Wednesday, December 10, 2025
Wednesday, December 10, 2025
Home » ശിവന് ഏറ്റവും പ്രിയം അഭിഷേകം; സമ്പൽസമൃദ്ധിക്ക് ശ്രീ രുദ്രസൂക്തം

ശിവന് ഏറ്റവും പ്രിയം അഭിഷേകം; സമ്പൽസമൃദ്ധിക്ക് ശ്രീ രുദ്രസൂക്തം

by NeramAdmin
0 comments

സുരേഷ് ശ്രീരംഗം
ഭക്തരുടെ സംസാരദുഃഖങ്ങൾ എല്ലാം ഏറ്റെടുക്കുന്ന, എല്ലാത്തരത്തിലുള്ള ലൗകിക ക്ലേശങ്ങളും നശിപ്പിക്കുന്ന ശിവഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാട് ധാരയാണ്. നിർമ്മലമായ ജലം കൊണ്ടുള്ള ധാര പോലെ ഭഗവാന് പ്രിയപ്പെട്ട മറ്റൊന്നുമില്ല. ശിവക്ഷേത്രങ്ങളിൽ ജലധാര നടക്കുന്ന വേളയിൽ ഓവിലൂടെ പുറത്തേക്കുവരുന്ന തീർത്ഥം സേവിക്കാമോ എന്ന സംശയം ചില ഭക്തർ ഉന്നയിച്ച് കണ്ടിട്ടുണ്ട്. ഇങ്ങനെ ഓവിലൂടെ ഒഴുകി വരുന്ന തീർത്ഥം സേവിക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് ശബരിമല മേൽ ശാന്തിയായിരുന്ന ആലപ്പുഴ തോണ്ടൻ കുളങ്ങര ജി.പരമേശ്വരൻ നമ്പൂതിരിയെപ്പോലുള്ള ആചാര്യന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ശിവഭഗവാന് ധാര പോലെ തന്നെ പ്രധാനമാണ് അഭിഷേകം. സാധാരണ 11 ദ്രവ്യങ്ങളാണ് അഭിഷേകം ചെയ്യുന്നത്. നല്ലെണ്ണ, പഞ്ചഗവ്യം, പഞ്ചാമൃതം, നെയ്, പശുവിൻപാൽ, തൈര്, തേൻ, കരിമ്പിൻനീർ, ചെറുനാരാങ്ങാനീര്, ഇളനീര്, കളഭം എന്നിവ. ഇവ ഒരോന്നും കൊണ്ടുള്ള അഭിഷേകത്തിനും ഓരോ ഫലമാണ് :

1 നല്ലെണ്ണ ………………………….ശാന്തി
2 പഞ്ചഗവ്യം………………………വിജയം
3 പഞ്ചാമൃതം……………………..വിജയം
4 നെയ്……………………………….മോക്ഷം
5 പാൽ……………………………….ആയുർവർദ്ധനവ്
6 തൈര്……………………………..വിദ്യാവിജയം
7 തേൻ……………………………….സന്തോഷം
8 കരിമ്പിൻനീര്…………………..ആരോഗ്യം
9 ചെറുനാരങ്ങാനീര്…………..ജ്ഞാനവർദ്ധനം
10 ഇളനീർ……………………………സായൂജ്യം
11 കളഭം………………………………സർവ്വപാപഹരം

ഇതിനു പുറമെ ഭസ്മാഭിഷേകം, ശംഖാഭിഷേകം മൃത്യുഞ്ജയഹോമം, ഉമാമഹേശ്വരപൂജ, ആയുർസൂക്ത പുഷ്പാഞ്ജലി കറുകഹോമം, പിൻ വിളക്ക്, കൂവളമാല ചാർത്തൽ, ശ്രീ രുദ്രസൂക്ത പുഷ്പാഞ്ജലി തുടങ്ങിയവയും ഏറെ ശിവപ്രീതികരമായ വഴിപാടുകളാണ്. ജലധാര മനോവിഷമം തീര്‍ക്കാന്‍ ഉത്തമമാണ്. പിന്‍വിളക്ക് ദാമ്പത്യ ഐക്യം, ഐശ്വര്യം, അഭിവൃദ്ധി എന്നിവയ്ക്ക് പാര്‍വ്വതീ ദേവിയെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്. ആയുര്‍ദോഷ പരിഹാരത്തിന് ആയു:സൂക്ത പുഷ്പാഞ്ജലി നല്ലതാണ്. ശ്രീരുദ്രസൂക്തം ഋഗ്‌വേദത്തിൽ ഉള്ളതാണ്. ശിവഭഗവാന് ഈ സൂക്തം ഉപയോഗിച്ച് പുഷ്പാഞ്ജലി മാത്രമല്ല അഭിഷേകം, ധാര മുതലായവയും നടത്തുന്നത് അത്യുത്തമമാണ്; അതിവിശിഷ്ടമാണ്. ഈ വഴിപാട് നടത്തിയാൽ എല്ലാ പാപങ്ങളും നശിച്ച് സമ്പൽസമൃദ്ധി ലഭിക്കും. രുദ്രമന്ത്രം 121 തവണ ജപിക്കുന്നതാണ് ഏകാദശരുദ്രം. ഇത് 1331 തവണ ജപിക്കുന്നത് മഹാരുദ്രം. 14641 തവണ ജപിച്ചാൽ അതിരുദ്രം. അപൂർവ്വമായി നടത്തുന്ന അതിരുദ്രം മഹായജ്ഞം അതിവിശിഷ്ടമായ യാഗമാണ്. 11, 121 പേർ ചേർന്നാണ് യജ്ഞങ്ങളിൽ ജപം പൂർത്തിയാക്കുന്നത്.

സുരേഷ് ശ്രീരംഗം, +91 944 640 1074

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?