പി.എം ബിനുകുമാർ
എങ്ങനെയാണ് തുളസി ഇറുക്കേണ്ടത്? പൂവിറുക്കുന്നതു പോലെ ഇറുക്കേണ്ടതല്ല തുളസി. ഏറ്റവും പവിത്രവും പുണ്യവുമായി കരുതുന്ന ചെടിയാണ് തുളസി. ലക്ഷ്മി ദേവിയാണ് തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നത്. ഇല മുതൽ വേര് വരെ തുളസി ചെടിയുടെ എല്ലാ ഭാഗങ്ങളും പവിത്രമാണ്. ദേവീഭാഗവതം, പത്മ പുരാണം, സ്കന്ദപുരാണം തുടങ്ങിയ മഹത്ഗ്രന്ഥങ്ങളിലെല്ലാം തുളസിയുടെ മാഹാത്മ്യം പ്രകീർത്തിക്കുന്നുണ്ട്.
വിഷ്ണുപൂജക്ക് തുളസിയിലെ അതിവിഷ്ടമാണ്. തുളസിച്ചെടിയുടെ ചുവട്ടിൽ വെള്ളമൊഴിച്ച ശേഷം അതിനെ ഭക്തിപൂർവം പ്രദക്ഷിണം ചെയ്ത ശേഷം വേണം തുളസിയില ഇറുക്കാൻ. തുളസിയെ സ്പർശിക്കുമ്പോൾ ദേഹ-മന:ശുദ്ധി നിർബന്ധമാണ്.
തുളസ്യാമ്യത ജന്മാസി സദാത്വം കേശവപ്രിയാ
കേശവാർത്തി ചിനോയിത്വം വരദാ ഭാവശോഭനേ
എന്ന മന്ത്രം ജപിച്ചു കൊണ്ടു വേണം തുളസിയില ഇറുക്കാൻ. ദ്വാദശി തിയതി തുളസിയില ഇറുക്കരുതെന്ന് വിശ്വാസമുണ്ട്.
വീടിന് മുന്നിൽ തുളസിത്തറയിൽ തുളസി നട്ടു വളർത്തുന്നത് ശ്രേയസ്കരമാണ്. എന്നും തുളസിക്ക് ശുദ്ധജലമൊഴിക്കണം. സന്ധ്യക്ക് തുളസിത്തറയിൽ ദീപം തെളിയിക്കണം. വ്യാഴം, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ ദശാകാലത്തുള്ളവർ നിത്യവും ഭക്തിയോടെ തുളസിയെ പ്രദക്ഷിണം ചെയ്യണം. ഇവർ തുളസിമാല ധരിക്കണം. ഏകാദശി വ്രതമനുഷ്ഠിക്കുന്നവർ പാരണ വീടുന്നതിന് മുമ്പ് തുളസിച്ചെടിയിൽ വെള്ളമൊഴിക്കണം. തുളസിയിലയിട്ട തീർത്ഥം സേവിക്കുന്നത് അതിവിശേഷമാണ്.
തുളസിയുടെ വിറകുകൊണ്ട് ദഹിപ്പിക്കുന്നവരുടെ ആത്മാവിന് വിഷ്ണു ലോകത്ത് ശാശ്വതസ്ഥാനം ലഭിക്കുമെന്നാണ് വിശ്വാസം. തുളസിവിറകു കൊണ്ട് ദഹിപ്പിച്ചാൽ മഹാപാപം ചെയ്തവരുടെ ആത്മാവ് പാപവിമുക്തമാകുമെന്നാണ് വിശ്വാസം.
ALSO READ
മരണ സമയത്ത് ഭഗവാന്റെ നാമങ്ങൾ ഉച്ചരിച്ചാൽ പുനർജന്മം കാണില്ലെന്നാണ് വിശ്വാസം. പാപം ചെയ്തവരുടെ ശരീരം ദഹിപ്പിക്കുമ്പോൾ വിറകുകളുടെ അടിയിൽ ഒരു തുളസിത്തണ്ട് ഉണ്ടായാൽ മോക്ഷം ലഭിക്കും. തുളസിച്ചെടി കൊണ്ട് ചിതയുണ്ടാക്കിയാൽ യമദൂതൻമാർ അകന്ന് വിഷ്ണു ദൂതൻമാർ അടുത്തുവരുമെന്ന് പറയുന്നു.
പി.എം ബിനുകുമാർ
+91-944 769 4053
Story Summary: Significance of the sacred plant Thulasi