Wednesday, December 10, 2025
Wednesday, December 10, 2025
Home » വീടുകളില്‍ പൂജിക്കേണ്ടത് ഇടത്തോട്ട് വളഞ്ഞ തുമ്പിക്കൈയുള്ള ഗണപതിയെ

വീടുകളില്‍ പൂജിക്കേണ്ടത് ഇടത്തോട്ട് വളഞ്ഞ തുമ്പിക്കൈയുള്ള ഗണപതിയെ

by NeramAdmin
0 comments

മോഹനൻ നമ്പൂതിരി

ഗണപതി ഭഗവാന്‍റെ വിഗ്രഹങ്ങള്‍ രണ്ടു തരത്തിൽ കാണാം. ഇടത് വശത്തേക്കും വലതു വശത്തേക്കും തുമ്പിക്കൈ വളഞ്ഞിരിക്കുന്ന വിഗ്രഹങ്ങള്‍. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് ?

തുമ്പിക്കൈയുടെ ആദ്യ വളവ് വലതു വശത്തേക്ക് കാണുന്ന ഗണപതി ഭഗവാനെ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയാം. ദക്ഷിണമെന്നാല്‍ തെക്ക്. അഥവാ വലതുഭാഗം. തെക്ക് ദിക്ക് യമലോകത്തേക്ക് നയിക്കുന്നു. എന്നാല്‍ വലതു ഭാഗം സൂര്യ നാഡിയുടേത് ആണ്. ആരാണോ യമലോകദിശയെ ധൈര്യപൂർവം നേരിടുന്നത്, അവർ ശക്തിശാലി ആയിരിക്കും. അതേ പോലെ സൂര്യനാഡി പ്രവര്‍ത്തന ക്ഷമമായിട്ടുള്ളവർ തേജസ്വികളും ആയിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പികൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ കണക്ക് പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കര്‍മ്മകാണ്ഡ പ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ട് വേണം ദക്ഷിണാഭിമുഖി വിഗ്രഹത്തെ പൂജിക്കേണ്ടത്.

തുമ്പിക്കൈയുടെ ആദ്യ വളവ് ഇടത് വശത്തേക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു. അതുപോലെ വടക്കുദിശ ആദ്ധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.

ഓം ഗം ഗണപതയേ നമ:

മോഹനൻ നമ്പൂതിരി,

ALSO READ

+91 6282211540
(ഇടുക്കി, തൂക്കുപാലം ശൂലപ്പാറ ശ്രീ മഹാദേവ – ദേവീ ക്ഷേത്രം മേൽശാന്തിയാണ് മോഹനൻ നമ്പൂതിരി)

Summary: Difference between Vamamuki, Dakshinabhimuki Ganapathy

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?