Wednesday, December 10, 2025
Wednesday, December 10, 2025
Home » ബലയും അതിബലയും ക്ഷീണം, ദാഹം, വിശപ്പ് അകറ്റും; സൗന്ദര്യം, ബുദ്ധി, യശസ് നൽകും

ബലയും അതിബലയും ക്ഷീണം, ദാഹം, വിശപ്പ് അകറ്റും; സൗന്ദര്യം, ബുദ്ധി, യശസ് നൽകും

by NeramAdmin
0 comments

അശോകൻ ഇറവങ്കര
രാമലക്ഷ്മണന്മാർക്ക് വിശപ്പും ദാഹവും ഉണ്ടാകാതെ ഇരിക്കാൻ വിശ്വാമിത്ര മഹർഷി ഉപദേശിച്ചു കൊടുത്ത മന്ത്രമാണ് ബല അതിബല. ഈ മഹാമന്ത്രങ്ങൾ സ്വായത്തമാക്കിയാൽ ക്ഷീണമോ ദാഹമോ വിശപ്പോ ബാധിക്കില്ല. സൗന്ദര്യം, ജ്ഞാനം, ബുദ്ധി, യശ്ശസ്, കരുത്ത് എന്നിവ വർദ്ധിക്കും. തപസുകൊണ്ടുമാത്രം നേടാൻ കഴിയുന്ന ഈ ശക്തി വിശ്വാമിത്രൻ രാമനും ലക്ഷ്മണനും നേരിട്ടു നൽകിയതാണ്. മന്ത്രദേവത ഗായത്രിയാണ്.  കൗശിക മഹർഷി രാമലക്ഷ്മണ കുമാരന്മാർക്ക് ഈ മന്ത്രം നൽകാനിടയായ സാഹചര്യം ഇതാണ് :

അമാവാസി തോറും പിതൃ പ്രീതിക്കായി വിശ്വാമിത്ര മഹർഷി യാഗം നടത്താറുണ്ടായിരുന്നു. മാരീചൻ, സുബാഹു എന്നീ രാക്ഷസന്മാർ അനുചരന്മാരുമായി എത്തി ഈ യാഗം മുടക്കുക പതിവായി. സഹികെട്ട മഹർഷി ദശരഥ മഹാരാജാവിനെ സമീപിച്ച് സഹായംചോദിച്ചു: രാക്ഷസന്മാരെ വധിച്ച് തന്റെ യാഗത്തെ രക്ഷിക്കാൻ രാമലക്ഷ്മണ കുമാരന്മാരെ വിടണം. ബാലനായ രാമനെ പിരിയുന്നതിൽ വിഷമിച്ച ദശരഥൻ തന്റെ സന്ദേഹം രാജഗുരു വസിഷ്ഠനെ അറിയിച്ചു. ദേവന്മാർ കൂടി രഹസ്യമായി വച്ചിരിക്കുന്ന ആ കാര്യം, രാമൻ മനുഷ്യനല്ല, സാക്ഷാൽ മഹാവിഷ്ണു ആണെന്ന സത്യം വസിഷ്ഠൻ അപ്പോൾ മഹാരാജാവിനെ അറിയിച്ചു. ലക്ഷ്മണൻ അനന്തന്റെ അവതാരം ആണെന്നും ബോദ്ധ്യപ്പെടുത്തി. അപ്പോൾ പിന്നെ ഭയത്തിനെന്ത് അവകാശം എന്നും ചോദിച്ചു. സംതൃപ്തനായ ദശരഥൻ വിശ്വാമിത്രന്റെ കൂടെ മക്കളെ അയയ്ക്കുന്നു. വില്ലും അമ്പും ആവനാഴിയും വാളും ധരിച്ച കുമാരന്മാർ കുറെ ദേശങ്ങൾ താണ്ടി മുന്നോട്ടു പോകുന്നതിനിടയിൽ വിശ്വാമിത്രൻ പറഞ്ഞു: ‘കോമള ബാലന്മാരെ, വിശപ്പും ദാഹവും അറിയാതെ വളർന്നവരാണ് നിങ്ങൾ. അതിനാൽ ഇനി വിശപ്പും ദാഹവും ഉണ്ടാകാതിക്കാൻ നിങ്ങൾക്ക് രണ്ട് മഹത്തായ വിദ്യകൾ ഉപദേശിച്ചു തരാം. ദേവ നിർമ്മിതങ്ങളായ ഈ മന്ത്രങ്ങൾ പഠിച്ച് ജപിച്ചു കൊള്ളൂ’ എന്ന് പറഞ്ഞ്മഹർഷി  അവർക്ക് ബലയും അതിബലയും ഉപദേശിച്ചു. 

ധ്യാനം
അമൃത കരതലാഗ്രൗ സർലസജ്ജീവനാഢ്യൗ
അഘഹരണസുദക്ഷൗ വേദസാരൗ മയൂഖൗ
പ്രണവമയ വികാരൗ ഭാസ്‌കരാകാര ദേഹൗ
സതതം അനുഭവേ/ഹം തൗബലം അതിബലാഖ്യൗ

മന്ത്രം
ഓം ഹ്രീം ബലേ മഹാദേവി ഹ്രീം മഹാബലേ ക്ലീം ചതുർവിധ പുരുഷാർത്ഥസിദ്ധിപ്രദേതത് സവിതുർ വരദാത്മികേ
ഹ്രീം വരേണ്യം ഭർഗോ ദേവസ്യ വരദാത്മികേ
അതിബലേ സർവദയാമൂർത്തമ്പലേ സർവക്ഷുദ്
ഭ്രമോപനാശിനീ ധീമഹി ധിയോ യോന ജാനേ
പ്രചുര്യ:യാ പ്രചോദയാദാത്മികേ
പ്രണവ ശിരസാത്മികേ ഹും ഫട് സ്വാഹാ

അശോകൻ ഇറവങ്കര

Story Summary: Divinity Of Bala and Atibala Vidya: Dhyanam, Manthra

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?