Wednesday, December 10, 2025
Wednesday, December 10, 2025
Home » ശുക്രൻ കർക്കടകത്തിൽ; അടുത്ത25 ദിവസത്തെ ഫലം ഇങ്ങനെ

ശുക്രൻ കർക്കടകത്തിൽ; അടുത്ത
25 ദിവസത്തെ ഫലം ഇങ്ങനെ

by NeramAdmin
0 comments

എസ്. ശ്രീനിവാസ് അയ്യര്‍

മിഥുനം 8 ന്, ജൂണ്‍ 22 ന്, ചൊവ്വാഴ്ച പകല്‍ 2 മണി 34 മിനിറ്റിന് ശുക്രന്‍ മിഥുനത്തില്‍ നിന്നും കര്‍ക്കടകത്തിലേക്ക് സംക്രമിച്ചു. കർക്കടകം ഒന്നിന്, ജൂലൈ 17 ശനിയാഴ്ച പകല്‍ 9 മണി 27 മിനിറ്റിന് കര്‍ക്കടകത്തില്‍ നിന്നും ചിങ്ങത്തിലേക്ക് പകരുന്നു. (അവലംബം ഡോ.കെ. ബാലകൃഷ്ണ വാര്യര്‍ രചിച്ച ജ്യോതിഷഭൂഷണം വലിയ പഞ്ചാംഗം). മിഥുനം 11 ന്, ജൂണ്‍ 25 ന് രാവിലെ വരെ പുണര്‍തത്തിലും തുടര്‍ന്ന് മിഥുനം 22 ന് ജൂലൈ 6 ന് രാവിലെ വരെ പൂയത്തിലും, തുടര്‍ന്ന് കര്‍ക്കടകം 1ന് ജൂലൈ 17 ന് രാവിലെ വരെ ആയില്യത്തിലും സഞ്ചരിക്കുന്നു.

കര്‍ക്കടകം രാശി ശുക്രന്റെ ശത്രുവായ ചന്ദ്രന്റെ സ്വക്ഷേത്രമാകുന്നു. ശത്രുക്ഷേത്രത്തിലെ സ്ഥിതി ഏതു ഗ്രഹത്തിനും ബലമല്ല, ബലഹാനിയാണ് സമ്മാനിക്കുക. കര്‍ക്കടകത്തില്‍ സമനായ ചൊവ്വ സ്ഥിതി ചെയ്യുന്നുണ്ട്. ചന്ദ്രന്‍ ഒരുവട്ടം കര്‍ക്കടകത്തിലൂടെ ഇക്കാലയളവില്‍ കടന്നുപോകുന്നുമുണ്ട്. മകരത്തില്‍ വക്രഗതി തുടരുന്ന ശനിയുടെ ദൃഷ്ടി ഈ രാശിയിലേക്ക് വരുന്നതും ശുക്രന്റെ ഫലങ്ങളെ സ്വാധീനിക്കാം. ആകെ 25 – 26 ദിവസമാണ് ശുക്രന്‍ കര്‍ക്കടകത്തില്‍ സഞ്ചരിക്കുന്നത്.

മേടക്കൂറുകാര്‍ക്ക് (അശ്വതി, ഭരണി, കാർത്തിക ഒന്നാംപാദം) ശുക്രന്‍ നാലിലാകയാല്‍ ധനലാഭം, ദേഹസുഖം, മാതൃസൗഖ്യം, വാഹന സിദ്ധി, സഞ്ചാരം കൊണ്ട് നേട്ടം, ദേവീക്ഷേത്ര ദര്‍ശനപുണ്യം എന്നിവ ലഭിക്കാം. ഇടവക്കൂറുകാര്‍ക്ക് (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1,2 പാദങ്ങള്‍) ശുക്രന്‍ മൂന്നാമെടത്താണ്. സുഖവര്‍ദ്ധന, സഹോദരരില്‍ നിന്നും ആനുകൂല്യം, സഹായികളുടെ പിന്തുണ, കാര്യാലോചന കൊണ്ട് ഗുണം എന്നിവ ഭവിക്കാം. മിഥുനക്കൂറുകാർക്ക് (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണർതം 1,2,3 പാദങ്ങള്‍) ശുക്രന്‍ രണ്ടാമെടത്താകുന്നു. ധനലാഭവും, വിദ്യാഭിവൃദ്ധിയും നല്ലകാര്യങ്ങള്‍ കാണാനും കേള്‍ക്കാനും സന്ദര്‍ഭവും, മനസ്സന്തോഷവും വന്നെത്തും.

കര്‍ക്കടകക്കൂറുകാർക്ക് (പുണര്‍തം നാലാംപാദം, പൂയം, ആയില്യം) ഭോഗസിദ്ധി, കാര്യവിജയം, സുഖഭക്ഷണയോഗം, നല്ലവിശ്രമം, കീര്‍ത്തി എന്നിവയുണ്ടാകാം. ചിങ്ങക്കൂറുകാർക്ക് (മകം, പൂരം, ഉത്രം ഒന്നാംപാദം) ശുക്രന്‍ പന്ത്രണ്ടാമെടത്താണ്. ധനലബ്ധി, വിദേശധനം, നഷ്ടധനലബ്ധി, യാത്രകള്‍ കൊണ്ട് നേട്ടം മുതലായവ ഫലം. കന്നിക്കൂറുകാർക്ക് (ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍) ശുക്രന്‍ പതിനൊന്നിലാണ്. പലവഴികളിലൂടെ ധനവരവുണ്ടാകും. അല്പകാലമായി ആഗ്രഹിക്കുന്നവ നടന്നുകിട്ടും. നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും. ഭോഗ സിദ്ധിയും ഉണ്ടാവും.
തുലാക്കൂറുകാർക്ക് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം മുക്കാല്‍) ജനിച്ചവര്‍ക്ക് ശുക്രന്‍ പത്താമെടത്താണ്. കാര്യതടസ്സം, തൊഴിലില്‍ അശാന്തി, അധികാരികളുടെ അപ്രീതി, ആലസ്യം ഇവ ഭവിക്കാം.

വൃശ്ചികക്കൂറുകാർക്ക് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട) ജനിച്ചവര്‍ക്ക് ശുക്രന്‍ ഒമ്പതിലാണ്. പുണ്യ വര്‍ദ്ധന, പിതാവിന് സൗഖ്യം, പിതാവില്‍ നിന്നും ആനുകൂല്യം, ഭാഗ്യപുഷ്ടി, വസ്ത്രാഭരണാദി ലബ്ധി എന്നിവ പ്രതീക്ഷിക്കാം. ധനുക്കൂറുകാർക്ക് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം) ജനിച്ചവര്‍ക്ക് ശുക്രന്‍ അഷ്ടമത്തിലാണ്. ധനവും ഐശ്വര്യവുമുണ്ടാകും. കാര്യസിദ്ധി, രോഗശമനം, ഇഷ്ടജനസംസര്‍ഗം എന്നിവയും ഫലങ്ങള്‍.

ALSO READ

മകരക്കൂറുകാർക്ക് (ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1,2 പാദങ്ങള്‍) ജനിച്ചവര്‍ക്ക് ശുക്രന്‍ ഏഴാമെടത്താണ്. ദേഹസൗഖ്യക്കുറവ്, ഭോഗഹാനി, യാത്രാതടസ്സം, പങ്കുകച്ചവടത്തില്‍ വിരോധം, ഉറക്കക്കുറവ്, ദാമ്പത്യകലഹം ഇവ സാധ്യതകള്‍. കുംഭക്കൂറുകാർക്ക് (അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങള്‍) ജനിച്ചവര്‍ക്ക് ശുക്രന്‍ ആറാമെടത്താണ്. ശത്രുക്കളില്‍ നിന്നും ഉപദ്രവം, കടബാധ്യത, കാര്യവിഘ്‌നം, രോഗങ്ങള്‍ വിഷമിപ്പിക്കുക തുടങ്ങിയവ സാധ്യതകളാണ്. മീനക്കൂറുകാര്‍ക്ക് ( പൂരൂരുട്ടാതി നാലാം പാദം, ഉത്തൃട്ടാതി, രേവതി) ശുക്രന്‍ അഞ്ചാം രാശിയിലാണ്. ഭാവനയും സൃഷ്ടിപരതയും ഉയരും. സന്താനങ്ങള്‍ക്ക് സൗഖ്യം ഭവിക്കും. കാര്യാലോചനകളില്‍ നല്ല തീരുമാനമുണ്ടാക്കും. ധനവരവുയരും.

പൊതുവേ 6, 7, 10 എന്നീ ഭാവങ്ങളില്‍ മാത്രമാണ് ശുക്രന്‍ അനിഷ്ടകാരിയാവുന്നത്. മറ്റിടങ്ങളില്‍ സല്‍ഫലങ്ങള്‍ സൃഷ്ടിക്കും. സ്വന്തം ജാതക പ്രകാരമുള്ള ദശാപഹാര ഛിദ്രാദികളും, മറ്റു ഗ്രഹങ്ങളുടെ ഗോചരഫലവും പരിഗണിക്കണം.

ശുക്ര ദോഷശാന്തിക്ക് ശുക്രഭജനവും ദേവീ – ശിവ ഭജനവും ഉത്തമം. ലക്ഷ്മീ, ലളിതാ അഷ്ടോത്തര, സഹസ്രനാമ പാരായണം ഫലദായകമാണ്. വെള്ളിയാഴ്ചകളില്‍ ചെയ്യും പ്രാര്‍ത്ഥനകള്‍ക്കും ഫലദായകത്വമേറും.

എസ്. ശ്രീനിവാസ് അയ്യര്‍,
+91 98460 23343

അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം
കൂടുതല്‍ വായിക്കാൻ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക…
https://avanipublicationstvm.blogspot.com/

Story Summary: Venus transit in cancer: Find out how it will impact your zodiac sign

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?