Wednesday, December 10, 2025
Wednesday, December 10, 2025
Home » 19 നക്ഷത്രക്കാർക്ക് ശനിദോഷം; ഇപ്പോൾ അയ്യപ്പപ്രാർത്ഥന നടത്തണം

19 നക്ഷത്രക്കാർക്ക് ശനിദോഷം; ഇപ്പോൾ അയ്യപ്പപ്രാർത്ഥന നടത്തണം

by NeramAdmin
0 comments

സുരേഷ് ശ്രീരംഗം
മണ്ഡല – മകര വിളക്ക് കാലത്ത് കലിയുഗ വരദനായ
അയ്യപ്പസ്വാമിയെ പൂജിച്ചാൽ കടുത്ത ശനിദോഷങ്ങളിൽ നിന്നു പോലും മുക്തി നേടാം. മിക്കവരുടെയും ജീവിതത്തിൽ അലച്ചിലും പലതരത്തിലുള്ള ദുഃഖ ദുരിതങ്ങളും സൃഷ്ടിക്കുന്ന ശനിയെ തളയ്ക്കാൻ ശാസ്താ പ്രീതി നേടുന്നതിലും എളുപ്പമായ വഴിയില്ല എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. കണ്ടകശനി, അഷ്ടമശനി, ഏഴരശനി, ശനി ദശ, ശനി അപഹാരം തുടങ്ങിയവയാണ് ഏറ്റവും കടുത്ത ശനിദോഷങ്ങൾ. ജന്മക്കൂറിന്റെ 4,7,10 രാശികളിൽ ശനി നിൽക്കുന്നവർക്ക് ഇപ്പോൾ കണ്ടകശനിയും എട്ടിൽ ശനി നിൽക്കുന്നവർക്ക് അഷ്ടമ ശനിയും 12, 1, 2 രാശികളിൽ നിൽക്കുന്നവർക്ക് അഷ്ടമശനിയുമാണിപ്പോൾ.

മേടക്കൂറിലെ അശ്വതി, ഭരണി, കർത്തിക ആദ്യപാദം കർക്കടകക്കൂറിലെ പുണർതം അവസാനകാൽ, പൂയം, ആയില്യം, തുലാക്കൂറിലെ ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ നക്ഷത്രക്കാർക്കാണ് ഇപ്പോൾ കണ്ടകശനി. അലച്ചിൽ, ദു:ഖം, ദുരിതം, സമ്പത്തിക ബുദ്ധിമുട്ട്, രോഗം തുടങ്ങി പല തരം ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരും. മിഥുനം രാശിക്കാർക്ക് അഷ്ടമശനിയാണ്. മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യമുക്കാൽ നക്ഷത്രങ്ങളിൽ പെട്ട ഇവർക്ക് വളരെയധികം ക്ലേശങ്ങൾ, ആരോഗ്യപ്രശ്‌നങ്ങൾ അലച്ചിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ധനം കൈയിൽ നിൽക്കാതിരിക്കുക, ചെലവ് കൂടുക തുടങ്ങിയ ദുരനുഭവങ്ങൾ ഉണ്ടാകും. ധനു, മകരം, കുംഭം കൂറുകളിൽ പെട്ട മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ നക്ഷത്രങ്ങളിൽ ജനിച്ചവരാണ് ഏഴര ശനിദോഷം അനുഭവിക്കുന്നത്. ഇവരെല്ലാം തന്നെ ദോഷ ദുരിത മുക്തിക്ക് ഇപ്പോൾ അയ്യപ്പനെ ഉപാസിക്കണം.

ചുരുക്കിപ്പറഞ്ഞാൽ ഇപ്പോൾ കണ്ടകശനി, അഷ്ടമശനി, ഏഴരാണ്ടശനി തുടങ്ങിയ ദോഷം അനുഭവിക്കുന്നവരും ശനിദശാകാല ദോഷം അനുഭവിക്കുന്നവരും, ശനിയുടെ അപഹാരങ്ങളിൽ കഴിയുന്നവരും അയ്യപ്പനെയോ ശാസ്താവിനെയോ ഉപാസിക്കേണ്ടതാണ്. ഇവർ മാലയിട്ട് വ്രതം നോറ്റ് അയ്യപ്പനെ ഉപാസിച്ചാൽ ശനിദോഷം മാത്രമല്ല എല്ലാ വിഷമങ്ങളും അകന്ന് മന:ശാന്തിയും ഐശ്വര്യ സമൃദ്ധിയും ലഭിക്കും. നെയ്ത്തേങ്ങ നിറച്ച് ഇരുമുടിക്കെട്ടു മുറുക്കി ശരണം വിളിയോടെ പതിനെട്ടാം പടി ചവട്ടി സന്നിധാനത്തിൽ എത്തി അയ്യപ്പനെ കണ്ട് നെയ് അഭിഷേകം നടത്തുകയാണ് ശനിദോഷമകലാൻ ഏറ്റവും ഉത്തമമായ മാർഗ്ഗം. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ വളരെ കുറച്ചു പേർക്കേ ഇതിന് കഴിയൂ എങ്കിലും മറ്റുള്ളവർ മണ്ഡല മകരവിളക്ക് കാലത്ത് ചിട്ടയോടെയുള്ള അയ്യപ്പ ഉപാസന മുടക്കാതിരുന്നാൽ രോഗങ്ങളും ദുഃഖങ്ങളും അകന്ന് അഭീഷ്ടസിദ്ധിയും മന:സന്തോഷവും ലഭിക്കും.

ഇടവം, ചിങ്ങം, കന്നി, വൃശ്ചികം, മീനം രാശിക്കാർക്ക് ഇപ്പോൾ ചന്ദ്രാൽ ശനിദോഷമില്ല. എന്നാൽ ജാതകത്തിൽ ശനിദശയോ, ശനി അപഹാരമോ അനുഭവിക്കുന്ന ഈ നക്ഷത്രങ്ങളിൽ ജനിച്ചവരും ഇപ്പോൾ ദോഷ ദുരിതങ്ങളിൽ നിന്നും മുക്തി നേടാൻ അയ്യപ്പപ്രാർത്ഥന നടത്തണം.

സുരേഷ് ശ്രീരംഗം, +91 944 640 1074

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?