Wednesday, December 10, 2025
Wednesday, December 10, 2025
Home » പണം വാരിക്കൂട്ടുന്ന ഈ 10 നക്ഷത്രങ്ങളിൽ നിങ്ങളുണ്ടോ?

പണം വാരിക്കൂട്ടുന്ന ഈ 10 നക്ഷത്രങ്ങളിൽ നിങ്ങളുണ്ടോ?

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
ജീവിതത്തിലെ വഴികാട്ടിയാണ് ജ്യോതിഷം. എങ്ങനെ ജീവിതം നല്ലതാക്കാം, സുഭദ്രമാക്കാം എന്നത് സംബന്ധിച്ച് അത് സൂചനകൾ തരും. ജാതകത്തിലെ ഗ്രഹനില പരിശോധിച്ചാൽ ഏതാണ്ട് എല്ലാ കാര്യങ്ങളും അറിയാൻ കഴിയും. നമുക്ക് കിട്ടാവുന്ന ജോലി ഏത്? ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ജോലി ഏതാണ്? ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് എവിടെ നിന്നാകും? എന്തെല്ലാം സ്ഥാനമാനങ്ങൾ തേടിവരും? സുഖാനുഭവങ്ങൾ എന്തെല്ലാം ആസ്വദിക്കാൻ കഴിയും? വിവാഹം എന്നു നടക്കും ? സന്താനഭാഗ്യം എന്നാണ് ? ഇതെല്ലാം മനസിലാക്കാൻ കഴിയും.

പക്ഷെ ഒന്നറിയണം ജാതകത്തിൽ ഉള്ളതുകൊണ്ട് മാത്രം ഒന്നും അനുഭവത്തിൽ വരില്ല. അതിന് കർമ്മം ചെയ്യണം. അനുഭവയോഗവും വേണം. എന്തും അനുഭവിക്കാനും ആസ്വദിക്കാനും കഴിയണമെങ്കിൽ അതിന് ഭാഗ്യം വേണം. ഈ ഭാഗ്യത്തെയാണ് നമ്മൾ ഈശ്വരാധീനം എന്ന് പറയുന്നത്. ദൈവാധീനം വളർത്തിയെടുക്കാൻ, ഈശ്വരകൃപ നേടണമെങ്കിൽ ജാതകത്തിലെ സൂചനകളും സാദ്ധ്യതകളും മന‌സിലാക്കി ശരിയായ വഴിയെ പ്രാർത്ഥനയോടെ നീങ്ങണം. അങ്ങനെ ചെയ്താൽ ജോലിയും ധനവും സമൃദ്ധിയും തേടിവരും.

ഒരാളുടെ ജീവിതത്തിലെ ഐശ്വര്യവും ധനസമൃദ്ധിയും തീർച്ചയായും അവരുടെ ജാതകത്തിൽ കാണും. ഒരോരുത്തരും ജനിക്കുന്ന നക്ഷത്രവും ഇക്കാര്യത്തിൽ പ്രധാനമാണ്. ഗുണഫലദായകരായ ഗ്രഹങ്ങൾ ചില പ്രത്യേക നക്ഷത്രങ്ങളിൽ നിന്നാൽ ആ ജാതകർക്ക് ധനപുഷ്ടി ഉണ്ടാവുക തന്നെ ചെയ്യും. എന്നാൽ പ്രതികൂല ഫലങ്ങൾ തരുന്ന ഗ്രഹങ്ങളാണ് ധനഭാവങ്ങളിൽ നിൽക്കുന്നതെങ്കിൽ ജീവിതത്തിൽ ഒരു പുരോഗതിയും ഉണ്ടാകില്ലെന്ന് തന്നെയല്ല ചെലവ് കൂടും; സാമ്പത്തിക ദുരിതങ്ങൾ വർദ്ധിക്കും. പൊതുവേ സാമ്പത്തിക
നേട്ടങ്ങൾ കോരിച്ചൊരിയുന്ന 10 നക്ഷത്രങ്ങളുണ്ട്. ആ നക്ഷത്രങ്ങളുടെ പ്രത്യേകതകളും അവയുടെ രാശ്യാധിപ ഗ്രഹത്തിന്റെ സ്വാധീനവുമാണ് ആ നക്ഷത്ര ജാതരുടെ ഐശ്വര്യത്തിനും ധനാഭിവൃദ്ധിക്കും കാരണം. ഏതെല്ലാം നക്ഷത്രങ്ങളാണ് നമുക്ക് ധന സമൃദ്ധി നൽകുന്നതെന്ന് നോക്കാം. അല്ലെങ്കിൽ ഏതെല്ലാം നക്ഷത്രജാതർക്കാണ് ധനപുഷ്ടിയുണ്ടാകുന്നത് എന്ന്
പരിശോധിക്കാം:

ശുക്രൻ ഭരിക്കുന്ന നക്ഷത്രങ്ങൾ: ഭരണി, പൂരം, പൂരാടം – ശുക്രന്റെ അധിദേവതയായ മഹാലക്ഷ്മിയെക്കൊണ്ട് ധനവും വരുമാനവും ലാഭവും സുഖവും സമ്പത്തുമെല്ലാം ഈ മൂന്ന് നക്ഷത്രജാതർക്ക് ലഭിക്കും. എല്ലാക്കാര്യങ്ങളിലും ലാഭം വർദ്ധിക്കും. ധനസമൃദ്ധിയുണ്ടാകും. വരുമാനം ഇരട്ടിയാക്കും ശുക്രന്റെ സ്വാധീനം കാരണം കലാരംഗത്ത് പലതരം നേട്ടങ്ങളാൽ ഇവർ അനുഗ്രഹീതരാകും. അത് വഴി ധനം സമ്പാദിക്കും. പൊതുവേ കണ്ടുവരുന്നതാണിത്.

വ്യാഴം ഭരിക്കുന്ന നക്ഷത്രങ്ങൾ: പുണർതം, വിശാഖം, പൂരുരുട്ടാതി. സ്വാത്വികകർമ്മങ്ങളിലൂടെ ധനസമൃദ്ധി നൽകുന്ന ഗ്രഹമാണ് വ്യാഴം. ഐശ്വര്യവും അധികാരവും പ്രതാപവും ധനവും എല്ലാം നൽകുന്ന വ്യാഴം നിയന്ത്രിക്കുന്ന നക്ഷത്രങ്ങളാണ് പുണർതം, വിശാഖം, പൂരുരുട്ടാതി എന്നിവ. അതിനാൽ ധനകാരകനായ വ്യാഴം സ്വാധീനിക്കുന്ന ഈ മൂന്ന് നക്ഷത്രങ്ങളും സത് കർമ്മങ്ങളിലൂടെ സമ്പത്തും കീർത്തിയും ഐശ്വര്യവും ആർജ്ജിക്കാം. ഈ നക്ഷത്രജാതർക്ക് അവ എല്ലാം ലഭിക്കും.

രോഹിണി: ചന്ദ്രന്റെ പ്രിയതമയാണ് രോഹിണി നക്ഷത്രം. ഭാര്യമാരായ 27 നക്ഷത്രങ്ങളിൽ ചന്ദ്രന് ഏറ്റവും പ്രിയങ്കരി രോഹിണിയാണ്. ഈ ഇഷ്ടം കാരണമുണ്ടായ ശാപമാണ് ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങൾക്ക് കാരണമെന്ന് ഐതിഹ്യമുണ്ട്. ചന്ദ്രൻ ഉച്ചത്തിലെത്തുന്നത് രോഹിണി നക്ഷത്രത്തിലാണ്. സുഖലോലുപത, പരിപാേഷണം, സ്നേഹം, സമൃദ്ധി തുടങ്ങിയവയുടെ കാരകനായ ചന്ദ്രന്റെ മനസ് രോഹിണിയിൽ നിൽക്കുന്നതിനാൽ ഈ നക്ഷത്രത്തിന് ഒരു പ്രത്യേക കരുതലും കരുത്തും സുരക്ഷിതത്വവും ചന്ദ്രനിൽ നിന്ന് ലഭിക്കുന്നു. ഇതു കാരണം രോഹിണി നക്ഷത്രത്തിൽ പിറന്നവർക്ക് നല്ല മനോബലവും വൈകാരികവും സാമ്പത്തികവുമായ സമൃദ്ധിയും ഉണ്ടാകും.

ALSO READ

ഉത്രം: ധനം, വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവയുടെ നക്ഷത്രമാണ് ഉത്രം. അത് കാരണമാണ് ഉത്രം നക്ഷത്രത്തിൽ പിറന്നവർ സാമ്പത്തിക ലോകത്ത് പ്രമാണിയാകുന്നത്. ധാരാളം ധനം ഇവർക്ക് കൈവരും.

അവിട്ടം: ഈ ലോകത്തെ രണ്ടായി ഒന്ന് പകുത്തു നോക്കൂ. രണ്ടു കാര്യങ്ങളാണ് ഈ ലോകം ഭരിക്കുന്നതെന്ന് നമുക്ക് ബോദ്ധ്യമാകും. ധനവും ഇഷ്ടവും. സംസ്‌കൃതത്തിൽ അവിട്ടം നക്ഷത്രത്തെ പറയുന്നത് ധനിഷ്ട എന്നാണ് പേര്. അതായത് ധനം + ഇഷ്ടം. ഇതിൽ നിന്നുതന്നെ ഈ നക്ഷത്രത്തിന്റെ പ്രത്യേകത മനസിലാക്കാം. അതുകൊണ്ടു തന്നെ ഈ നക്ഷത്രത്തിൽ പിറന്നവർക്ക് ധനസമൃദ്ധി ഉറപ്പാണ്.

രേവതി: ഈ പദത്തിന്റെ അർത്ഥം തന്നെ സമ്പത്ത് എന്നാണ്. യഥാസമയം രേവതി നമ്മുടെ ക്രിയാ ശക്തിയും ആത്മീയബലവുമെല്ലാം ഉദ്ദീപിപ്പിക്കും. അതുവഴി ഈ നക്ഷത്രക്കാർക്ക് ധനമേന്മയുണ്ടാകും. സ്വന്തം ക്രിയശക്തി, സർഗ്ഗശേഷി എന്നിവയിലൂടെ ഈ നക്ഷത്രക്കാർ ധാരാളം പണം സമ്പാദിക്കും. പക്ഷേ അതിനുള്ള സമയം വന്നു ചേരണമെന്നു മാത്രം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 984 747 5559

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?