Wednesday, December 10, 2025
Wednesday, December 10, 2025
Home » അകാരണ ഭയം, ദുരിതം, ദൃഷ്ടിദോഷം ഇവ അകറ്റാൻ നരസിംഹ മന്ത്ര ജപം

അകാരണ ഭയം, ദുരിതം, ദൃഷ്ടിദോഷം ഇവ അകറ്റാൻ നരസിംഹ മന്ത്ര ജപം

by NeramAdmin
0 comments

മഹേഷ് സദാശിവൻ ലളിതാ നായർ

മൊത്തം നാൽപ്പത്തിനാല് സങ്കല്പങ്ങൾ നരസിംഹ സ്വാമിക്ക് ഉണ്ടെന്ന് പുരാണങ്ങളിൽ പറയുന്നു. ഇതിൽ ഉഗ്രനരസിംഹ ഭാവമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹമൂർത്തി. യോഗ നരസിംഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. രാമാവതാരത്തിനു മുമ്പ് അഗാധമായ യോഗനിദ്രയിൽ ശ്രീപത്മനാഭൻ മുഴുകിയതു പോലെ ഹിരണ്യകശിപുവിനെ വധിക്കാൻ അവതരിക്കുന്നതിന് മുമ്പ് നരസിംഹസ്വാമി യോഗനിദ്രയിൽ ആണ്ടെന്നാണ് സങ്കല്പം. ശത്രുദോഷ പരിഹാരത്തിന് ഏറ്റവും ഉത്തമം നരസിംഹ മൂർത്തിയെ ഭജിക്കുകയാണ്. അകാരണ ഭയം അകറ്റുന്നതിനും ദുരിത മോചനത്തിനും ദൃഷ്ടിദോഷ ശാന്തിക്കും ഉത്തമമാണ് നരസിംഹ മന്ത്രജപം.

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹ മൂർത്തിയെ തെക്കേടത്തു നരസിംഹ സ്വാമി എന്നാണ് അറിയപ്പെടുന്നത്. ഈ മൂർത്തിയുടെ ഇഷ്ടവഴിപാടുകളിൽ ഒന്നാണ് പാനകം. പാനകം ദേവന്മാർക്ക് ഇഷ്ടമുള്ള അതിവിശേഷപ്പെട്ട ഒരു പാനീയമാണ്. അവർക്കിത് പ്രിയമായതിനു പിന്നിലൊരു കഥയുണ്ട് :

തന്‍റെ ചോദ്യത്തിനുത്തരം പറയാത്തതിന്റെ പേരിൽ, ബ്രഹ്മാവിനെ പിടിച്ചു കെട്ടിയ പ്രവൃത്തിക്ക് പ്രായശ്ചിത്തം ചെയ്യാന്‍ സുബ്രഹ്മണ്യൻ സർപ്പത്തിന്റെ രൂപത്തില്‍ കാട്ടിൽ പോയി. മകനെ കാണാതെ പരിഭ്രമിച്ച ദേവി പാർവതി പല വ്രതങ്ങളുമെടുത്ത് അന്വേഷണം തുടങ്ങി. കാട്ടിലെല്ലാം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പാർവതിയുടെ സങ്കടം കണ്ട പരമശിവൻ, ഷഷ്ഠിവ്രതമാചരിച്ച് മകനെ തേടിയാൽ ഫലം കിട്ടുമെന്ന് വരം കൊടുത്തു. അതു പോലെ ചെയ്ത പാർവതീദേവി സഹ്യാദ്രി താഴ്‌വരയിൽ വച്ച് മകനെ കണ്ടുമുട്ടി. ദേവന്മാരെല്ലാം പാർവതിയെ പ്രീതിപ്പെടുത്താൻ ഓരോന്നു കാഴ്ചവച്ചെങ്കിലും അഗസ്ത്യമുനി കൊണ്ടുവന്ന പാനകത്തിലാണ് ദേവി സന്തുഷ്ടയായത്. അതു ദേവൻമാരും രുചിച്ചു നോക്കിയത്രേ. അങ്ങനെയാണ് പാനകമുണ്ടായതെന്നാണ് കഥ.

പാനകം ദാഹശമനത്തിനും ക്ഷീണനിവൃത്തിക്കും നല്ല പാനീയമാണ്. ചില ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലങ്ങളില്‍ പാനകം തയാറാക്കും. ഉത്തരകേരളത്തിലെ മാവിലക്കാവില്‍ അടി എന്ന അനുഷ്ഠാനപരമായ ശക്തി പ്രകടനം തുടങ്ങുന്നതിനു മുന്‍പ് ദാഹശമനത്തിനു പാനകമാണു കുടിക്കുക. കുടുക്കയില്‍ പാനകം നിറച്ച് ദാനം ചെയ്യാറുണ്ട്. ഈ പാത്രങ്ങളെ പാനകക്കുടുക്ക എന്നാണു പറയുന്നത്. വൈശാഖമാസത്തില്‍ പ്രത്യേകിച്ചും പാനകദാനത്തിനു പ്രാധാന്യമുണ്ട്. അഗ്നിയില്‍ പാകം ചെയ്യാതെയാണ് പാനകം ഉണ്ടാക്കുന്നത്.

ALSO READ

  • മഹേഷ് സദാശിവൻ ലളിതാ നായർ

(കടപ്പാട് : ശ്രീപത്മനാഭ സ്വാമി ക്ഷേത്രം – ഒരു നഗരത്തിന്റെ കഥ ഫേസ് ബുക്ക് ഗ്രൂപ്പ് )

Story Summary: Significance of Yoga Narasimha Moorthy and Panakam Vazhipadu

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?