Wednesday, December 10, 2025
Wednesday, December 10, 2025
Home » വ്യാഴം രാശി മാറിക്കഴിയുമ്പോൾ ചെയ്യേണ്ട ദോഷ പരിഹാരങ്ങൾ

വ്യാഴം രാശി മാറിക്കഴിയുമ്പോൾ ചെയ്യേണ്ട ദോഷ പരിഹാരങ്ങൾ

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2020 നവംബർ 20 ഉച്ചയ്ക്ക് വ്യാഴം സ്വക്ഷേത്രമായ ധനുവിൽ നിന്ന് നീച രാശിയായ മകരത്തിലേക്ക് സംക്രമിച്ചു. ഇത് വസുന്ധരയോഗം പോലെ കടുത്ത ദോഷമല്ല. എങ്കിലും ശനിയുടെ രാശിയിൽ ശനി യോഗത്തോടൊപ്പം വ്യാഴം തന്റെ നീചരാശിയിലേക്ക് സംക്രമിക്കുന്നത് സാമൂഹ്യമായും വ്യക്തിപരമായും അത്ര നല്ലതല്ല എന്നാണ് പണ്ഡിതമതം. എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം വ്യാഴം നീച രാശിയിലേക്കാണ് സംക്രമിക്കുന്നതെങ്കിലും നീചഭംഗരാജയോഗം എന്ന ഉത്തമയോഗം സംഭവിക്കുന്നതാണ്.

എന്താണ് നീചഭംഗ – രാജയോഗം?

എന്താണ് നീചഭംഗ – രാജയോഗമെന്ന് ഒരു ഉദാഹരണം വഴി വിശദീകരിക്കാം.

നമ്മുടെ കുടുംബത്തെ എല്ലാ രീതിയിലും സഹായിക്കുന്ന, കാര്യക്ഷമതയുള്ള ഒരു വിശിഷ്ട വ്യക്തി ഉണ്ടെന്ന് കരുതുക. ഈ ഉദ്യോഗസ്ഥനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെയോ കാലക്കേടിന്റെയോ പേരിൽ വളരെ ദൂരെ ഒരു കുഗ്രാമത്തിലേക്ക് മാറ്റപ്പെടുന്നു എന്നും കരുതുക. ഇതുപോലെയാണ് ഉത്തമ ഗ്രഹമായ വ്യാഴം കാലക്കേട് കൊണ്ട് നീചരാശിയിലെത്തി നിൽക്കുന്നത്. വ്യാഴം ഒരാൾക്ക് ഗുണം ചെയ്തില്ലെങ്കിലും അത്ര വലിയ ദോഷകാരിയാകില്ല. അതു പോലെ ബന്ധുവായ ഉദ്യോഗസ്ഥനും ഗുണം ചെയ്യാൻ കഴിയാത്ത വിധം സ്തംഭനാവസ്ഥയിലായിരിക്കും. പക്ഷേ സാഹചര്യം തിരിച്ചറിഞ്ഞ് ഈ ഉദ്യോഗസ്ഥൻ അവിടെ ഭരണത്തിലുള്ള രാഷ്ട്രീയ കക്ഷിയുമായി സഖ്യം ചെയ്യുകയും അവർ നേരത്തേ ഉണ്ടായിരുന്നതിലും നൂറിരട്ടി അധികാരവും പദവിയും നൽകുകയും ചെയ്തുവെന്നിരിക്കട്ടെ അത് നീചഭംഗമായി. മാത്രമല്ല രാജയോഗത്തിന്റെ ആയിരം മടങ്ങ് ഫലദാന ശേഷിയും ഗുണവും നീചഭംഗ രാജയോഗത്തിനുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വ്യാഴം നീച രാശിയിലേക്ക് പോയി ഇനി എന്റെ ജീവിതം കണ്ണീർ കായലിലാണെന്ന് ആരും കരുതേണ്ട എന്ന് സാരം.
ധനം, കടമോചനം, കച്ചവടം, ജോലി സാധ്യത, പഠനം, സന്താന ഗുണം എന്നിങ്ങനെ സമസ്ത മേഖലയിലും പുത്തൻ ഉണർവും വിജയ സാധ്യതയും തെളിയുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ പോലും എത്ര കഷ്ടതയും ദോഷവും നിന്നാലും അതിനെ മറികടന്ന് സത്ഫലങ്ങൾ നൽകാൻ നീചഭംഗരാജയോഗം മതിയാകും. എങ്കിലും വ്യാഴത്തിന്റെ 6, 8 ,12 ഭാവാധിപത്യം, ഭാവസ്ഥിതി വരുന്നവർ സർവ്വേശ്വര കാരകനായ വ്യാഴത്തിന്റെ മൂർത്തിയായ മഹാവിഷ്ണുവിനെ ഉപാസിച്ച് പുഷ്ടിപ്പെടുത്താൻ പ്രത്യേകം ശ്രദ്ധ കാട്ടണം. 2021 ഏപ്രിൽ 5 വരെയാണ് വ്യാഴം നീചരാശിയായ മകരത്തിൽ നിൽക്കുന്നത്. അതിനു ശേഷം കുംഭം രാശിയിലേക്ക് മാറും.

ആർക്കെല്ലാം ദോഷം, പരിഹാരം എന്ത് ?

2020 നവംബർ 20ന് വ്യാഴം ധനുരാശിയിൽ നിന്ന് നീചരാശിയായ മകരത്തിലേക്ക് സംക്രമിക്കുമ്പോൾ ഏറ്റവും ദോഷകരമായി ബാധിക്കാവുന്ന നക്ഷത്രക്കാർ മേടക്കൂറിലെ അശ്വതി, ഭരണി, കാർത്തിക ആദ്യകാൽ തുലാക്കൂറിലെ ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മൂന്ന് പാദം മകരക്കൂറിലെ ഉത്രാടം അവസാന മൂന്ന് പാദം, തിരുവോണം, അവിട്ടം ആദ്യ രണ്ട് പാദം എന്നിവരാണ്.

ALSO READ

നീചനായ ജന്മവ്യാഴം മകരക്കൂറുകാരായ ഉത്രാടം അവസാന മൂന്നു പാദം, തിരുവോണം, അവിട്ടം ആദ്യ പകുതി നക്ഷത്രക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം. രാഷ്ട്രീയ, കലാ, സാഹിത്യ രംഗത്തുള്ളവർ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. പദവി നഷ്ടം, വിശ്വസിച്ച ആത്മമിത്രങ്ങൾ വഴി ചതി, അപവാദം എന്നിവയ്ക്ക് സാധ്യതയുണ്ട്. സുദർശനമൂർത്തി, ധന്വന്തരി, ഗരുഡ ഭഗവാൻ എന്നിവരെ ആശ്രയിക്കണം.

തുലാക്കൂറുകാർക്കും വ്യാഴ മാറ്റം ദോഷകരമാണ്. ഇവർ
വിഷ്ണു, ശാസ്താ പ്രീതി നേടണം. വിഷ്ണു സഹസ്രനാമജപം ,വ്യാഴാഴ്ച വ്രതം, ഭാഗ്യസൂക്തം എന്നിവ നല്ലതാണ്. എത്ര കഠിനമായ വ്യാഴദോഷത്തേയും നീക്കാൻ താരാമന്ത്രജപം, യന്ത്രധാരണം ഇവയ്ക്ക് സാധിക്കും.

പത്തിൽ വ്യാഴം വരുന്ന മേടക്കൂറുകാർക്ക് കർമ്മ പരമായ വിഷമതകൾ നേരിടും. എന്നാൽ സ്വന്തമായ സംരംഭങ്ങൾ ആരംഭിക്കുകയും ഉള്ളത്ത തടസമില്ലാതെ പോകുകയും ചെയ്യും. എങ്കിലും എല്ലാ കാര്യങ്ങൾക്കും വിഷ്ണു പ്രീതി നേടാൻ ശ്രമിക്കണം.

വ്യാഴത്തിൻ്റെ ചന്ദ്രാഷ്ടമ രാശിയായ മിഥുനക്കൂറിൻ്റെ നക്ഷത്രങ്ങളായ മകയിരം അവസാന രണ്ടു പാദം, തിരുവാതിര, പുണർതം ആദ്യ മൂന്നു പാദക്കാർ വ്യാഴം മാറ്റം കാരണം വളരെ സൂക്ഷിക്കണം. ഇവർക്ക് വ്യാഴം ഏഴ്, പത്ത് ഭാവാധിപത്യം ഉള്ളതിനാൽ ദാമ്പത്യം, രഹസ്യ ബന്ധം, പ്രണയം ഇവയിൽ കഷ്ടത വരാം. ജോലി സ്ഥലത്തും കർമ്മത്തിലും കച്ചവടത്തിലും വളരെ ജാഗ്രത വേണം. ദൈവാധീനം വർദ്ധിപ്പിക്കാൻ വിഷ്ണു ഉപാസന, ലക്ഷ്മീ നരസിംഹ ഉപാസന എന്നിവ ഗുണകരമാണ്. ലക്ഷ്മീ നരസിംഹ യന്ത്രധാരണം, താരാദേവി ഉപാസന എന്നിവയും പ്രയോജനം ചെയ്യും.

ആറാം ഭാവത്തിൽ വ്യാഴം വരുന്ന ചിങ്ങക്കൂറുകാർക്കും ഈ രാശി മാറ്റം നന്നല്ല. മകം, പൂരം, ഉത്രം ആദ്യപാദം നക്ഷത്രങ്ങളിൽ പെട്ട ഇവർ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. സന്താനങ്ങളുടെ സ്വഭാവത്തിലും പഠനത്തിലും വിശേഷ ജാഗ്രത പുലർത്തണം. ഇവരും വിഷ്ണു പ്രീതി നേടണം.

വ്യാഴം നീചനായി നഷ്ടത്തിൽ മറഞ്ഞ കുംഭക്കൂറുകാരും അതീവ ജാഗ്രത പുലർത്തുക. വൻ ധനഇടപാട് നടത്തുക, ജാമ്യം നിൽക്കുക, അന്യരെ സഹായിക്കുക, വായ്പയെടുക്കുക തുടങ്ങിയവ അടുത്ത അഞ്ചു മാസത്തേക്ക് പാടില്ല. ഉള്ളത് കൊണ്ട് ഓണം പോലെ സ്വന്തം കാര്യം നോക്കി കഴിഞ്ഞാൽ ദോഷങ്ങൾ ബാധിക്കില്ല. അവിട്ടം അവസാന രണ്ടു പാദം, ചതയം, പൂരുട്ടാതി ആദ്യ മൂന്നു പാദം നക്ഷത്രങ്ങളിൽ പെട്ട കുംഭക്കൂറുകാർ വിഷ്ണു പ്രീതി നേടാൻ പരിശ്രമിക്കണം.

ഇവർ ലക്ഷ്മീ നരസിംഹം പൂജ നടത്തണം. സാമ്പത്തിക വിഷമങ്ങൾ ഉണ്ടാകാതിരിക്കാൻ ലക്ഷ്മീ ദേവിയെയും ശിവനെയും കുബേരനെയും പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ ജപിക്കണം – യന്ത്രധാരണം, മഞ്ഞപുഷ്യരാഗം ധാരണം ഇവ നല്ലതാണ്.

വൃശ്ചികക്കൂറുകാർക്കും വ്യാഴമാറ്റം അത്ര നല്ലതല്ല. മൂന്നിലെ വ്യാഴം പൊതുവേ പ്രതികൂലമായിരിക്കും.
സമയ നഷ്ടവും ധനനഷ്ടവുമാണ് പ്രധാന ദോഷഫലങ്ങൾ. എങ്കിലും ഇവർക്ക് വിവാഹത്തിനോ വിവാഹ നിശ്ചയത്തിനോ സാദ്ധ്യതയുണ്ട്.

വ്യാഴമാറ്റം ഇവർക്ക് നല്ലത്

ഇടവക്കൂറിലെ കാർത്തിക അവസാന മൂന്ന് പാദങ്ങൾ, രോഹിണി, മകയിരം ആദ്യ പകുതി, കർക്കടകക്കൂറിലെ പുണർതം അവസാന പാദം, പൂയം, ആയില്യം, കന്നിക്കൂറിലെ ഉത്രം അവസാന മൂന്ന് പാദം, അത്തം, ചിത്തിര ആദ്യ രണ്ട് പാദം, ധനുക്കൂറിലെ മൂലം, പൂരാടം, ഉത്രാടം ആദ്യപാദം മീനക്കൂറിലെ പൂരൂരുട്ടാതി അവസാന പാദം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് ഈ വ്യാഴമാറ്റം നല്ലതാണ്. ഇവർ വിഷ്ണു പ്രീതി നേടിയാൽ കൂടുതൽ സദ്ഫലം ലഭിക്കും.

വ്യാഴ ദോഷങ്ങൾക്കുള്ള പൊതുവായ പരിഹാരങ്ങൾ : ഗുരു കാരണവർക്ക് വസ്ത്രം , ദക്ഷിണ, ദാനം എന്നിവ ചെയ്യുക. ക്ഷേത്ര പുനരുദ്ധാരണത്തിൽ പങ്കാളിയാവുക,

ശ്രീപത്നാനാഭ സ്വാമിക്ക് പാൽപായസം നടത്തുക . ഗുരുവായൂരപ്പന് അഹസ്സ് നേദിക്കുക.

ഓം ഹ്രീം ത്രിം ഹും ഫട് ” എന്ന താരാമന്ത്രം നിത്യവും കുറഞ്ഞത് 54 തവണ ജപിക്കുക. മഹാവിഷ്ണുവിന് പാൽപായസം നേദിച്ച് കുഞ്ഞുങ്ങൾക്ക് നൽകുക.

നരസിംഹ ക്ഷേത്ര ദർശനവും പാനകം, പാൽപായസം
വഴിപാടുകളും നടത്തുക. ലക്ഷ്മീ നരസിംഹ മന്ത്രം
ജപിക്കുക.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?