Wednesday, December 10, 2025
Wednesday, December 10, 2025
Home » സകല ജീവിത ദുരിതങ്ങളും അവസാനിപ്പിക്കും ശിവ കാരുണ്യം

സകല ജീവിത ദുരിതങ്ങളും അവസാനിപ്പിക്കും ശിവ കാരുണ്യം

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
സംഹാരകാരകനെങ്കിലും ശിവഭഗവന്‍ കാരുണ്യ മൂര്‍ത്തിയാണ്; ആശ്രയിക്കുന്നവരെ ഒരു കാലത്തും ശ്രീപരമേശ്വരന്‍ കൈ വിടില്ല. മനം നിറഞ്ഞ് വിളിച്ചാല്‍ അതിവേഗം പ്രസാദിക്കുകയും ചെയ്യും. ജീവിതദുരിതങ്ങള്‍ അകറ്റാന്‍ ശിവനെ പെട്ടെന്ന് പ്രീതിപ്പെടുത്താന്‍ കഴിയുന്ന ചില മന്ത്രങ്ങളുണ്ട്. ഭയവും ആശങ്കയുമെല്ലാം അകറ്റി എവിടെയും വിജയിക്കാന്‍ ഈ ശിവമന്ത്രങ്ങളുടെ ജപം സഹായിക്കും. നിഷ്ഠയോടെ ഭക്തിയോടെ ജപിച്ചാല്‍ ഭഗവാന്റെ സംരക്ഷണം എപ്പോഴും ലഭിക്കും. എല്ലാ സിദ്ധികളും വിജയവും
ഭക്തര്‍ക്ക് കരഗതമാകും. ഇത് ജപിക്കുന്നതോടെ സകല ജീവിത ദുരിതങ്ങളും അവസാനിക്കും.

പഞ്ചാക്ഷരിമന്ത്രം
ഓം നമ: ശിവായ

ഏറ്റവും പ്രസിദ്ധമായ ശിവമന്ത്രമാണിത്. ഭഗവാന് മുന്നില്‍ ഞാന്‍ കുമ്പിടുന്നു എന്നാണ് ഈ മന്ത്രത്തിന്റെ ലളിതമായ അര്‍ത്ഥം. ദിവസവും 108 തവണ വീതം ഇത് ജപിച്ചാല്‍ മന:ശുദ്ധി നേടാം. ശിവഭഗവാന്റെ എല്ലാ അനുഗ്രഹവും ലഭിക്കുകയും ചെയ്യും.

രുദ്രമന്ത്രം
ഓം നമോ ഭഗവതേ രുദ്രായ

നിത്യേന നിഷ്ഠയോടെയുള്ള ഈ മന്ത്രജപം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കും; ശിവഭഗവാന്റെ അനുഗ്രഹവും ലഭിക്കും. എല്ലാ ദിവസവും രാവിലെ
കുളിച്ച് ശുദ്ധമായി 108 തവണ വീതം ജപിക്കുക.

ശിവഗായത്രി
ഓം തദ്പുരുഷായ വിദ്മഹേ
മഹാദേവായ ധീമഹി
തന്നോ രുദ്ര പ്രചോദയാത്

ALSO READ

അതിശക്തമായ ഗായത്രി മന്ത്രത്തിന്റെ ശിവഭാവമാണിത്. അത്ഭുതഫലസിദ്ധിയുള്ള ഈ ശിവമന്ത്രജപം മന:ശാന്തിയേകുക മാത്രമല്ല സര്‍വ്വാഭിഷ്ടസിദ്ധിയും പ്രദാനം ചെയ്യും.

മഹാമൃത്യുഞ്ജയമന്ത്രം

ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യുര്‍മുക്ഷീയ മാമൃതാത്

മരണഭയത്തില്‍ നിന്നും മുക്തിയേകുന്ന മന്ത്രമാണ് ഇത്. ഭഗവാന്‍ ശിവനെ സംഹാര ദേവനായാണ് സങ്കല്പിക്കുന്നത്. അതിനാല്‍ മരണത്തില്‍ നിന്നും മുക്തിയേകാന്‍ ശിവന് മാത്രമേ കഴിയൂ എന്നാണ് വിശ്വാസം. രോഗ ദുരിതബാധിതരായി കഴിയുന്നവർ ഈ മന്ത്രം ജപിക്കുന്നത് നല്ലതാണ്. രോഗബാധിതരായി കഴിയുന്നവരുടെ ബന്ധുക്കള്‍ ഈ മന്ത്രം ജപിക്കുകയും മൃത്യുഞ്ജയ ഹോമം നടത്തുകയും ചെയ്താൽ തങ്ങളുടെ പ്രിയപ്പെട്ടവര മരണവക്ത്രത്തില്‍ നിന്നും രക്ഷിക്കാനാകും.

ശിവധ്യാനമന്ത്രം
കരചരണകൃതം വാ കായജം വാ
കര്‍മ്മജം വാ ശ്രവണ നയനജം വാ
മാനസം വാ അപരാധം വിഹിതം
അവിഹിതം വാ സര്‍വമേതത്
ക്ഷമസ്വ ശിവ ശിവ കരുണാബ്‌ധേ
ശ്രീ മഹാദേവ ശംഭോ

ക്ഷമാപണമന്ത്രമാണ് ഈ ധ്യാനം. നമ്മുടെ എല്ലാ തെറ്റുകുറ്റങ്ങളും പാപങ്ങളും പൊറുത്ത് അനുഗ്രഹം ചൊരിയണേ എന്ന് ശിവ ഭഗവാനോട് പ്രാര്‍ത്ഥിക്കുന്ന അതിശക്തമായ ഈ മന്ത്രം എന്നും ജപിക്കുന്നത് നല്ലതാണ്. ദിവസവും ശിവഭജനം അവസാനിപ്പിക്കുന്ന സമയത്ത് പ്രത്യേകിച്ച് ഇത് ജപിക്കുന്നത് നല്ലതാണ്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?