Wednesday, December 10, 2025
Wednesday, December 10, 2025
Home » ശുക്ര ദോഷങ്ങൾ തീർത്ത് ധനവും സുഖവും നേടാൻ ലക്ഷ്മീപ്രീതി

ശുക്ര ദോഷങ്ങൾ തീർത്ത് ധനവും സുഖവും നേടാൻ ലക്ഷ്മീപ്രീതി

by NeramAdmin
0 comments

സുരേഷ് ശ്രീരംഗം
ശുക്രഗ്രഹത്തിന്റെ അധിദേവതയാണ് ശ്രീ മഹാലക്ഷ്മി. ശുക്രന്റെ സ്വാധീനം മൂലമുള്ള ദോഷഫലങ്ങൾ കുറയ്ക്കുന്നതിനും സദ്ഫലങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്മീ ഭഗവതിയെയാണ് ആരാധിക്കേണ്ടത്. വെള്ളിയാഴ്ച ദിവസം ലക്ഷ്മി, വിഷ്ണു ക്ഷേത്ര ദർശനം, അന്ന് വൈകുന്നേരം വീട്ടിൽ വിളക്ക് കത്തിച്ചു വച്ച്
ലക്ഷ്മിദേവിയെ സങ്കല്പിച്ച് വെള്ളപ്പായസം, വെള്ളക്കടല എന്നിവയിൽ ഏതെങ്കിലും നേദിച്ച് ശ്രീലക്ഷ്മി സ്തുതി, മഹാലക്ഷ്മി അഷ്ടകജപം, ലക്ഷ്മി അഷ്ടോത്തര ജപം എന്നിവ ദുരിത ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും. വെള്ളിയാഴ്ച ദിവസം ശിവക്ഷേത്രദർശനം നടത്തുന്നതും ശുക്രഗ്രഹദോഷം കുറയ്ക്കുന്നതിന് നല്ലതാണ്. ശുക്ര ഗ്രഹപൂജ, പൂയം നക്ഷത്രദിവസം ചെയ്യപ്പെടുന്ന പൂജകൾ എന്നിവയും ശ്രുക്രൻ കാരണമുണ്ടാകാവുന്ന ദോഷങ്ങൾക്ക് നല്ല പരിഹാരം പ്രദാനം ചെയ്യും. ശുക്രഗ്രഹമന്ത്രം ഭരണി, പൂരം, പൂരാടം നക്ഷത്ര ദിവസമോ അല്ലെങ്കിൽ വെള്ളിയാഴ്ചയോ 108പ്രാവശ്യം ജപിച്ചു പ്രാർത്ഥിച്ചു പോന്നാൽ ശുക്രന്റെ അനുഗ്രഹത്താൽ സദ് ഫലങ്ങൾ സിദ്ധിക്കും.

ശുക്ര ഗ്രഹ മന്ത്രം
ഹിമകുന്ദ മൃണാലാഭം ദൈത്യാനാം പരമം ഗുരു
സർവ്വശാസ്ത്ര പ്രവക്താരം ഭാർഗ്ഗവം പ്രണമാമൃഹം

അർത്ഥം: മഞ്ഞുതുള്ളി പോലെ, മുല്ല, താമര എന്നീ
പുക്കളെപ്പോലെ വെൺമയാർന്നവനായി, അസുര ഗുരുവായി വിളങ്ങുന്ന, എല്ലാ ശാസ്ത്രങ്ങളുടെയും ജ്ഞാനവല്ലഭനായ, ഭൃഗുമഹർഷിയുടെ പുത്രനായ, ശുക്രഭഗവാനേ അങ്ങയെ നമിക്കുന്നു.

നമ്മുടെ ജീവിതത്തിൽ ഗ്രഹങ്ങൾ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ശുക്രൻ മുഖ്യമായും സ്വാധീനിക്കുന്നത് സുഖഭോഗങ്ങളെയാണ്. കളത്ര കാരകനാണ് ശുക്രൻ ഭാര്യ, ഭർത്താവ്, വിവാഹം, ധനം, വസ്ത്രം, ആഭരണം, ബഹുഭാര്യത്വം, ബഹുഭർത്തൃത്വം, കല മികവ്, വാഹനഭാഗ്യം, തെക്ക് കിഴക്കേ ദിക്ക് ഇവയുടെ കാരകത്വം ശുക്രനാണ്. ശുക്രനെക്കൊണ്ടാണ് ഇവയെല്ലാം ചിന്തിക്കുന്നത്. ഒരാളുടെ ജാതകത്തിൽ ശുക്രൻ ഉച്ചനാണെങ്കിൽ അവർക്ക് ആഢംബര ജീവിതം ലഭിക്കും. സുഖഭോഗജീവിതത്തിന്റെ അധിപതി ശുക്രനാണ്. ഒരു ജാതകത്തിൽ ശുക്രൻ ലഗ്നത്തിൽ നിന്നും 3, 6, 8, 12 ഭാവങ്ങളിൽ മറഞ്ഞാൽ യോഗഫലങ്ങൾ കുറയും. എന്നാൽ അതിനുള്ള പരിഹാരം ചെയ്താൽ ജീവിതത്തിൽ അഭിവൃദ്ധി ലഭിക്കും.

കുജക്ഷേത്രങ്ങളായ മേടത്തിലോ വൃശ്ചികത്തിലോ ശുക്രൻ നിൽക്കുന്ന സമയത്ത് ജനിക്കുന്നവർ പരസ്ത്രീ, പുരുഷ സംസർഗം ഇഷ്ടപ്പെടുന്നവരാകാം. അതിനു വേണ്ടി ധനം ചെലവഴിക്കുന്നവരും ആയിരിക്കും. ഇവരുടെ ദാമ്പത്യ ജീവിതം പ്രശ്‌ന സങ്കീർണ്ണമാകും. എന്നാൽ സ്വക്ഷേത്രങ്ങളായ ഇടവത്തിലോ തുലാത്തിലോ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവർ സ്വപ്രയത്‌നത്താൽ ധനികരാകും. സർക്കാർ ജോലി സ്ഥാനമാനങ്ങൾ എന്നിവ ലഭിക്കും. സംഗീതത്തിൽ തല്പരർ ആയിരിക്കും. ശുക്രൻ കർക്കടകത്തിൽ നില്ക്കുമ്പോൾ ജനിച്ചാൽ ഗർവ്വിഷ്ഠരും ദു:ഖിതരും ആയിരിക്കും. ജാതകന് രണ്ട് ഭാര്യ / ഭർത്താവ് ഉണ്ടാകാം.

ശുക്രൻ മിഥുനം രാശിയിൽ നിൽക്കുമ്പോൾ ജനിക്കുന്നവർ ധനികരും കലാനിപുണരും ആയിരിക്കും. ഇവർ ഭരണാധികാരികൾ ആകാനും സാദ്ധ്യതയുണ്ട്. ചിങ്ങം രാശിയിൽ ആണെങ്കിൽ ബഹുമാനിക്കപ്പെടും. ധനികരാകും. ജനന സമയത്ത് മകരത്തിലോ കുംഭത്തിലോ ശുക്രൻ നില്ക്കുകയാണെങ്കിൽ നീചരുമായി സംസർഗ്ഗം പുലർത്തും. സ്ത്രീകൾക്ക് അധീനരാകും. മീനത്തിൽ ശുക്രൻ നില്ക്കുന്നവർ പാണ്ഡിത്യത്താൽ ശോഭിക്കും. സജ്ജനങ്ങളാൽ മാനിക്കപ്പെടും. കന്നിയിൽ ശുക്രൻ നില്ക്കുമ്പോൾ ജനിക്കുന്നവൻ നിന്ദ്യമായ പ്രവർത്തികൾ ചെയ്യും. മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യരാകും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ആയിരിക്കും.

ALSO READ

സുരേഷ് ശ്രീരംഗം, +91 944 640 1074

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?