്യാധിനാശം
വൃശ്ചികം ………… സത്കീർത്തി
ധനു ………………… ആരോഗ്യവർധന
മകരം ………… ….. ദാരിദ്രദുഖനാശം
കുംഭം …………….. ദുരിതനാശം
മീനം ………………. .ശുഭചിന്ത
മേടം ……………… . ധാന്യവർധന
ഇടവം ……………. .വിവാഹതടസം നീങ്ങും
മിഥുനം ………….. പുത്രഭാഗ്യം
കർക്കടകം ……. .ഐശ്വര്യവർധന

ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, +91 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?