Wednesday, December 10, 2025
Wednesday, December 10, 2025
Home » വശ്യശക്തിക്ക് മഹാഗണപതിമന്ത്രം; ധനാഭിവൃദ്ധിക്ക് ലക്ഷ്മീ വിനായകൻ

വശ്യശക്തിക്ക് മഹാഗണപതിമന്ത്രം; ധനാഭിവൃദ്ധിക്ക് ലക്ഷ്മീ വിനായകൻ

by NeramAdmin
0 comments

ജോതിഷരത്നം വേണുമഹാദേവ്
ശ്രീപാർവ്വതീപരമേശ്വര പുത്രനായ, സകല ഗണങ്ങളുടെയും നായകനായ, വിഘ്നങ്ങൾ അകറ്റുന്ന, അറിവിന്റെ ദേവനായ ഗണപതി ഭഗവാനെ ഉപാസിച്ചാൽ തീരാത്ത സങ്കടങ്ങളില്ല. ഭക്തരിൽ അതിവേഗം പ്രസാദിക്കുന്ന ഗജാനനെ എപ്പോഴും ഓം ഗം ഗണപതയേ ചൊല്ലി നമിച്ചാൽ ജീവിതത്തിൽ നേരിട്ടു വരുന്ന പല തടസങ്ങളും കുറഞ്ഞു കുറഞ്ഞ് വന്ന് ഇല്ലാതാകുന്ന അത്ഭുതം ആർക്കും അനുഭവിച്ചറിയാം. ഗണപതിയുടെ ഒരോ ഭാവത്തെയും ആരാധിക്കുന്നതു കൊണ്ട് പ്രത്യേകം ഫലങ്ങളുണ്ട്. ബാലഗണപതിയെ പൂജിച്ചാൽ ആഗ്രഹസിദ്ധി, വീര ഗണപതിയെ ഉപാസിച്ചാൽ ശത്രുനാശം, ഉച്ചിഷ്ട ഗണപതിയെ ആരാധിച്ചാൽ വ്യാപാര വ്യവസായ വിജയം, വ്യവഹാരവിജയം എന്നിവ ഫലം. ശക്തിഗണപതി ഭയമോചനം, ആകർഷകത്വം, സമൃദ്ധി എന്നിവ നൽകും. ഹരിദ്രാഗണപതി സന്താനലാഭമേകും, ലക്ഷ്മീവിനായകൻ ഐശ്വര്യവും സമ്പത്തും വശ്യവും നൽകും. ക്ഷിപ്രഗണപതി ഐശ്വര്യവും അപ്രതീക്ഷിത തടസങ്ങളും നീക്കും. സങ്കടഹര ഗണപതി ദുഃഖ മോചനവും ഋണമോചന ഗണപതി കടവിമുക്തിയും ത്രൈലോക്യമോഹനഗണപതി വിശ്വവശ്യവും, വിഘ്ന ഗണപതി വിഘനം, ബാധ എന്നിവയിൽ നിന്നും മോചനവും മഹാഗണപതി സർവാഭീഷ്ട സിദ്ധിയും നൽകും. ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാട് ഗണപതി ഹോമമാണ്. എല്ലാ മാസവും ജന്മ നക്ഷത്രത്തിന് ഗണപതി ഹോമം നടത്തുന്നത് നല്ലതാണ്. അത്ഭുത ഫലസിദ്ധിയുള്ള 3 ഗണപതി മന്ത്രങ്ങളാണ് ഇവിടെ നൽകുന്നത്. സർവ്വസിദ്ധികളും ലഭിക്കുന്ന മഹാഗണപതി മന്ത്രം, ഐശ്വര്യവും ധനാഭിവൃദ്ധിയും നൽകുന്ന ലക്ഷ്മീ വിനായക മന്ത്രം, തടസം നീക്കുന്ന ക്ഷപ്രഗണപതിമന്ത്രം എന്നിവയാണ് താഴെ ചേർക്കുന്നത്.

1
മഹാഗണപതിമന്ത്രം

ഓംശ്രീം ഹ്രീം ക്ലീം
ഗെ്‌ളൗം ഗം
ഗണപതയേ വരവരദ
സർവജനം മേ വശമാനയ സ്വാഹ

അത്ഭുതകരമായ വശ്യശക്തിയുള്ള ഈ മന്ത്രം എല്ലാവരുടെയും ആദരവ് നേടിത്തരും. എവിടെയും മാന്യത ലഭിക്കും. ആർക്കും നിങ്ങളെ ബഹുമാനിക്കണം എന്ന് തോന്നും. സത്‌സ്വഭാവമാണ് ഈ മന്ത്രം ജപിക്കുന്നതിന്റെ മറ്റൊരു ഗുണം. ഇതിനു പുറമെ ഗണപതി മന്ത്രങ്ങളിൽ ഏറ്റവും ഫലപ്രദമായ ഈ മന്ത്ര ജപത്തിലൂടെ സർവ സിദ്ധികളും ലഭിക്കും. എന്നും 108 തവണ ജപിക്കുക.

2
ക്ഷിപ്രഗണപതിമന്ത്രം
ഗം ക്ഷിപ്ര പ്രസാദനായ നമ:

ക്ഷിപ്രകാര്യസിദ്ധിക്കും തടസങ്ങൾ ഒഴിയുന്നതിനും
ഈ മന്ത്രം എല്ലാ ദിവസവും കുറഞ്ഞത് 108 തവണ ജപിക്കുന്നത് ഉത്തമമാണ്.

ALSO READ

3
ലക്ഷ്മീ വിനായക മന്ത്രം

ഓം ശ്രീം ഗം സൗമ്യായ
ഗണപതയേ വരവരദ
സർവ്വജനം മേ വശമാനയ സ്വാഹ

ധനാഭിവൃദ്ധിക്കും ദാരിദ്ര്യ ദുഃഖമോചനത്തിനും നല്ലതാണ് ലക്ഷ്മീ വിനായക മന്ത്രജപം. ജാതകത്തിൽ ഓജരാശിയിൽ നിൽക്കുന്ന ശുക്ര ദോഷങ്ങൾ മാറുന്നതിനും രണ്ടിൽ നിൽക്കുന്ന കേതുവിന്റെ ദോഷങ്ങൾ അകറ്റുന്നതിനും ഇത് എന്നും 108 തവണ ജപിക്കുക.

ജോതിഷരത്നം വേണുമഹാദേവ്, +91 9847475559

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?