Wednesday, December 10, 2025
Wednesday, December 10, 2025
Home » നിലവിളക്കിനൊപ്പം ലക്ഷ്മി വിളക്ക് കൂടി കാെളുത്തിയാൽ ഐശ്വര്യം ഇരട്ടിക്കും

നിലവിളക്കിനൊപ്പം ലക്ഷ്മി വിളക്ക് കൂടി കാെളുത്തിയാൽ ഐശ്വര്യം ഇരട്ടിക്കും

by NeramAdmin
0 comments

ജോതിഷരത്നം വേണു മഹാദേവ്


പൂജാമുറിയിൽ വിളക്ക് കത്തിക്കുമ്പോൾ ഒന്നിലധികം വിളക്കുകൾ കൊളുത്തുന്നത് ഉത്തമമാണെന്ന് വാസ്തു ശാസ്ത്രം പറയുന്നു. നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ കിഴക്ക് ദിക്കിലേക്കും
പടിഞ്ഞാറു ദിക്കിലേക്കും ഈരണ്ടു തിരികൾ വീതം കൂപ്പുകൈ പോലെയിടണമെന്നും കഴിയുമെങ്കിൽ നെയ് വിളക്ക് തന്നെ കൊളുത്തണമെന്നും മിക്കവർക്കും അറിയാം. നിലവിളക്കിലെ ഒറ്റത്തിരി ദീപം മഹാവ്യാധിയെ സൂചിപ്പിക്കുന്നു. രണ്ടു തിരിയിട്ട ദീപം ഐശ്വര്യത്തിന്റെയും ധനലാഭത്തിന്റെയും പ്രതീകമാണ്. മൂന്നും നാലും തിരികൾ ദാരിദ്ര്യമാണ്; അഞ്ചുതിരിയിട്ട ദീപം സർവൈശ്വര്യം തരും. കരിന്തിരി കത്തുരുത് – ഇത്തരം കാര്യങ്ങൾ പൊതുവേ അറിയാവുന്നതാണ്.

പക്ഷേ എത്ര വിളക്ക് കൊളുത്താം എന്ന കാര്യത്തിൽ ചിലർക്കെങ്കിലും സന്ദേഹമുണ്ട്. ഈ സംശയത്തിന്റ ഉത്തരം ഇതാണ്: വീട്ടിൽ പൂജാമുറിയിൽ എപ്പോൾ വിളക്ക് തെളിച്ചാലും നിലവിളക്കിനൊപ്പം ഒരു ലക്ഷ്മി വിളക്കു കൂടി കാെളുത്തി വച്ചാൽ ഐശ്വര്യം ഇരട്ടിക്കും.

പൂജാമുറിയിൽ മാത്രമല്ല. സന്ധ്യക്ക് വീടിന്റെ ഉമ്മറത്ത് കൂടി ഒരു ലക്ഷ്മി വിളക്ക് കത്തിച്ചു വച്ചാലും ഐശ്വര്യം വന്നു കയറും. നെയ് ഒഴിച്ചു വേണം ലക്ഷ്മി വിളക്ക് കത്തിക്കാൻ. എള്ളെണ്ണ ആയാലും കുഴപ്പമില്ല. ചെറിയ കിഴി തിരിയായി ഇട്ട് കത്തിച്ചാൽ ഏറെ നേരം നില്ക്കും.
രാവിലെയും വൈകിട്ടും വിളക്ക് കത്തിച്ചു വയ്ക്കുന്നത് നല്ലതാണ്. ഒപ്പം നാമജപം കൂടിയുണ്ടെങ്കിൽ ഏറെ നല്ലത്. വീടിന്റെ മുൻവാതിലിൽ നടയിലായി വേണം ലക്ഷ്മി വിളക്ക് കത്തിച്ചു വയ്ക്കാൻ. രാവിലെ കിഴക്കോട്ടും വെെകിട്ട് പടിഞ്ഞാറോട്ടും നോക്കി നിന്ന് വേണം വാതിലിൽ വിളക്ക് വയ്ക്കാൻ. സൂര്യന് അഭിമുഖമായി എന്നർത്ഥം. തെക്കോട്ടു നോക്കി നിന്ന് ഒരു കാരണവശാലും വിളക്ക് കൊളുത്തരുത്. എന്നാൽ പൂജാ മുറിയിൽ ഈ ദിക്ക് നിബന്ധന നിർബ്ബന്ധമല്ല എന്നും ചില ആചാര്യന്മാർ പറയുന്നു.

ജോതിഷരത്നം വേണു മഹാദേവ്

+91 9847475559

ALSO READ

Summary: Lit Lakshmi Vilakku along with Nilavilakku at poojaroom for prosperity

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?