Wednesday, December 10, 2025
Wednesday, December 10, 2025
Home » ശിവരാത്രിയിൽ ശക്തിപഞ്ചാക്ഷരി ജപിച്ചാൽ ഒരാണ്ടിനകം അഭീഷ്ടസിദ്ധി

ശിവരാത്രിയിൽ ശക്തിപഞ്ചാക്ഷരി ജപിച്ചാൽ ഒരാണ്ടിനകം അഭീഷ്ടസിദ്ധി

by NeramAdmin
0 comments

ജോതിഷി പ്രഭാസീന സി.പി


വ്രതങ്ങളിൽ ശ്രേഷ്ഠമാണ് തിങ്കളാഴ്ചവ്രതം. അതിലും ശ്രേഷ്ഠവും ശിവാനുഗ്രഹകരവുമാണ് പ്രദോഷവ്രതം. ഇവയെല്ലാത്തിനെക്കാളും അത്യുത്തമമാണ് ശിവരാത്രി വ്രതം. ശിവരാത്രി വ്രതമനുഷ്ഠിച്ച് ശിവപൂജയിൽ പങ്കെടുക്കുകയും ശക്തി പഞ്ചാക്ഷരി ജപിക്കുകയും ചെയ്യുന്ന ഭക്തരുടെ ഏതാഗ്രഹവും അടുത്ത ഒരാണ്ടിനകം സാധിക്കുമെന്നാണ് വിശ്വാസം. ശിവരാത്രി എല്ലാ ശിവക്ഷേത്രങ്ങളിലും വിശേഷമാണെങ്കിലും ശിവന്റെ താപസ ഭാവത്തിലുള്ളതും ഋഷീശ്വരന്മാരുടെ സമാധികളുമായ ശിവക്ഷേത്രങ്ങൾക്ക് പ്രാധാന്യം വളരെ കൂടുതലാണ്.

ആലുവാ ശിവക്ഷേത്രം, ഏറ്റുമാനൂർ, വൈക്കം, തൃശൂർ വടക്കുംനാഥൻ , തളിപ്പറമ്പ് രാജരാജേശ്വരൻ, തിരുനക്കര തേവർ, ശ്രീകണ്ഠേശ്വരം, ഋഷീശ്വരനായ കഴക്കൂട്ടം മഹാദേവൻ, തൃപ്പങ്ങോട്ടപ്പൻ , പാറശാല മഹാദേവൻ, കണ്ടിയൂർ മഹാദേവൻ എന്നീ സന്നിധികളിൽ ശിവരാത്രി ദിവസം രുദ്രസൂക്താർച്ചന, മൃത്യുഞ്ജയാർച്ചന, ധാര, ശംഖാഭിഷേകം എന്നിവ നടത്തുന്നത് ജീവിത തടസങ്ങൾ നീങ്ങാൻ വളരെ ഗുണപ്രദമാണ്.

ശിവരാത്രിവ്രതം എങ്ങനെ വേണം?

ശിവരാത്രിക്ക് തലേന്നാൾ മുതൽ വ്രതനിഷ്ഠയ്ക്ക് തയ്യാറെടുക്കണം. പൂർണ്ണ സസ്യാഹാരിയാകണം. ഒരു നേരം മാത്രം പച്ചരിച്ചോറ് കഴിച്ച് മറ്റ് സമയങ്ങളിൽ പഴവർഗ്ഗങ്ങൾ കഴിക്കുക മനസ്സാ വാചാ കർമ്മണാ ഒരു ജീവനേയും ദ്രോഹിക്കാതിരിക്കുക . കഴിയുമെങ്കിൽ മുള്ളവരുമായി വാക്കുതർക്കം വരാവുന്ന ജോലികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. കഴിയും പോലെ മൗനവ്രതം അനുഷ്ഠിച്ചാൽ ഉത്തമം. മനസ്സിൽ ‘ഓം ഹ്രീം നമ: ശിവായ’ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രം സദാ ജപിച്ച് പ്രപഞ്ചത്തിൽ കാണുന്ന സർവ്വ മനുഷ്യരും ശിവനാണെന്ന ബോധത്തോടെ വ്രതം നയിക്കുക.2021 മാർച്ച് 11 (1196 കുംഭം 27) നാണ് മഹാശിവരാത്രി.

ശിവരാത്രിക്ക് തലേന്നാൾ ശിവക്ഷേത്ര ദർശനം നടത്തുന്നത് നന്ന്. ശിവരാത്രി ദിവസം ആരംഭിക്കുന്നത് ശിവക്ഷേത്ര ദർശനത്തോടെയാകണം വീട്ടിൽ പൂജാസ്ഥാനം ഉണ്ടെങ്കിൽ ഉമാമഹേശ്വര ചിത്രത്തിന് മുന്നിൽ യഥാശക്തി പൂജാസാധനങ്ങൾ ഒരുക്കി ചന്ദനത്തിരി കത്തിച്ച് ശിവ സ്തോത്രങ്ങൾ ചൊല്ലണം. പഞ്ചാക്ഷരിയായ ഓം നമ:ശിവായ എന്നത് മാത്രമായി ലൗകികർ ജപിക്കരുത് പഞ്ചാക്ഷരി സർവതും നഷ്ടപ്പെടുത്തി തപസ്സിലേക്ക് നയിക്കും. ശിവനു പോലും കർമ്മോത്സുകനാകാൻ ത്രിഗുണാത്മികയും, പ്രകൃതീശ്വരിയുമായ മഹാമായയുടെ ശക്തി ആവശ്യമാണ്. അതിനാൽ ശക്തി (ദേവീ ) ബീജമായ
ഹ്രീം കൂടി ചേർത്ത് ഓം ഹ്രീം നമ: ശിവായ എന്നു തന്നെ ജപിക്കണം ദേവീ ഭക്തി കൂടുതലുള്ളവർക്ക് ഹ്രീം ഓം ഹ്രീം നമ:ശിവായ എന്ന ശക്തി കവച പഞ്ചാക്ഷരിയും ജപിക്കാം. വില്വപത്രം, എരിക്കിൻ പൂവ് ഇവ കിട്ടുമെങ്കിൽ ശിവന് സമർപ്പിക്കുന്നത് കൂടുതൽ അനുഗ്രഹദായകം.

ALSO READ

ദാനാധി സൽകർമ്മങ്ങളും ശിവപ്രീതികരമാണ്. ശിവരാത്രി വ്രതത്തോടൊപ്പം സാധുക്കൾക്ക് അന്നം, വസ്ത്രം ഇവ ദാനം ചെയ്താൽ ശിവകൃപയുണ്ടാകും .

ശിവപൂജ ആരംഭിക്കുബോൾ ഗണേശൻ, സുബ്രഹ്മണ്യൻ നന്തികേശൻ , മഹാകാളൻ, ഗംഗ, യമുന, സരസ്വതി ,ശ്രീ ഭഗവതി, ഗുരു, വാസ്തുപുരുഷൻ, ശക്തി എന്നിവരെ സ്മരിച്ച ശേഷം വേണം ശിവനെ പൂജിക്കാൻ . കുറഞ്ഞ പക്ഷം ഗണപതിയേയും നന്തീശ്വരനേയും സ്മരിക്കാത്ത ശിവപൂജ അതും ശക്തിയെ മറന്നുള്ള ശിവപൂജ ചേമ്പിലയിൽ വെള്ളമൊഴിച്ച പോലെയാണെന്നാണ് പണ്ഡിതമതം. ശങ്കരാഷ്ടകം, ലിംഗാഷ്ടകം , ശിവസഹസ്രനാമം ഇവയും ജപിക്കുന്നത് നല്ലതാണ് . അത്യന്തം രഹസ്യവും സർവ്വ ഭീതി ഹരവും മോക്ഷ പ്രദായകവുമായ അമോഘ ശിവ കവചം ജപിക്കുന്നത് അത്യന്തം അനുഗ്രഹപ്രദമാണ്. ഭഗീരഥ വിരചിത ശിവ സഹസ്രനാമവും നല്ലതാണ്.

ജോതിഷി പ്രഭാസീന സി.പി, +91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി ഒ, പിണറായി, കണ്ണൂർ
Email ID prabhaseenacp@gmail.com)

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?