Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ തൃക്കാർത്തികയിൽ ലക്ഷ്മീകടാക്ഷംകൂടിയേ തീരൂ, എങ്ങനെ നേടാം?

ഈ തൃക്കാർത്തികയിൽ ലക്ഷ്മീകടാക്ഷം
കൂടിയേ തീരൂ, എങ്ങനെ നേടാം?

by NeramAdmin
0 comments

തന്ത്രരത്നം പുതുമന ഈശ്വരൻനമ്പൂതിരി
കോവിഡ് മഹാമാരി കാരണം ലോകം മുഴുവൻ അതികഠിനമായ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ലക്ഷ്മീ കടാക്ഷം ലഭിച്ചെങ്കിൽ മാത്രമേ ഏതൊരാൾക്കും പിടിച്ചു നിൽക്കാൻ സാധിക്കൂ. എവിടെയും ദാരിദ്ര്യവും സാമ്പത്തിക ദുരിതവുമാണ്. അതിന്റെ പിടിയിൽ വൻകിട ബിസിനസുകാർ വരെ വിഷമിക്കുന്നു. ജോലി ചെയ്യുന്നതിനും പ്രവർത്തിക്കുന്നതിനും എല്ലാ രീതിയിലും കഴിവുണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയുന്നില്ല. അങ്ങനെ വരുമാനം നിലച്ച് വിഷമിക്കുന്നവർ ഈ തൂക്കാർത്തിക നാളിൽ ലക്ഷ്മീ കടാക്ഷത്തിനു വേണ്ടി മനം നിറഞ്ഞ് പ്രാർത്ഥിക്കണം. തന്നെയും കടുംബത്തെയും നാടിനെയും എല്ലാത്തരം ധനക്ലേശങ്ങളിൽ നിന്നും മോചിപ്പിക്കണം എന്ന പ്രാർത്ഥന ഫലം കാണും. 2020 നവംബർ 29 ഞായറാഴ്ചയാണ് ഐശ്വര്യ സമൃദ്ധിയുടെ പ്രതീകമായ ലക്ഷ്മീദേവിയുടെ അവതാര ദിനമായ തൃക്കാർത്തിക.

വൃശ്ചികമാസത്തിലെ പൗർണ്ണമിയോട് ചേർന്നു വരുന്ന ഈ ദിവസം പാൽക്കടലിൽ നിന്ന് സർവ്വാലങ്കാര യുക്തയായി സ്വയംവരമാല്യവുമായി ഉയർന്നു വന്ന് ദേവി മഹാവിഷ്ണുവിനെ വരനായി സ്വീകരിച്ചു എന്നാണ് ഐതിഹ്യം. ഭഗവതി പ്രത്യക്ഷപ്പെട്ട് അനുഗ്രഹാശിസുകൾ ചൊരിഞ്ഞ ഈ ദിവസം സമ്പദ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മംഗളദിനമായി ദീപങ്ങൾ തെളിയിച്ച് ഭക്തർ ആഘോഷിക്കുന്നു. ഈ ദിവസം മത്സ്യമാംസാദി ത്യജിച്ച് ബ്രഹ്മചര്യവ്രതമെടുക്കണം. അന്ന് ദേവിയെ പ്രാർത്ഥിക്കുന്നതും ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ധനക്ലേശം തീരാൻ ഗുണകരമാണ്. ഓം ഹ്രീം നമ: എന്ന ലക്ഷ്മീബീജം 108,336,1008 പ്രാവശ്യം ജപിക്കണം. തൃക്കാർത്തിക നാളിൽ സന്ധ്യക്ക് നെയ്‌വിളക്ക് തെളിക്കുന്നത് ഐശ്വര്യകരമാണ്. മൺചെരാതിലോ നിലവിളക്കിലോ ഗൃഹത്തിൽ 108 ദീപങ്ങൾ തെളിക്കുന്നത് ഉത്തമം. ഏറ്റവും കുറഞ്ഞത് ഒരു ദീപമെങ്കിലും കൊളുത്തി അതിനു മുമ്പിലിരുന്ന് ലക്ഷ്മീദേവിയെയും വിഷ്ണുഭഗവാനെയും പ്രാർത്ഥിക്കണം. കർമ്മമേഖലയിലെ ദുരിതവും തടസവും മാറുന്നതിന് 36 ദീപങ്ങളും രോഗശാന്തിക്ക് 41 ദീപങ്ങളും ഇഷ്ടകാര്യവിജയത്തിന് 36 ദീപങ്ങളും ശത്രുദോഷശാന്തിക്ക് 84 ദീപങ്ങളും ധനാഭിവൃദ്ധിക്ക് 51 ദീപങ്ങളും വിദ്യാപരമായ വിജയത്തിന് 48 ദീപങ്ങളും പ്രേമവിജയത്തിന് 64 ദീപങ്ങളും തെളിയിക്കുന്നത് ഫലപ്രദമാണ്. സാമ്പത്തിക ദുരിതങ്ങളിൽ നിന്നും മോചനം നേടുന്നതിന് തൃക്കാർത്തിക ദിവസം തുടങ്ങി 21 ദിവസം ലക്ഷ്മീവേദമന്ത്രം ചെല്ലുന്നത് ഉത്തമമാണ്. ഈ മന്ത്രം 36 പ്രാവശ്യം ജപിക്കുക. രണ്ടുനേരവും ജപിക്കാം. കടബാദ്ധ്യതയും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറുന്നതിന് ഗുണകരം.

ഓം ശ്രിയേ ജാതശ്രിയ ആനിരിയായ
ശ്രിയം വയോ ജരിതൃഭ്യോ
ദധാതി ശ്രിയം വസാനാ അമൃതത്വമായൻ
ഭവന്തി സത്യാ സമിഥാമിതദ്രൗ

(തൃക്കാർത്തിക സംബന്ധിച്ച എല്ലാക്കാര്യങ്ങളും പ്രത്യേകിച്ച് തൃക്കാർത്തിക ഐതിഹ്യം പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വിവരിക്കുന്ന വീഡിയോ ശ്രദ്ധിക്കുക. ഭക്തർക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: )

ALSO READ

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?