Wednesday, December 10, 2025
Wednesday, December 10, 2025
Home » ക്ഷിപ്രകാര്യസിദ്ധിക്ക് മുക്കുറ്റി പുഷ്പാഞ്ജലി അതിവിശിഷ്ടം

ക്ഷിപ്രകാര്യസിദ്ധിക്ക് മുക്കുറ്റി പുഷ്പാഞ്ജലി അതിവിശിഷ്ടം

by NeramAdmin
0 comments

സുരേഷ് ശ്രീരംഗം
തടസം ഒഴിയാനും അതിവേഗമുള്ള കാര്യസിദ്ധിക്കും ഗണപതി ഭഗവാന് നടത്തുന്ന ഏറ്റവും ഫലപ്രദമായ വഴിപാടാണ് മുക്കുറ്റി പുഷ്പാഞ്ജലി. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടത്തുന്ന മുക്കുറ്റി പുഷ്പാഞ്ജലി അങ്ങേയറ്റം വിശിഷ്ടമാണ്.

101 മുക്കുറ്റികൾ സമൂലം ത്രിമധുരത്തിൽ മുക്കി മന്ത്രം ജപിച്ച് ഭഗവാന് സമർപ്പിക്കപ്പെടുന്ന സമ്പ്രദായമാണ് മള്ളിയൂരിൽ പിൻതുടരുന്നത്. ദിവസം 5 മുക്കുറ്റി പുഷ്പാഞ്ജലി മാത്രമാണ് ഇവിടെ അർച്ചിക്കുന്നത്. മള്ളിയൂരിലെ മുക്കുറ്റി പുഷ്പാഞ്ജലി വിശ്വാസികൾ വളരെ വിശിഷ്ടമായി കണക്കാക്കുന്നു.

108 മുക്കുറ്റികള്‍ “ഗം ക്ഷിപ്ര പ്രസാദനായ നമ:” എന്ന ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് പൊതുവേയുള്ള
മുക്കുറ്റി പുഷ്പാഞ്ജലി. വിധി പ്രകാരം ചെയ്‌താല്‍ കാര്യതടസം, ധന തടസം, വിദ്യാ തടസം, വിവാഹ തടസം, തൊഴില്‍ തടസം തുടങ്ങി എത് വിഘ്നവും അതിവേഗം ഒഴിവാകുന്നതായി അനവധി അനവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

എല്ലാ മാസവും ജന്മനാളിന് മുക്കുറ്റി പുഷ്പാഞ്ജലി നടത്തിയാൽ സര്‍വ ഗ്രഹദോഷങ്ങള്‍ക്കും പരിഹാരം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പരീക്ഷകള്‍, അഭിമുഖങ്ങള്‍, നൂതന സംരംഭങ്ങളുടെ സമാരംഭം, ഗൃഹാരംഭം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ എന്നിവയ്ക്ക് മുന്നോടിയായി മുക്കുറ്റി അർച്ചന
ചെയ്യുന്നവര്‍ക്ക് ഗണേശ കാരുണ്യത്താല്‍ വിഘ്നങ്ങള്‍ ഒഴിഞ്ഞ് ആഗ്രഹ സാഫല്യമുണ്ടാകും.

വിധിപ്രകാരമുള്ള പൂജാകര്‍മ്മങ്ങളും ഭക്തരുടെ ആത്മാര്‍ഥമായ പ്രാര്‍ഥനയും ഒത്തു ചേര്‍ന്നാല്‍ സര്‍വ പ്രതിബന്ധങ്ങളും ഗണപതി ഭഗവാന്റെ അനുഗ്രഹം കാരണം ഒഴിവാകുക തന്നെ ചെയ്യും. ഇത്ര വേഗം പ്രസാദിക്കുന്ന മറ്റൊരു മൂർത്തിയില്ല.

സുരേഷ് ശ്രീരംഗം, +91 944 640 1074

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?