മനസ്സും ശരീരവും ശുദ്ധമാക്കി തികഞ്ഞ ഭക്തിയോടെ
ഏകാഗ്രതയോടെ ആറ്റുകാൽ അമ്മയെ സങ്കല്പിച്ച്
എവിടെയിരുന്ന് പൊങ്കാലയിട്ടാലും ആഗ്രഹസാഫല്യം തീർച്ചയായും ലഭിക്കുമെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രം മേൽശാന്തി വെള്ളിയോട്ടില്ലം പി. ഈശ്വരൻ നമ്പൂതിരി പറയുന്നു.
ഭക്തർ നേരിട്ടു സമർപ്പിക്കുന്ന നിവേദ്യമായതിനാൽ അമ്മയ്ക്ക് ഏറെ പ്രിയങ്കരമാണിത്. വിധി പ്രകാരം പൊങ്കാല സമർപ്പിച്ചാൽ കുടുംബ ഐശ്വര്യം സന്തോഷം, സന്തുഷ്ടി, രോഗമുക്തി, വിവാഹഭാഗ്യം, വിദ്യാവിജയം, എന്നിവയെല്ലാം ലഭിക്കും. വ്രതം തുടങ്ങിയാൽ പിന്നെ ആരോടും കലഹിക്കരുത്. കോപിക്കരുത്. ആരെയും വെറുക്കരുത്. മനസിലെപ്പോഴും ആറ്റുകാൽ ഭഗവതിയുടെ രൂപം തെളിയണം. ഇത്തവണ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10:50 ന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടുമുറ്റത്ത് പൊങ്കാല അടുപ്പിൽ തീ കൊളുത്തുമ്പോൾ ആറ്റുകാൽ അമ്മയെ സ്തുതിക്കുന്ന മന്ത്രങ്ങളും സ്തോത്രങ്ങളും കഴിയുന്നത്ര ജപിക്കണം.
പൊങ്കാലക്കലത്തിൽ അരി ഇടുമ്പോള്‍ ആറ്റുകാൽ
ഭഗവതിയുടെ രൂപം സ്മരിച്ച് ദേവീമന്ത്രം ജപിക്കണം.
ദേവീപ്രസീദ …ദേവീ പ്രസീദ …… എന്ന് നിരന്തരം ജപിക്കുന്നതാണ് ഏറ്റവും വളരെ നല്ലത്. അല്ലെങ്കിൽ ഇഷ്ടമുള്ള ദേവീമന്ത്രം ജപിക്കണം. പൊങ്കാല തയ്യാറായിക്കഴിഞ്ഞ് ഉച്ചതിരിഞ്ഞ് 3:40 ന് നിവേദ്യം വരെയും ജപം തുടരണം.
പൊങ്കാലയ്ക്കിടയിൽ
ജപിക്കേണ്ട ചില മന്ത്രങ്ങൾ
1
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ
2
അന്നപൂർണ്ണ സദാ പൂർണ്ണേ
ശങ്കര പ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യ സിദ്ധ്യർത്ഥം
ഭിക്ഷാം ദേഹി മഹേശ്വരി
ALSO READ
3
സര്‍വമംഗള മംഗല്യേ
ശിവേ സര്‍വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
4
ദേവീ പ്രപന്നാർത്തി ഹരേ പ്രസീദ
പ്രസീദ മാതർജ്ജഗതോ അഖിലസ്യ
പ്രസീദ വിശ്വേശ്വരി പാഹി വിശ്വം
ത്വമീശ്വരീദേവി ചരാചരസ്യ
5
ഓം പഞ്ച കോശാന്തര സ്ഥിതായൈ നമഃ
ഓം പായസാന്ന പ്രിയായൈ നമഃ
ഓം ഗുഡാന്നപ്രീത മാനസായൈ നമഃ
ഓം അന്നദായൈ നമഃ
ദേവീ മാഹാത്മ്യം
1
യാ ദേവീ സര്‍വ്വ ഭൂതേഷു
വിഷ്ണുമായേതി ശബ്ദിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
2
യാ ദേവീ സര്‍വ്വ ഭൂതേഷു
ചേതനേത്യഭിധീയതേ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
3
യാ ദേവീ സര്‍വ്വ ഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
4
യാ ദേവീ സര്‍വ്വ ഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
5
യാ ദേവീ സര്‍വ്വ ഭൂതേഷു
ക്ഷുധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
6
യാദേവീ സര്‍വ്വ ഭൂതേഷു
ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
7
യാദേവീ സര്‍വ്വ ഭൂതേഷു
ശക്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
8
യാദേവീ സര്‍വ്വ ഭൂതേഷു
തൃഷ്ണരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
9
യാദേവീ സര്‍വ്വ ഭൂതേഷു
ക്ഷാന്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
10
യാദേവീ സര്‍വ്വ ഭൂതേഷു
ജാതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
11
യാദേവീ സര്‍വ്വ ഭൂതേഷു
ലജ്ജാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
12
യാദേവീ സര്‍വ്വ ഭൂതേഷു
ശാന്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
13
യാദേവീ സര്‍വ്വ ഭൂതേഷു
ശ്രദ്ധാ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
14
യാദേവീ സര്‍വ്വ ഭൂതേഷു
കാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
15
യാദേവീ സര്‍വ്വ ഭൂതേഷു
ലക്ഷ്മീരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
16
യാദേവീ സര്‍വ്വ ഭൂതേഷു
വൃത്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
17
യാദേവീ സര്‍വ്വ ഭൂതേഷു
സ്മൃതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
18
യാദേവീ സര്‍വ്വ ഭൂതേഷു
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
19
യാദേവീ സര്‍വ്വ ഭൂതേഷു
തുഷ്ടി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
20
യാദേവീ സര്‍വ്വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
21
യാദേവീ സര്‍വ്വ ഭൂതേഷു
ഭ്രാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ