Wednesday, December 10, 2025
Wednesday, December 10, 2025
Home » ആരോഗ്യത്തിനും രോഗം കുറയുന്നതിനും അത്ഭുത ശക്തിയുള്ള മാലാമന്ത്രം

ആരോഗ്യത്തിനും രോഗം കുറയുന്നതിനും അത്ഭുത ശക്തിയുള്ള മാലാമന്ത്രം

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
സാക്ഷാല്‍ വിശ്വനാഥനായ, ലോകപിതാവായ ശിവഭഗവാന്റെ ഏറ്റവും പ്രകീർത്തിക്കപ്പെടുന്ന ഒരു ഭാവമാണ് മൃത്യുഞ്ജയമൂര്‍ത്തി. കാലൻ വരെ ഭയക്കുന്ന കാലകാലനായ മഹാമൃത്യുഞ്ജയ മൂർത്തിയെ ഉപാസിക്കുന്ന മൃത്യുഞ്ജയ മാലാമന്ത്രം മരണത്തെ വരെ ജയിക്കുന്നതിന് ഗുണകരമാണ് അത്ഭുത ശക്തിയുള്ള ഈ മന്ത്രം യാതൊരു വ്രതചര്യയും കൂടാതെ എല്ലാവർക്കും ജപിക്കാം. ദിവസവും രാവിലെ 28 പ്രാവശ്യം വീതം ജപിക്കുക. 48 ദിവസം കൊണ്ട് ഫലപ്രാപ്തി ഉണ്ടാകും. രോഗങ്ങള്‍ കുറയുന്നതിനും ആരോഗ്യ സിദ്ധിക്കും, മന:ശാന്തിക്കും വളരെ ഗുണകരമാണ്. മന്ത്രോപദേശം നിർബന്ധമില്ല. ദിവസവും ജപിക്കുന്നത് വളരെ നല്ലതാണ്. ഒരു പാർശ്വ ഫലവുമില്ലാത്ത ഈ മന്ത്രം പൂർണ്ണ ഭക്തി വിശ്വാസത്തോടെ വേണം ജപിക്കേണ്ടത്.

മൃത്യുഞ്ജയ മാലാമന്ത്ര ജപത്തിന് ജപമാല മാല ഉപയോഗിക്കുന്നത് നല്ലതാണ്. ഓരോ ഇഷ്ടകാര്യസിദ്ധിക്കും ഉപയോഗിക്കേണ്ട മാലകൾ ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. പാപശാന്തിക്കും ഭഗവത് സാക്ഷത്കാരത്തിനും രുദ്രാക്ഷം, ഇഷ്ടകാര്യസിദ്ധിക്ക് ചന്ദനം, ശത്രു ദോഷശാന്തിക്ക് രക്തചന്ദനം, മന:ശാന്തിക്ക് സ്ഫടികം, രോഗശാന്തിക്ക് കൂവളം എന്നിവ കൊണ്ടുള്ള ജപമാല ഉപയോഗിക്കുക. രുദ്രാക്ഷം, ചന്ദനം, സഫടികം രക്തചന്ദനം, എന്നിവ കൊണ്ടുള്ള ജപമാല ഏതൊരു ആഗ്രഹസാദ്ധ്യത്തിനും ഉപയോഗിക്കാം. ഏത് മാലയായാലും കഴുകി ശുദ്ധമാക്കി ഉപയോഗിക്കണം. ഗുരുവില്‍ നിന്നും പൂജിച്ചു വാങ്ങുകയും വേണം.

മൃത്യുഞ്ജയമാലാമന്ത്രം

ഓം നമോ ഭഗവതെ സദാശിവായ
നീലകണ്ഠായ ഹ്രീം നമഃ
പരമാത്മനേ നീലഗ്രീവായ ശംഭവേ
ശശിഭൂഷണ പ്രിയായ വേദാംഗ ഗാമിനേ
ദിവ്യായ ദിവ്യാംഗായ ശംഭു വക്ത്രായ
വൃഷഭ വാഹനായ ആകാശ ഗാമിനേ
ചാഞ്ചരീകായ ദീപായ
ജ്യോതിസ്വരൂപിണേ ശാശ്വതായ
മയൂരാകൃതയെ സാഗര മേഖലാത്മനേ
കേയൂരാംഗദ മാലിനേ സുവർണ്ണ പീഠ
മദ്ധ്യസ്ഥിതായ പ്രഘോഷായ
പ്രയുക്തായ മൃത്യുഞ്ജയാത്മനേ
മൃത്യുഞ്ജയാത്മനേ മൃത്യുഞ്ജയ
ബലഘാതിനേ മൃത്യുഞ്ജയ മൂര്‍ത്തയേ
ഹ്രീം ഹംസ: ഹ്രീം ജൂംസ: ഹ്രീം ജൂംസ:
ഹ്രീം ജൂംസ: മൃത്യുഞ്ജയായ
മൃത്യൂരൂപിണേ മൃത്യു ഘാതിനേ നമഃ

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 944-702-0655

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?